പാക്കിസ്ഥാനില്‍ പിതാവ് അഞ്ചു മക്കളെ കഴുത്തുഞെരിച്ചു കൊന്നു

പാക്കിസ്ഥാനില്‍ പിതാവ് അഞ്ചു മക്കളെ കഴുത്തുഞെരിച്ചു കൊന്നു. വെള്ളിയാഴ്ച സിന്ധ് മട്ടിയാരിയിലെ ഹലായിലാണ് സംഭവം. ഒരു വയസിനും 12 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.
കുട്ടികള്‍ ഉറങ്ങുന്നതിനിടെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. അയല്‍വാസികള്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. നിരന്തര പീഡനത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്കുമുമ്പാണ് ഭാര്യ ഇയാളെ ഉപേക്ഷിച്ചുപോയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























