ഫ്രഞ്ച് മാധ്യമ സ്ഥാപനത്തില്‍ ആക്രമണം നടത്തിയ തീവ്രവാദികളെ സൈന്യം വധിച്ചു

ഫ്രഞ്ച് വാരിക \'ഷാര്‍ലി എബ്‌ദോയുടെ ഓഫിസില്‍ 12 പേരെ വധിച്ച സഹോദരന്മാരായ ഭീകരര്‍ ഷെരീഫ്, സെയ്ദ് എന്നിവരെ ഫ്രഞ്ച് കമാന്‍ഡോകള്‍ വധിച്ചു. കഴിഞ്ഞ ദിവസം പൊലീസുകാരിയെ കൊലപ്പെടുത്തിയ ഭീകരനെയും മറ്റൊരിടത്ത് സുരക്ഷാ സേന വധിച്ചു. രണ്ടിടത്തും ആളുകളെ ബന്ദിയാക്കി രക്ഷപ്പെടാന്‍ ശ്രമം നടത്തിയ ഭീകരരെ കമാന്‍ഡോകള്‍ ഇരച്ചുകയറി കൊലപ്പെടുത്തുകയായിരുന്നു. നാലു ബന്ദികള്‍ കൊല്ലപ്പെട്ടു. രണ്ടു പൊലീസുകാര്‍ക്കു പരുക്കേറ്റു.
പത്ര സ്ഥാപനത്തിലെ കൂട്ടക്കൊലയ്ക്ക് ശേഷം കടന്നുകളഞ്ഞ സഹോദരന്മാരായ ഭീകരര്‍ ഒരു അച്ചടി സ്ഥാപനത്തില്‍ കയറി ഒരാളെ ബന്ദിയാക്കി. കീഴടങ്ങാന്‍ വിസമ്മതിച്ച ഇവരെ സേന കെട്ടിടത്തിനുള്ളില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു.
നേരത്തെ ഷെരീഫും സെയ്ദും സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്ന പൊലീസ് വെടിവയ്പു നടത്തിയിരുന്നു. ഒരു സ്ത്രീയില്‍ നിന്നു തട്ടിയെടുത്ത കാറിലാണ് ഇവര്‍ പാഞ്ഞത്. കാര്‍ തട്ടിയെടുത്തത് ഷെരീഫും സെയ്ദുമാണെന്ന് സ്ത്രീ തിരിച്ചറിഞ്ഞു. പൊലീസ് പിന്തുടരുന്നതറിഞ്ഞാണ് ഭീകരര്‍ അച്ചടി സ്ഥാപനത്തില്‍ ഒളിച്ചത്. ഭീകരരെ വധിച്ച് ഇവിടത്തെ ബന്ദിയെ രക്ഷപ്പെടുത്തി.
അതേസമയം പൊലീസുകാരിയെ കൊലപ്പെടുത്തിയ ഭീകരന്‍ കിഴക്കന്‍ പാരിസിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അഞ്ചു പേരെ ബന്ദികളാക്കിയിരുന്നു. ഇവിടെയും കമാന്‍ഡോകള്‍ ഭീകരനെ വധിച്ചു. ഇവിടെയാണ് നാലു ബന്ദികള്‍ കൊല്ലപ്പെട്ടത്. ജൂതരുടെ തെരുവായ സബ്ബാത്തിലും റോസിയേഴ്‌സ് സ്ട്രീറ്റിലുമാണ് രണ്ടു സംഭവങ്ങളുമുണ്ടായത്. \'ഷാര്‍ലി എബ്‌ദോയുടെ ഓഫിസില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലങ്ങള്‍. ധാരാളം വിനോദസഞ്ചാരികള്‍ എത്തുന്ന ഇവിടത്തെ കടകള്‍ അടച്ചിടാന്‍ ഉത്തരവിട്ടശേഷമായിരുന്നു കമാന്‍ഡോ നീക്കം. ചീറിപ്പായുന്ന പൊലീസ് വാഹനങ്ങളും ആംബുലന്‍സുകളും ഹെലികോപ്റ്ററുകളുടെ തിരച്ചിലും രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി. ചാള്‍സ് ഡിഗോള്‍ വിമാനത്താവള പരിസരത്ത് പൊലീസിന്റെ ഹെലികോപ്റ്ററുകള്‍ പറക്കുന്നതിനാല്‍ രണ്ടു വിമാനങ്ങള്‍ ലാന്‍ഡിങ് റദ്ദാക്കേണ്ടി വന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























