ഇമാം അബു ഹംസയ്ക്ക് അമേരിക്ക ജീവപര്യന്തം ശിക്ഷ വിധിച്ചു

ഭീകര ബന്ധം ആരോപിച്ച് അമേരിക്കയില്‍ അറസ്റ്റിലായ ഇസ്ലാം മതപണ്ഡിതന്‍ അബു ഹംസയ്ക്ക് ന്യുയോര്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ അനുകൂലിച്ച് സന്ദേശമയച്ചു, ബന്ദിയാക്കല്‍, ഭീകരപ്രവര്‍ത്തനത്തിന് ക്യാംപ് നടത്താന്‍ പദ്ധതിയിട്ടു എന്നീ കുറ്റങ്ങളാണ് ഹംസയ്‌ക്കെതിരെ ചുമത്തിയിരുന്നത്.
യു.കെ സ്വദേശിയാണ് ഹംസ. ഇരുകൈകളും ഒരു കണ്ണും ഇയാള്‍ക്കില്ല. അബു ഹംസയുടെ നടപടി പ്രാകൃതവും ദുര്‍മാതൃക കാട്ടുന്നതുമാണെന്ന് ജഡ്ജി കാരറീന്‍ ഫോറെസ്റ്റ് വിലയിരുത്തി. വൈകല്യം പരിഗണിച്ച് ഹംസയെ വിട്ടയക്കാന്‍ കഴിയില്ലെന്ന് അവര്‍ വ്യക്തമാക്കി. ഹംസയെ യു.കെയിലേക്ക് അയക്കണമെന്ന വാദവും പ്രോകിസ്യൂഷന്‍ എതിര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























