മുഷര്‍റഫ് വധശ്രമം: പാകിസ്ഥാനില്‍ മുന്‍ നാവിക ഉദ്യോഗസ്ഥനെ തൂക്കിലേറ്റി

മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷര്‍റഫിനെ വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ പാകിസ്ഥാനില്‍ തൂക്കിലേറ്റി. നാവികസേനയില്‍ ചീഫ് ടെക്‌നീഷ്യനായിരുന്ന ഖാലിദ് മഹ്മൂദിനെയാണ് റാവല്‍പിണ്ടി സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ രാത്രി തൂക്കിലേറ്റിയത്.
2003 ഡിസംബര്‍ 14നാണ് ജനറല്‍ മുഷര്‍റഫിനുനേരെ വധശ്രമമുണ്ടായത്. കേസില്‍ അറസ്റ്റിലായ ഖാലിദ് മഹ്മൂദിനെക്കൂടാതെ നാലുപേരെ 2005 ഒക്ടോബര്‍ മൂന്നിന് വധശിക്ഷക്ക് വിധിക്കുകയായിരുന്നു. ഖാലിദിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. വധശിക്ഷക്കുള്ള മൊറട്ടോറിയം പ്രധാനമന്ത്രി എടുത്തുകളഞ്ഞതിന് ശേഷം എട്ടാമത്തെ വധശിക്ഷയാണ് പാകിസ്ഥാനില്‍ നടപ്പാക്കുന്നത്.
നേരത്തെ അര്‍ഷദ് മഹ്മൂദ്, സുബൈര്‍ അഹ്മദ്, റഷീദ് ഖുറൈശി, ഗുലാം സര്‍വര്‍ ഭാട്ടി, റഷ്യന്‍ പൗരന്‍മാരായ അഖ്‌ലാഖ് അഹ്മദ്, നിയാസ് മുഹമ്മദ് എന്നിവരെയാണ് മുഷര്‍റഫ് വധശ്രമക്കേസില്‍ തൂക്കിക്കൊന്നത്. കനത്ത സുരക്ഷാ വലയത്തിലാണ് ശിക്ഷ നടപ്പാക്കിയത്. റാവല്‍പിണ്ടി ജയിലിന് പുറത്തും അകത്തുമായി സൈന്യത്തെയടക്കം വിന്യസിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























