Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

സമരം ചെയ്ത 70 വനിതകളെ സൈന്യം കൂട്ടബലാത്സംഗം ചെയ്തു ; "പ്രക്ഷോഭകരെ ചികിത്സിച്ച ആശുപത്രി ജീവനക്കാരും മനുഷ്യാവകാശ പ്രവർത്തകരായ വനിതകളും പീഡനത്തിനിരയായി.. ഒടുവിൽ ‘തെറ്റുപറ്റിയെന്ന്’ കുറ്റസമ്മതം

15 JUNE 2019 03:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമെതിരെ വ്യാപകമായ ലൈംഗിക അതിക്രമം . ജനകീയ സർക്കാരിനു വേണ്ടി പ്രതിഷേധം തുടരുന്ന പ്രക്ഷോഭകരിൽപ്പെട്ട എഴുപതിലേറെ വനിതകളെ പാരാമിലിട്ടറി അംഗങ്ങൾ കൂട്ട ബലാത്സംഗം ചെയ്തു..

സൈനിക ഭരണകൂടത്തിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് (ആർഎസ്എഫ്) എന്ന അർധസൈനിക വിഭാഗമാണ് കുത്തിയിരിപ്പു സമരം നടത്തുകയായിരുന്ന ആയിരക്കണക്കിനു പേർക്കു നേരെ അക്രമം അഴിച്ചു വിട്ടത്.

സൈനിക കേന്ദ്രത്തിനു നേരെ നടന്ന അതിക്രമം തടയാനെന്ന പേരിൽ നടത്തിയ തിരച്ചിലുകൾക്കിടെയായിരുന്നു ബലാത്സംഗമെന്നും ഡോക്ടർമാർ പറഞ്ഞു. പ്രക്ഷോഭകരെ ചികിത്സിച്ച ആശുപത്രി ജീവനക്കാർക്കു നേരെയും പീഡനമുണ്ടായി. മനുഷ്യാവകാശ പ്രവർത്തകരായ വനിതകളും പീഡനത്തിനിരയായവരിൽ പെടും

പരാതി ഐക്യരാഷ്ട്ര സംഘടയുടെ (യുഎൻ)ശ്രദ്ധയിൽ വന്നിട്ടുണ്ട്. പരാതിയെ കുറിച്ച് അന്വേഷിക്കുമെന്ന് യു എൻ അറിയിച്ചു .... യുഎൻ മനുഷ്യാവകാശ കൗണ്‍സിൽ സ്വതന്ത്രാന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്..

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ യുഎൻ മനുഷ്യാവകാശ സംരക്ഷണ വിഭാഗം പ്രതിനിധികളെ ഉടൻ സുഡാനിലേക്ക് അയയ്ക്കണമെന്ന് പ്രത്യേക പ്രതിനിധി പ്രമീള പാറ്റെൻ ആവശ്യപ്പെട്ടു. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളെല്ലാം യുഎൻ വിശദമായി പരിശോധിക്കുകയാണെന്നും അവർ പറഞ്ഞു.

ആശയവിനിമയ സംവിധാനങ്ങളെല്ലാം ഭാഗികമായി സൈന്യം തടസ്സപ്പെടുത്തിയെങ്കിലും ഈ മാസം ആദ്യം മുതൽ മനുഷ്യാവകാശ ലംഘനത്തിന്റെ വിവരങ്ങൾ സുഡാനിൽ നിന്നു വരുന്നുണ്ടെന്നും പ്രമീള വ്യക്തമാക്കി. യുഎൻ രക്ഷാസമിതിയോട് വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന സുഡാനിൽ ഇന്ധനവിലക്കയറ്റത്തിനും കറൻസി ക്ഷാമത്തിനും പിന്നാലെ പ്രധാന ഭക്ഷ്യ വിഭവമായ കുബ്ബൂസിനും വില കൂടിയതോടെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത് ..


വിപണിയിൽ സാധനസാമഗ്രികൾക്കു പെട്ടെന്നുണ്ടായ വിലക്കയറ്റത്തിൽ പ്രതിഷേധിച്ചെത്തിയവരും എതിർവിഭാഗക്കാരും തമ്മിലുള്ള ഏറ്റുമുട്ടലോടെയായിരുന്നു തുടക്കം.

കലാപം ശക്തമായതിനെത്തുടർന്ന് ഖാർത്തൂമിൽ ഇന്റർനെറ്റ് ഉൾപ്പെടെ ആശയവിനിമയ സംവിധാനങ്ങളെല്ലാം ഭാഗികമായി നിരോധിച്ചിരുന്നതിനാൽ ആർഎസ്എഫിന്റെ അതിക്രമങ്ങളിലേറെയും പുറത്തെത്തിയിട്ടില്ല. ജൂൺ മൂന്നിലെ ആക്രമണത്തിനും അതിനെ അടിച്ചമർത്താൻ നടത്തിയ ശ്രമങ്ങൾക്കു പിന്നാലെ ഒട്ടേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.

ഇതിൽ എഴുപതിലേറെ പേർ ലൈംഗിക പീഡനത്തിനിരയായതായാണ് ഡോക്ടർമാരുടെ കേന്ദ്ര കമ്മിറ്റി ശേഖരിച്ച റിപ്പോർട്ടിലുള്ളത്. ഈ ഡേറ്റയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഖാർത്തുമിൽ മാത്രമാണ് ഈ സംഭവങ്ങളെല്ലാം നടന്നിരിക്കുന്നത്

സുഡാനിലെ റോയൽ കെയർ എന്ന ആശുപത്രിയിൽ മാത്രം എട്ടു പേരാണ് പീഡനത്തെത്തുടർന്ന് ചികിത്സ തേടി എത്തിയതെന്ന് അറിയുന്നു. . ഇവരിൽ അഞ്ചു പേർ വനിതകളും മൂന്നു പേർ പുരുഷന്മാരുമാണ്.


ഇവർക്ക് പുറമെ ആർഎസ്എഫിലെ നാല് അംഗങ്ങൾ പീഡിപ്പിച്ച വനിത ഉൾപ്പെടെ രണ്ടു പേരെ ഖാർത്തുമിന് തെക്കുള്ള പേരു വെളിപ്പെടുത്താത്ത ആശുപത്രികളിലൊന്നിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

പീഡനത്തിനിരയായ ഒട്ടേറെ പേർ സമൂഹമാധ്യമങ്ങളിൽ അനുഭവം പങ്കുവയ്ക്കുന്നുണ്ടെങ്കിലും പ്രതികാരനടപടി ഭയന്ന് പലരും വിവരം പുറത്തു പറയുന്നില്ല. . നഗരത്തിലേക്കിറങ്ങുന്നതു ഒട്ടും സുരക്ഷിതമല്ലാത്ത അവസ്ഥയാണ് ഇപ്പോൾ സുഡാനിൽ. . ആശുപത്രികളിലെ സംവിധാനങ്ങളും പരിതാപകരമാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (2 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (2 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (2 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (3 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (3 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (3 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (3 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (3 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (4 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (6 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (7 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (7 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (7 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (8 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (8 hours ago)

Malayali Vartha Recommends