Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

ജനാധിപത്യ ഈജിപ്തിന്റെ പ്രഥമ പ്രസിഡന്റും മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവുമായിരുന്ന മുഹമ്മദ് മുര്‍സി കോടതിയില്‍ കുഴഞ്ഞ് വീണ് മരിച്ചു, ജഡ്ജിക്കുമുമ്പാകെ 20 മിനിറ്റ് സംസാരിച്ച മുര്‍സി ക്ഷീണിതനായി കുഴഞ്ഞു വീഴുകയായിരുന്നു

18 JUNE 2019 08:34 AM IST
മലയാളി വാര്‍ത്ത

ജനാധിപത്യ ഈജിപ്തിന്റെ പ്രഥമ പ്രസിഡന്റും മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവുമായിരുന്ന മുഹമ്മദ് മുര്‍സി(67) കോടതിയില്‍ കുഴഞ്ഞ് വീണ് അന്തരിച്ചു. കേസുകളുടെ ഭാഗമായി കോടതിയില്‍ ഹാജരായ അദ്ദേഹം വിചാരണക്കിടെ കുഴഞ്ഞുവീഴുകയും തുടര്‍ന്ന് അന്ത്യം സംഭവിക്കുകയുമായിരുന്നുവെന്ന് ദേശീയ ടെലിവിഷന്‍ അറിയിച്ചു. ജഡ്ജിക്കുമുമ്പാകെ 20 മിനിറ്റ് സംസാരിച്ച മുര്‍സി ക്ഷീണിതനായി കുഴഞ്ഞു വീഴുകയായിരുന്നു. കടുത്ത പ്രമേഹവും കരള്‍ രോഗവും ബാധിച്ച മുര്‍സിക്ക് അന്താരാഷ്ട്ര മര്യാദ അനുസരിച്ചുള്ള പരിഗണനകളൊന്നും ജയിലില്‍ ലഭ്യമല്ലെന്നും ഇത് അദ്ദേഹത്തിന്റെ ജീവന്‍ അപകടപ്പെടുത്തുമെന്നും നേരത്തേ കുടുംബം പരാതിപ്പെട്ടിരുന്നു.

2011ല്‍ അറബ് വസന്തത്തിനു പിന്നാലെ ഈജിപ്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായിരുന്നു മുര്‍സി. ഹുസ്‌നി മുബാറക്കിന്റെ 30 വര്‍ഷത്തെ ഏകാധിപത്യഭരണത്തിനും മുര്‍സിയുടെ അധികാരാരോഹണം വിരാമമിട്ടു. 2013 ജൂലൈയില്‍ രാജ്യത്ത് വന്‍ ജനകീയ പ്രക്ഷോഭം അരങ്ങേറി. തുടര്‍ന്നുണ്ടായ പട്ടാള അട്ടിമറിയില്‍ മുര്‍സിയെ അധികാരഭ്രഷ്ടനാക്കി പ്രതിരോധമന്ത്രിയായിരുന്ന അബ്ദുല്‍ ഫത്താഹ് അല്‍സീസി ഭരണം പിടിച്ചു.നാലു വര്‍ഷത്തേക്ക് അധികാരത്തിലേറിയ മുര്‍സിയെ ഒരു വര്‍ഷത്തിനു ശേഷം പുറത്താക്കിയ സീസി ഭരണകൂടം പിന്നീട് പ്രതികാരനടപടികളിലേക്ക് തിരിഞ്ഞു.

ഹമാസുമായി ചേര്‍ന്ന് ഈജിപ്തിലെ പ്രക്ഷോഭകാരികള്‍ക്കെതിരെ ഗൂഢാലോചന നടത്തിയ കേസിലാണ് തിങ്കളാഴ്ച മുര്‍സിയെ കോടതിയില്‍ ഹാജരാക്കിയത്. 2012ല്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു പുറത്തു നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ പീഡിപ്പിച്ചുവെന്ന കേസില്‍ മുര്‍സിയെ 20 വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഖത്തറിന് ഔദ്യോഗികരഹസ്യം കൈമാറിയെന്ന കേസില്‍ 2016ല്‍ 25 വര്‍ഷത്തേക്കും പിന്നീട് ജുഡീഷ്യറിയെ അപമാനിച്ചെന്ന കേസില്‍ മൂന്നു വര്‍ഷത്തേക്കും ശിക്ഷിച്ചിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ദക്ഷിണ കൈറോയിലെ കുപ്രസിദ്ധമായ തോറ ജയിലില്‍ ഏകാന്തതടവിലായിരുന്നു മുര്‍സി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (6 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (7 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (7 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (7 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (7 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (8 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (8 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (8 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (8 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (8 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (9 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (9 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (10 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (10 hours ago)

Malayali Vartha Recommends