അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്

ഇറാനുമായുള്ള സമാധാന കരാറില്‍ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സിലെ എവിയനില്‍ ജി 7 ഉച്ചകോടിക്ക് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം അത്താഴവിരുന്നിനിടെയാണ് കരാറില്‍ ട്രംപ് ഒപ്പുവച്ചത്. കരാറില്‍ ഒപ്പുവച്ചതായി ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്.
' വെര്‍സൈല്‍സ് കൊട്ടാരത്തില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള കരാറില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഈ കരാര്‍ ശാശ്വത സമാധാനത്തിന് വഴിയൊരുക്കുകയും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതൊരു സുപ്രധാന ചുവടുവയ്പ്പാണ്' ഇമ്മാനുവല്‍ മാക്രോണ്‍ എക്‌സില്‍ കുറിച്ചു.
വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍ കരാര്‍ ഔപചാരികമായി ഒപ്പുവയ്ക്കാനാണ് സാദ്ധ്യത. ഒപ്പുവയ്ക്കുന്നത് അന്തിമ കരാറല്ലെന്നും ഒരു ധാരണാപത്രമാണെന്നും ഇന്നലെ ട്രംപ് പറഞ്ഞിരുന്നു. അതിലെ വ്യവസ്ഥകള്‍ ഇറാന്‍ പാലിച്ചില്ലെങ്കില്‍ തലയില്‍ ബോംബിടുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha
























