Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

ഇറാനും അമേരിക്കയും  യുദ്ധത്തിന്റെ വക്കിൽ ;ഇറാനിലൂടെ യാത്ര ചെയ്യരുതെന്ന് ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക്  കടുത്ത ജാഗ്രതാ നിര്‍ദേശം 

22 JUNE 2019 06:29 PM IST
മലയാളി വാര്‍ത്ത

 ഇറാനും അമേരിക്കയും തമ്മിലുള്ള പോര് യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കെ ഇന്ത്യന്‍ വ്യോമയാന ഡയറക്ട്രേറ്റ് ജാഗ്രതാ നിര്‍ദേശം നൽകിക്കഴിഞ്ഞു. . ഇറാന്റെ വ്യോമാതിര്‍ത്തി വഴിയുള്ള യാത്ര വിമാനകമ്പനികള്‍ ഒഴിവാക്കണമെന്നാണ് കർശന നിർദ്ദേശം . ഇതുവഴി യാത്ര ചെയ്യുന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിടണമെന്നും നിര്‍ദേശമുണ്ട്

സമാനമായ നിര്‍ദേശം അമേരിക്കന്‍ വ്യോമയാന വിഭാഗം വെള്ളിയാഴ്ച പുറപ്പെടുവിച്ചിരുന്നു. ഇറാന്‍ അതിര്‍ത്തി ലംഘിച്ച അമേരിക്കയുടെ ചാരവിമാനം ഇറാന്‍ സൈനികര്‍ വെടിവച്ചിട്ടതോടെയാണ് ഭീതി പരന്നത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു രാജ്യങ്ങളുടെ വിമാനത്തിന് നേരെയും ആക്രമണമുണ്ടായേക്കാമെന്ന് ആശങ്കയുണ്ട്.

അതേസമയം, ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകള്‍ ഗള്‍ഫ് മേഖലയില്‍ വിന്യസിച്ചു കഴിഞ്ഞു.. ഒമാന്‍ കടലിലും പേര്‍ഷ്യന്‍ കടലിലുമാണ് വിന്യാസം. ഇന്ത്യയുടെ വിവിധ തുറമുഖങ്ങളില്‍ നിന്ന് പുറപ്പെട്ട യുദ്ധക്കപ്പലുകളാണ് ഗള്‍ഫില്‍ വിന്യസിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം അമേരിക്കന്‍ ചാര വിമാനങ്ങള്‍ക്ക് നേരെ മേഖലയില്‍ ഇറാന്റെ ആക്രമണമുണ്ടായിരുന്നു. അമേരിക്ക കൂടുതല്‍ നീക്കം നടത്തുമോ എന്ന ആശങ്ക നിലനില്‍ക്കവെയാണ് മേഖലയിലെ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യയുടെ ഇടപെടല്‍. ഇന്ത്യയുടെ കപ്പലുകള്‍ക്ക് സുരക്ഷിത പാതയൊരുക്കുകയാണ് കപ്പല്‍ വിന്യാസത്തിന്റെ ലക്ഷ്യം.

ലോകത്തിലെ പ്രധാന കപ്പല്‍ ചരക്കുപാതയാണ് ഹോര്‍മുസ് കടലിടുക്ക്. ലോകത്തിലെ അഞ്ചിലൊന്ന് ചരക്കു കടത്തും ഇതുവഴിയാണ്. ഇറാന്‍ അതിര്‍ത്തി ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശത്ത് ഏത് സമയവും ആക്രമണമുണ്ടാകാം എന്നതാണ് സാഹചര്യം. ഇന്ത്യയുടെ ചരക്കു കപ്പലുകള്‍ മേഖലയില്‍ സജീവമാണ്. ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നാവിക സേന യുദ്ധക്കപ്പലുകള്‍ വിന്യസിച്ചത്. ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ സൈന്യം ഇടപെടും.
ഹെലികോപ്ടര്‍ ഇറക്കാന്‍ സൗകര്യമുള്ള കപ്പലുകളില്‍ നാവികസേനാ സംഘം പറന്നിറങ്ങും. മറ്റുള്ള കപ്പലുകളില്‍ സംഘത്തെ ബോട്ടിലാവും എത്തിക്കുക. മേഖലയില്‍ അമേരിക്ക-ഇറാന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ അധികൃതരുടെ തീരുമാനം

ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 63 ശതമാനവും ഇറാഖ്,​ സൗദി അറേബ്യ,​ യു.എ.ഇ,​ കുവൈറ്റ്,​ ഇറാൻ എന്നിവിടങ്ങളിൽനിന്ന് ആണ്. പ്രതിദിനം അഞ്ചു മുതല്‍ എട്ടു വരെ ഇന്ത്യന്‍ എണ്ണക്കപ്പലുകളാണ് പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ സഞ്ചരിക്കുന്നത്. ഇതുവഴിയുള്ള എണ്ണക്കടത്ത് ഇന്ത്യക്ക് ഏറെ നിര്‍ണായകമാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ 63.29 ശതമാനവും ഗള്‍ഫ് മേഖലയില്‍ നിന്നാണ്. യുദ്ധ സാഹചര്യം നില നിന്നാൽ ഇത് ഇന്ത്യക്ക് തിരിച്ചടിയാകാൻ ഇടയുണ്ട്

ഇറാഖ്, സൗദി, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളില്‍നിന്നാണ് ഇന്ത്യ ഇപ്പോള്‍ പ്രധാനമായും എണ്ണ ഇറക്കുമതി ചെയ്യുന്നത്. അടുത്തിടെ വരെ ഇറാനില്‍നിന്ന് ഇറക്കുമതി ചെയ്തിരുന്നെങ്കിലും അമേരിക്കന്‍ സമ്മര്‍ദത്തെ തുടര്‍ന്ന് ഇപ്പോള്‍ ഇറാനില്‍നിന്നുള്ള ഇറക്കുമതി നിര്‍ത്തിവച്ചിരിക്കുകയാണ്.

സംഘർഷത്തെ തുടർന്ന് ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ ശേഷിയുള്ള ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് സുനെയ്‌ന എന്നീ രണ്ട് യുദ്ധകപ്പലുകളാണ് ഒമാന്‍ കടലിടുക്കിലേക്ക് ഇന്ത്യ അയച്ചിട്ടുള്ളത്

2015ല്‍ അമേരിക്കയും ഇറാനും ഇതര രാജ്യങ്ങളും തമ്മിലുള്ള ആണവ കരാറില്‍നിന്ന് ഡൊണാള്‍ഡ് ട്രംപ് പിന്മാറുകയും ഏകപക്ഷീയമാ ഉപരോധങ്ങള്‍ എര്‍പ്പെടുത്തുകയും ചെയ്ത ശേഷമാണ് ഇറാനുമായുള്ള അമേരിക്കയുടെ ബന്ധം വഷളായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് നാളെ വൈകുന്നേരം പ്രസിദ്ധീകരിക്കും....  (19 minutes ago)

സഹപാഠിയുടെ പുസ്തകം വായിച്ച് വായനാഘോഷങ്ങള്‍ക്ക് തുടക്കം  (23 minutes ago)

Blue Economy എന്താണ് മോദിയുടെ "ബ്ലൂ ഇക്കണോമി" ?  (26 minutes ago)

സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി  (34 minutes ago)

നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ...  (46 minutes ago)

ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ  (1 hour ago)

കേസിൽ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച് ഗുണ്ടാ സംഘം...  (1 hour ago)

ലോകകപ്പിൽ ബ്രസീലിന് രണ്ടാം മത്സരത്തിൽ ആധികാരികജയം.... ഹെയ്ത്തിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കാനറികൾ വിജയം കുറിച്ചത്  (2 hours ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം 3 സി പി എം ഡി വൈ എഫ് ഐ പ്രവർത്തകർക്ക് ജാമ്യമില്ല, ആക്രമണം തടഞ്ഞ് ഇഡി ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകുന്ന സമയം പൊതു സേവകരായ സി ആർപിഎഫ് , പോലീസ് ഉദ്യോഗസ്ഥരെയും ആകമിച്ച പ്രതിക  (2 hours ago)

ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

ഓപറേഷൻ തൂ ഫാൻ പോലീസിന്റെ കൃത്യവിലോപം; പ്രതിക്ക് ജാമ്യം  (3 hours ago)

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു.... രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (3 hours ago)

സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണാതീതമാകുന്നു.... 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

നിരാശയോടെ.... ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര നാലാം സ്ഥാനത്ത് ...  (3 hours ago)

ഫിഫ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി ആതിഥേയരായ യുഎസ്എ  (3 hours ago)

Malayali Vartha Recommends