ഡിവോഴ്സിന്റെ കേസ് നടക്കുന്നതിനിടെ ലോട്ടറി അടിച്ചു; സമ്മാനമായി കിട്ടിയ തുകയും തുല്യമായി വീതിക്കണമെന്ന് കോടതി !
യുവാവിന് എട്ട് കോടി ഡോളറിന്റെ ജാക്ക്പോട്ട് സമ്മാനം അടിച്ചു. അതാകട്ടെ വിവാഹ മോചന ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വേളയിലും. മിഷിഗണ്‍ സ്വദേശിയായ റിച്ചാര്‍ഡ് സെലാസ്കോയാണ് ഈ ഭാഗ്യവാന്.
എന്നാല്‍ റിച്ചാര്‍ഡിന് എട്ടുകോടി ഡോളര്‍ കിട്ടാനുള്ള ഭാഗ്യമില്ലെന്ന് കോടതി. ലോട്ടറിയടിച്ച തുക മുന്‍ഭാര്യയുമായി വീതം വയ്ക്കണമെന്നും മൂന്ന് മക്കളുടെയും ചിലവിലേക്കുള്ള തുകയിലും വര്‍ധനവ് വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
എന്നാല്‍ റിച്ചാര്‍ഡിന് ഭാഗ്യമുള്ളത് കൊണ്ടാണ് ലോട്ടറി അടിച്ചതെന്നും മേരിക്ക് ഇതില്‍ അവകാശം ഇല്ലെന്നുമായിരുന്നു അഭിഭാഷകന്റെ വാദം. ഈ വാദം തള്ളിയാണ് കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്.
ഒന്നിച്ച് ജീവിച്ച കാലത്ത് ചൂതാട്ടത്തിലൂടെ സ്വത്ത് അന്യാധീനപ്പെടുത്തിയ വ്യക്തിയാണ് റിച്ചാര്‍ഡെന്നും അതുകൊണ്ട് നല്ലകാലം വരുമ്പോള്‍ അതിന്റെ ഓഹരി അനുഭവിക്കാന്‍ മുന്‍ ഭാര്യയായിരുന്ന മേരി സെലസ്കോയ്ക്ക് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.
2011-ലാണ് മേരിയും റിച്ചാര്‍ഡും ചേര്‍ന്ന് വിവാഹമോചന ഹര്‍ജി നല്‍കിയിത്. രണ്ടു വര്‍ഷം കഴിഞ്ഞ് 2013-ല്‍ റിച്ചാര്‍ഡിന് ലോട്ടറി അടിക്കുകയും ചെയ്തു.
2018 ആയിട്ടും വിവാഹമോചനക്കേസില്‍ തീര്‍പ്പായതും ഇല്ല. കേസ് നടക്കുന്ന സമയത്തും കുട്ടികളുടെ ചിലവിനുള്ള പണം റിച്ചാര്‍ഡ് നല്‍കിയിരുന്നില്ലെന്നും കോടതി കണ്ടെത്തി.
https://www.facebook.com/Malayalivartha