ബിയറില്‍ കുളിക്കണമെങ്കില്‍ ഐസ്‌ലാന്‍ഡിലേക്ക് പറന്നോളൂ...

യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപാണ് ഐസ്‌ലാന്‍ഡ്. ബിയറില്‍ കുളിക്കണമെങ്കില്‍ ഐസ്‌ലാന്‍ഡിലേക്ക് പറന്നോളൂ. ബ്‌ജോര്‍ബോദിന്‍ എന്ന സ്പാ സെന്ററിലാണ് ബിയര്‍ ബാത് ഒരുക്കിയിരിക്കുന്നത്. വലിയൊരു ടബ്ബില്‍ ബിയറിലുള്ള മുങ്ങിക്കുളി അതാണ് ബിയര്‍ സ്പാ. കംമ്പാല തടികളില്‍ നിര്‍മിച്ച ടബ്ബുകളാണ് ബിയര്‍ ബാത്തിനായി ഒരുക്കിയിരിക്കുന്നത്. ഒരു മണിക്കൂറില്‍ ഒരു ടബ്ബില്‍ 2 പേര്‍ വീതം, 14 പേര്‍ക്ക് ഒരുമിച്ച് ബിയര്‍ സ്പാ ചെയ്യാം. ഒരേസമയം എട്ടുപേര്‍ക്കധികം ഇരിക്കാവുന്ന വലിയ ടബ്ബുകളും സ്പായ്ക്ക് പുറത്തായി ഒരുക്കിയിട്ടുണ്ട്.
ടബ്ബില്‍ ബിയറിന് പുറമേ വെള്ളം, യീസ്റ്റ് എന്നിവയും ചേര്‍ക്കും. ചൂടുവെള്ളത്തോടൊപ്പം പുളിക്കാത്ത ബിയറായ യംഗ് ബിയര്‍ കലര്‍ത്തും ഒപ്പം ബ്രൂവേഴ്‌സ് യീസ്റ്റും ചേര്‍ക്കും. വിറ്റമിന്‍ ബി ധാരാളമായി അടങ്ങിയുള്ള ഈ മിശ്രിതം ചര്‍മത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണെന്നാണ് സ്പാ സെന്ററുകാര്‍ അവകാശപ്പെടുന്നത്.
ഒപ്പം നല്ല ചില്‍ഡ് ബിയര്‍ കുടിക്കാനും കിട്ടും. 20 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ ബിയര്‍ കുടിക്കാന്‍ നല്‍കുകയുള്ളൂ. 16 വയസ്സില്‍ താഴെയുള്ളവര്‍ മാതാപിതാക്കളോടൊപ്പം വന്നാല്‍ മാത്രമേ ഇവിടെ പ്രവേശനമുള്ളൂ.സ്പായില്‍ ടബ്ബുകളോടൊപ്പം എല്ലാ മുറികളിലും ബിയര്‍ ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. 25 മിനിറ്റ് ബിയര്‍ ടബ്ബില്‍ മുങ്ങികിടന്ന ശേഷം വിശ്രമിക്കാം. വീണ്ടും 25 മിനിറ്റ് ടബ്ബില്‍ ബിയറില്‍ മുങ്ങികിടക്കാം. ബിയര്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതാണെന്നു തെളിയിക്കപ്പെട്ടതിന്റെ സൂചനയാണ് മാര്‍ക്കറ്റില്‍ ലഭ്യമായ ബിയര്‍ ഷാംപൂകള്‍. നിരവധി സഞ്ചാരികളാണ് ഇവിടെ ബിയര്‍ ബാത്തിനായി എത്തിച്ചേരുന്നത്.
https://www.facebook.com/Malayalivartha