ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ ബി ബി സി ലിസ്റ്റില്‍ 21-ാം വയസ്സില്‍ ജയില്‍ ശിക്ഷ അനുഭവിച്ച നിഷയും!

മലേഷ്യന്‍ സ്വദേശിനിയായ മായയ്ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത്, പുരുഷന്മാര്‍ സ്ത്രീകളുടെ വേഷം ധരിക്കുന്നതും സ്ത്രീയായി പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും പെരുമാറുന്നതും നിയവിരുദ്ധമായതിനാലാണ്.
'' പുരുഷന്മാരുടെ ജയിലിലേക്കാണ് എന്നെ കൊണ്ടു പോയത്. ട്രാന്‍സ്‌ജെന്‍ഡറിനെ ചൂഷണം ചെയ്യാന്‍ കിട്ടിയ അവസരം ആരും പാഴാക്കിയില്ല. ജയിലിലെത്തി ആദ്യദിവസം തന്നെ സഹതടവുകാര്‍ മുറിയിലെ മൂലയിലേക്കു വലിച്ചുകൊണ്ടു പോയി അവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. സെല്ലിനുള്ളില്‍ എന്താണ് നടക്കുന്നതെന്നറിഞ്ഞിട്ടും വാര്‍ഡന്മാര്‍ അങ്ങോട്ടു തിരിഞ്ഞു നോക്കിയതേയില്ല. ശിക്ഷ കഴിഞ്ഞ് എല്ലാത്തിനോടും എല്ലാവരോടും വെറുപ്പുമായാണ് ഞാന്‍ പുറത്തിറങ്ങിയത്.''2000-ല്‍ ആയിരുന്നു ഈ സംഭവങ്ങള്‍.
പിന്നീടുള്ള ജീവിതം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടാനായി നിഷ മാറ്റിവയ്ക്കുകയായിരുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മലേഷ്യയിലെ ആദ്യ സംഘടനയായ സീഡിന്റെ സഹസ്ഥാപകയായിക്കൊണ്ടായിരുന്നു തുടക്കം. കുടുംബത്തില്‍ നിന്ന് സംരക്ഷണം ലഭിക്കാത്ത പ്രായമായ ട്രാന്‍സ് സ്ത്രീകള്‍ക്ക് അഭയമൊരുക്കാനായി ടി ഹോംസ് തുടങ്ങുകയും ചെയ്തു. നിഷയുടെ പ്രവര്‍ത്തന മികവിന് 2016-ല്‍ യു എസ് ഇന്റര്‍നാഷനല്‍ വുമണ്‍ ഓഫ് കറേജ് അവാര്‍ഡ് അവര്‍ക്ക് ലഭിച്ചു.
സീഡിനും ടീ ഹോമിനും പുറമേ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, ലൈംഗികത്തൊഴിലാളികള്‍, എച്ച് ഐ വി ബാധിതര്‍ എന്നിവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയായ ജസ്റ്റിസ് ഫോര്‍ സിസ്റ്റേഴ്‌സ് എന്ന സംഘടനയുടെയും സഹസ്ഥാപകയാണ് നിഷ. ഈ മൂന്നു സംഘടനകളും കൗണ്‍സിലിങും, ജോലിക്കുള്ള പരിശീലനവും, വൈദ്യസഹായവും, നിയമസഹായവും, സാമൂഹ്യ ക്ഷേമവും ഉറപ്പു വരുത്തുന്നുണ്ട്.
ജയിലിലെ ദുരനുഭവങ്ങള്‍ മൂലം തനിക്ക് പുരുഷന്മാരോട് വെറുപ്പായിരുന്നുവെന്നും പിന്നീട് ഇത് തന്റെ മാത്രം അവസ്ഥയല്ലെന്നും എല്ലാ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഇതുപോലെയുള്ള ക്രൂരമായ അവസ്ഥയില്‍ കൂടി കടന്നു പോകാറുണ്ടെന്നും ഞാന്‍ മനസ്സിലാക്കി. മറ്റുള്ളവരെപ്പോലെ തന്നെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും മനുഷ്യരാണെന്നും പ്രത്യേക അവകാശങ്ങള്‍ക്കു വേണ്ടിയല്ല തന്റെ പോരാട്ടമെന്നും മറ്റുള്ളവര്‍ക്കുള്ള അവകാശങ്ങളില്‍ തുല്യപരിഗണന കിട്ടണമെന്നു മാത്രമാണ് തന്റെ ആഗ്രഹമെന്നാണ് നിഷ പറയുന്നത്.
https://www.facebook.com/Malayalivartha