പരിശീലകന്‍ സര്‍ക്കസിനിടെ അടിച്ചപ്പോള്‍ കരടി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍

മെരുക്കിയെടുക്കാം എന്നതിനാലും ഭയപ്പെടുത്തി കീഴ്‌പ്പെടുത്തിവയ്ക്കാം എന്ന ചിന്തയുള്ളതിനാലും ആകാം ആദ്യകാലം മുതല്‍ തന്നെ മൃഗങ്ങള്‍ സര്‍ക്കസിന്റെ ഭാഗമാണ്. വലിപ്പച്ചെറുപ്പം ഇല്ലാതെ എല്ലാ മൃഗങ്ങളും സര്‍ക്കസിന്റെ ഭാഗമാകുന്നുമുണ്ട്. കരയിലെ ഏറ്റവും വലിയ ജീവിയായ ആന മുതല്‍ ഇങ്ങോട്ടുള്ള ഏകദേശം എല്ലാ ജീവികളും ഇത്തരത്തില്‍ മെരുക്കപ്പെട്ടവയില്‍ പെടുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് റഷ്യയിലെ കരേലിയ പ്രവശ്യയില്‍ നിന്നുള്ള ഒരു വീഡിയോ.
കാണികള്‍ക്ക് മുന്നില്‍ വിവിധ അഭ്യാസങ്ങള്‍ കാട്ടിക്കൊണ്ടിരിക്കുന്നതിനിടെ കരടിയെ അടിച്ച പരിശീലകനെ പൊടുന്നനെ അത് തിരിച്ച് ആക്രമിക്കുന്ന ചിത്രമാണ് വൈറലാകുന്നത്.
പരിശീലകനെ തള്ളിയിട്ട കരടി പിന്നീട് അയാളുടെ ദേഹത്ത് കയറി ഇരിക്കുകയും ആക്രമിക്കുകയുമായിരുന്നു. പരിഭ്രാന്തരായ കാണികളെയും ദൃശ്യങ്ങളില്‍ കാണാം.
https://www.facebook.com/Malayalivartha