Widgets Magazine 

01
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വടകര മൂരാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വ്യാപാരിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


നവംബർ രണ്ടിന് ആലപ്പുഴ ജില്ലയിലെ എല്ലാ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി


സപ്തതിയുടെ നിറവിൽ നമ്മുടെ കേരളം ... എഴുപതാം പിറന്നാൾ ദിനത്തിൽ സംസ്ഥാനത്തുടനീളം വിവിധ സാംസ്‌കാരിക പരിപാടികളോടെ ആഘോഷം...


കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...

ഓസ്ട്രേലിയന്‍ കുടിയേറ്റരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കാവുന്ന പുതിയ റീജിയണല്‍ വിസകളും, പുത്തന്‍ പോയിന്റ് സമ്പ്രദായവും നവംബര്‍ 16 ശനിയാഴ്ച പ്രാബല്യത്തിൽ വന്നു

21 NOVEMBER 2019 01:25 PM IST
മലയാളി വാര്‍ത്ത

More Stories...

വധശിക്ഷ പരാജയപ്പെട്ടതിനെത്തുടർന്ന് താൻ 'ആശയക്കുഴപ്പത്തിലും വേദനയിലും'.. ഉണർന്നുവെന്ന് യുഎസ് തടവുകാരി ക്രിസ്റ്റ പൈക്ക് പറയുന്നു... തന്റെ ആദ്യ പൊതു പ്രസ്താവന പുറത്തിറക്കി..

ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ മുന്നണിക്ക് കേവലഭൂരിപക്ഷം നേടാനായില്ല; ബെഞ്ചമിൻ നെതന്യാഹു പുറത്തേക്ക് ?

ഗാസ ജില്ലയിലുള്ള ഷിന്റാഫു തടാകം പൊട്ടിയൊഴുകി... ഇന്ത്യയിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്...അപകടം മുന്നിൽകണ്ട് പ്രദേശത്തെ ജനങ്ങളെ നേരത്തെ ഒഴിപ്പിച്ചു

ആഘോഷിച്ച് ഇറാൻ... ഇസ്രയേലിൽ കിങ്മേക്കറായി അറബ് പാർട്ടികൾ, നെതന്യാഹുവിന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷി; കേവലഭൂരിപക്ഷമില്ല, ഇറാൻ യുദ്ധം ഗതിയെങ്ങോട്ട്?

ഇസ്രായേലിന്റെ നിലനില്‍പിന് നെതന്യാഹു വന്നേ തീരൂ... മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങും..?

ഓസ് ട്രേലിയന്‍ കുടിയേറ്റരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കാവുന്ന പുതിയ റീജിയണല്‍ വിസകളും, പുത്തന്‍ പോയിന്റ് സമ്പ്രദായവും നവംബര്‍ 16 ശനിയാഴ്ച പ്രാബല്യത്തിൽ വന്നു

വന്‍ നഗരങ്ങളിലെ ജനപ്പെരുപ്പം കുറയ്ക്കാനും, ഓസ്‌ട്രേലിയയുടെ മറ്റു പ്രദേശങ്ങളിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കാനും ഒരു വര്‍ഷം മുമ്പ് നിയമമാറ്റങ്ങള്‍ പ്രഖ്യാപിച്ചിരുന്നതാണ് . ഈ മാറ്റങ്ങളാണ് ഇപ്പോൾ പ്രാബല്യത്തില്‍ വന്നത്.

സബ്ക്ലാസ് 491 എന്ന സ്റ്റേറ്റ്/ഫാമിലി സ്‌പോണ്‍സേര്‍ഡ് വിസയും, സബ്ക്ലാസ് 494 എന്ന എംപ്ലോയര്‍ സ്‌പോണ്‍സേര്‍ഡ് വിസയും ആണ് പുതിയ രണ്ടു റീജിയണല്‍ വിസകള്‍ ..സബ്ക്ലാസ് 489, 187 എന്ന നിലവിലെ രണ്ടു റീജിയണല്‍ വിസകള്‍ നിര്‍ത്തലാക്കിയാണ് പുതുക്കിയ വിസകൾ നിലവിൽ വന്നത് ...

പുതിയ വിസകളിലെത്തുന്നവര്‍ക്ക് മൂന്നു വര്‍ഷം കഴിഞ്ഞാല്‍ PRന് അപേക്ഷിക്കാം.. PR ലഭിക്കാന്‍ മൂന്നു വര്‍ഷവും ഉള്‍നാടന്‍ ഓസ്‌ട്രേലിയയില്‍ തന്നെ താമസിച്ച് ജോലി ചെയ്യണം..ഈ സമയത്ത് 53,900 ഡോളര്‍ വാര്‍ഷിക വരുമാനം കിട്ടിയിരിക്കണം എന്നും നിയമം ഉണ്ട്

PR മാനദണ്ഡമായ പോയിന്റ് സംവിധാനത്തിലും മാറ്റം വന്നിട്ടുണ്ട്. ജീവിത പങ്കാളിയുടെ യോഗ്യതകള്‍ക്ക് അധിക പോയിന്റ് ലഭിക്കും ..അവിവാഹിതര്‍ക്ക് 10 പോയിന്റുകള്‍ അധികമായി കിട്ടും

നവംബർ 16 നു രണ്ടു പുതിയ വിസകളാണ് നിലവിൽ വന്നിട്ടുള്ളത് ..
അഞ്ചു വര്‍ഷം കാലാവധിയുള്ള വിസകളാണ് ഇവ... സബ്ക്ലാസ് 491 എന്ന സ്‌കില്‍ഡ് വര്‍ക്ക് പ്രൊവിഷണല്‍ വിസയും, സബ്ക്ലാസ് 494 എന്ന സ്‌കില്‍ഡ് എംപ്ലോയര്‍ സ്‌പോണ്‍സേര്‍ഡ് പൊവിഷണല്‍ വിസയും.

സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബൈന്‍ എന്നീ നഗരങ്ങള്‍ ഒഴികെ ഓസ്‌ട്രേലിയയുടെ മറ്റേത് ഭാഗത്തേക്കും ഈ വിസ ലഭിക്കും. എവിടേക്കാണോ വിസ എടുത്തിട്ടുള്ളത് ആ പ്രദേശങ്ങളില്‍ തന്നെ ജീവിച്ച് ജോലി ചെയ്യണം എന്നാണ് വിസയുടെ വ്യവസ്ഥ

സബ്ക്ലാസ് 491 വിസയ്ക്ക് 504 തൊഴില്‍ മേഖലകളിലും, സബ്ക്ലാസ് 494 വിസക്ക് 650 തൊഴില്‍ മേഖലകളിലും ഉള്ളവര്‍ക്ക് അർഹത ഉണ്ടാകും
ഈ രണ്ടു വിസകളിലും ലഭിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം കഴിഞ്ഞ് ഓസ്‌ട്രേലിയന്‍ പെര്‍മനന്റ് റെസിഡന്‍സിക്കായി അപേക്ഷിക്കാന്‍ കഴിയും.

സബ്ക്ലാസ് 191 എന്ന 2022 നവംബറില്‍ തുടങ്ങുന്ന PR വിസയായിരിക്കും കിട്ടുക. മൂന്നു വര്‍ഷം റീജിയണല്‍ മേഖലയില്‍ തന്നെ താമസിച്ച് ജോലി ചെയ്തവര്‍ക്ക് മാത്രമേ PR ലഭിക്കൂ. വര്‍ഷം 53,900 ഡോളറെങ്കിലും വരുമാനം ലഭിച്ചിരിക്കുകയും വേണം.

ഉള്‍നാടന്‍ പ്രദേശത്ത് തന്നെയാണോ താമസിച്ചത് എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കും. ഇരു വിസകളിലുമുള്ളവര്‍ക്ക് ഓസ്‌ട്രേലിയയിലെ പൊതുജനാരോഗ്യസംവിധാനമായ മെഡികെയര്‍ പരിരക്ഷ ലഭിക്കുകയും ചെയ്യും.

നിലവിലെ സ്‌കില്‍ഡ് കുടിയേറ്റ വിസകളിലുള്ളവര്‍ക്കും പുതിയ വിസയില്‍ വരുന്നവര്‍ക്കും പോയിന്റ് സമ്പ്രദായത്തിലെ മാറ്റം ബാധകമാണ്.

നവംബര്‍ 16 മുതല്‍ അധികമായി ലഭിക്കുന്ന പോയിന്റുകള്‍ ഇങ്ങനെയാണ്:

കുടിയേറ്റത്തിനാവശ്യമായ യോഗ്യതകളുള്ള ജീവിത പങ്കാളിയുണ്ടെങ്കില്‍ അധികമായി 10 പോയിന്റ്

സംസ്ഥാന/ടെറിട്ടറി സര്‍ക്കാരോ, ഉള്‍നാടന്‍ ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന കുടുംബാംഗങ്ങളോ സ്‌പോണ്‍സര്‍ ചെയ്താല്‍ അധികമായി 15 പോയിന്റ്

സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് (STEM) യോഗ്യതകളുള്ളവര്‍ക്ക് അധികമായി 10 പോയിന്റ്

പങ്കാളികളില്ലാത്തവര്‍ക്ക്/അവിവാഹിതര്‍ക്ക്‌ അധികമായി 10 പോയിന്റ്

ജീവിത പങ്കാളിക്ക് IELTS ആറിന് (നാലു പരീക്ഷാ ഘടകങ്ങളിലും) മു കളിലുണ്ടങ്കില്‍ അധികമായി 5 പോയിന്റ്

അപേക്ഷകള്‍ പരിഗണിക്കുന്നതിനുള്ള മുന്‍ഗണനാ ക്രമത്തിലും സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ട്.

എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് നല്‍കിയതില്‍ നിന്ന് വിസ അപേക്ഷ നല്‍കാനായി ക്ഷണിക്കുന്നതിനുള്ള പരിഗണനാ ക്രമം ഇതായിരിക്കും:

1. മതിയായ യോഗ്യതകളുള്ള ജീവിതപങ്കാളിയുള്ളവര്‍ ; അതായത് സ്‌കില്‍ഡ് പാര്‍ട്ണര്‍ പോയിന്റ് ലഭിക്കാന്‍ യോഗ്യതയുള്ളവർ

2 . ജീവിതപങ്കാളിയില്ലാത്തവര്‍/അവിവാഹിതര്‍ക്കും ഇതേ പരിഗണനയായിരിക്കും നല്‍കുക

3. സ്‌കില്‍ഡ് പാര്‍ട്ണര്‍ പോയിന്റ് ലഭിക്കാന്‍ യോഗ്യതയില്ലെങ്കിലും മതിയായ ഇംഗ്ലീഷ് പ്രാവീണ്യമുള്ള പങ്കാളിയുള്ളവര്‍..അതായത് IELTS നാലു ഘടകങ്ങളിലും 6 സ്‌കോർ ഉള്ളവർക്കായിരിക്കും ഈ പരിഗണന ലഭിക്കുന്നത്

4 . ഇംഗ്ലീഷ് പരിജ്ഞാനമോ, സ്‌കില്‍ഡ് പാര്‍ട്ണര്‍ പോയിന്റിന് ആവശ്യമായ യോഗ്യതകളോ ഇല്ലാത്ത പങ്കാളിയുള്ളവര്‍. മറ്റെല്ലാ അപേക്ഷകളും പരിഗണിച്ച ശേഷം മാത്രമായിരിക്കും ഇത് കണക്കിലെടുക്കുക

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടകര മൂരാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വ്യാപാരിക്ക് ദാരുണാന്ത്യം  (4 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി ഞായറാഴ്ച നടക്കും, രാംലീല മൈതാനയില്‍ സുരക്ഷ ശക്തമാക്കി  (15 minutes ago)

കേരള ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ഇന്ന്  (31 minutes ago)

സംസ്ഥാനത്ത് ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (37 minutes ago)

നവംബർ രണ്ടിന് ആലപ്പുഴ ജില്ലയിലെ എല്ലാ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി  (55 minutes ago)

സപ്തതിയുടെ നിറവിൽ നമ്മുടെ കേരളം ... എഴുപതാം പിറന്നാൾ ദിനത്തിൽ സംസ്ഥാനത്തുടനീളം വിവിധ സാംസ്‌കാരിക പരിപാടികളോടെ ആഘോഷം...  (1 hour ago)

28 കോടിയിലധികം രൂപ നിക്ഷേപം സമാഹരിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ വെന്റപ്പ്...  (13 hours ago)

സ്‌കിപ്പറിൻ്റെ രണ്ടാം പാദ അറ്റാദായത്തിൽ 56 ശതമാനം വർധന...  (13 hours ago)

ഓഫ് ഹു വി വേർ’ മികച്ച ചിത്രം; വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു...  (13 hours ago)

അച്ഛന്റെ കൊലപാതകത്തിൽ മകനെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴ ചുമത്തി കോടതി ശിക്ഷിച്ചു...  (14 hours ago)

പുരുഷന്മാരിലെ സ്തനാർബുദ ബോധവൽക്കരണത്തിന് ഊന്നൽ നൽകി സൈക്ലത്തോൺ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി...  (14 hours ago)

കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...  (14 hours ago)

El Nino Heat Mortality Tracker 'എൽ നിനോ ഹീറ്റ് മോർട്ടാലിറ്റി ട്രാക്കർ' പ്രവചനം  (14 hours ago)

പൊട്ടക്കിണറ്റിലെ ദുരൂഹ മരണം ആസൂത്രിത കൊലപാതകം?; സനോജിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടി മാതാപിതാക്കൾ...  (14 hours ago)

തുമ്പായത് ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡര്‍  (14 hours ago)

Malayali Vartha Recommends