ഉറക്കമില്ലാതെ ട്രംപ്; ചൈനയോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന കൊറിയന്‍ വിശുദ്ധ പര്‍വതം കിം സന്ദര്‍ശിച്ചതോടെ ലോകം ഉറ്റുനോക്കുന്നത് സുപ്രധാന പ്രഖ്യാപനങ്ങള്‍

കിം ജോങ് ഉന്‍ ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരും ഒന്ന് ഞെട്ടും. പുതുമഞ്ഞിന്റെ വെള്ളക്കുപ്പായമണിഞ്ഞ പക്തു പര്‍വതസാനുക്കളില്‍ മഞ്ഞിന്‍നിറമുള്ള വെള്ളക്കുതിരകളും സവാരിക്കാരും. ഏറ്റവും മുന്നിലായി, കണ്ണടവച്ചും കമ്പിളിത്തൊപ്പി വയ്ക്കാതെയും ഉത്തര കൊറിയ ഭരണാധികാരി കിം ജോങ് ഉന്‍. തൊട്ടുപിന്നില്‍ ഭാര്യ റി സോള്‍ ജുവും ഉന്നത ഉദ്യോഗസ്ഥരും. ഇതാണ് പുതിയ ചര്‍ച്ചാവിഷയം.
ചൈനയോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന കൊറിയന്‍ വിശുദ്ധ പര്‍വതം കിം സന്ദര്‍ശിച്ചതോടെ സുപ്രധാന പ്രഖ്യാപനങ്ങള്‍ പിന്നാലെയുണ്ടാകുമെന്നാണു കരുതുന്നത്.
കുടുംബചിഹ്നമായ വെള്ളക്കുതിരയുടെ പുറത്ത് ഒക്ടോബറിലും അദ്ദേഹം ഇവിടെയെത്തിയിരുന്നു. ആണവമിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിന്റെ കാലാവധി ഈ മാസത്തോടെ അവസാനിക്കാനിരിക്കെ യുഎസ് കടുത്ത ഉപരോധം തുടരുന്നതില്‍ അമര്‍ഷം രേഖപ്പെടുത്തി കൊറിയന്‍ മുന്നറിയിപ്പുകളുമെത്തി. യുഎസിനുളള 'ക്രിസ്മസ് സമ്മാനം' വരുന്നുണ്ടെന്നാണു കിമ്മിന്റെ പര്‍വതയാത്രയ്ക്കു പിന്നാലെ ഉത്തര കൊറിയ അറിയിച്ചത്. ഉത്തര കൊറിയ വിദേശകാര്യ വകുപ്പിലെ ഒന്നാം ഉപമന്ത്രി റി തേ സോങ്ങാണു ഭീഷണിയുടെ സ്വരമുള്ള സമ്മാനവാഗ്ദാനവുമായി രംഗത്തെത്തിയത്. 2017 ല്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ ആദ്യ പരീക്ഷണം ഉത്തര കൊറിയ നടത്തിയത് യുഎസിനുള്ള സമ്മാനമെന്നു വിശേഷിപ്പിച്ചായിരുന്നു. നേരത്തെ മഞ്ഞുതിര്‍ന്നുവീണു കിടക്കുന്ന പെക്ടു പര്‍വത നിരകളിലൂടെ വെളുത്ത കുതിരപ്പുറത്തേറി സഞ്ചരിക്കുന്ന ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ വലിയ വാര്‍ത്തയായിരുന്നു. കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ട ഈ തൂവെള്ളച്ചിത്രത്തിനു പിന്നില്‍ ചെഞ്ചോരയുടെ മണമില്ലേയെന്നാണു രാജ്യാന്തര നിരീക്ഷകര്‍ അന്ന് സംശയിച്ചത്. ചോരചിന്തുന്ന യുദ്ധത്തിലേക്കു മേഖലയെ നയിക്കുന്ന ഒരു തീരുമാനമെടുക്കാനാണു കിമ്മിന്റെ ആ യാത്രയെന്നും അവര്‍ ആശങ്കപ്പെട്ടിരുന്നു. ഇപ്പോഴിതാ പുതിയ യാത്ര. എന്തായാലും എന്താകുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.
https://www.facebook.com/Malayalivartha