Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...


ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ഷഹബാസ് ഷരീഫിനെ അടിച്ചിട്ട് ഭരണം പിടിക്കാന്‍ അസിം മുനീറിന്റെ കളി !! സൈനിക മേധാവിയ്ക്ക് രാജ്യത്തെ സായുധ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിയുമായി പാകിസ്ഥാന്‍ !! തോക്കിന്‍ മുനയില്‍ ഷഹബാസിനെ നിര്‍ത്തി ഒപ്പിട്ട് വാങ്ങിയ കരാറെന്ന് റിപ്പോര്‍ട്ട്; പാകിസ്ഥാന്റെ ആണവശേഷിയുടെ നിയന്ത്രണം പൂര്‍ണമായും ഈ ഇന്ത്യവെറിയന്റെ കൈകളിലേക്ക് എത്തുന്നു ? പാക് സൈന്യത്തെ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനയെ തന്നെ മുനീര്‍ കാല്‍ച്ചുവട്ടിലാക്കുന്നു

09 NOVEMBER 2025 03:46 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ വെറിപിടിച്ച പാക് പട്ടാള മേധാവി സര്‍വ്വാധികാരം കൈയ്യാളാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നു. പാകിസ്ഥാനില്‍ ഭരണകൂടത്തെ അട്ടിമറിച്ച് രാജ്യാധികാരം പിടിച്ചെടുക്കാന്‍ റാവല്‍പിണ്ടിയല്‍ ചതുരംഗ കളി തുടങ്ങി അസിം മുനീര്‍. ഫീല്‍ഡ് മാര്‍ഷല്‍ പദവി സ്വയം എടുത്തണിഞ്ഞ മുനീര്‍ സായുധ സേനകളുടെ സര്‍വ്വാധികാരിയായ് സ്വയം അവരോധിച്ചിരിക്കുന്നു. ഇതിനായ് പാക് പ്രധാന മന്ത്രി ഷഹബാസ് ഷരീഫിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി കരാറില്‍ ഒപ്പുവെപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. പട്ടാള അട്ടിമറികള്‍ തുടര്‍ച്ചയായ പാകിസ്ഥാന്‍ പട്ടാളഭരണത്തിലേക്കെന്ന് സൂചന. അങ്ങനെയെങ്കില്‍ ഷഹബാസിന്റെ ഇനിയുള്ള കാലം അഴിക്കുള്ളില്‍. ഇക്കണ്ട കളിയെല്ലാം കളിച്ച് മുനീര്‍ പട്ടാള ഭരണം പിടിക്കാന്‍ കളിക്കുന്നത് ഇന്ത്യയെ ലക്ഷ്യംവെച്ചാണ്. ഇന്ത്യയുടെ ചങ്ക് തുരക്കുമെന്നാണ് മുനീറിന്റെ വെല്ലുവിളി. ഭരണം പൂര്‍ണമായ് കൈകളിലേക്ക് എത്തിയാലേ ഒരു തടസവുമില്ലാതെ സ്വതന്ത്രമായ് ഭരിക്കാന്‍ മുനീറിന് കഴിയൂ. ആരുടേയും അനുവാദം ചോദിക്കാതെ ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താന്‍ സര്‍വ്വാധികാരം കൈയ്യില്‍ കിട്ടണം. അട്ടിമറിയിലൂടെ പട്ടാളം അധികാരം പിടിക്കുന്നതിന്റെ സൂചനകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പാക് പട്ടാള പൊട്ടന്‍ സ്വയം കുഴിതോണ്ടുകയാണ്. ഇന്ത്യയെ തൊടാന്‍ പോയിട്ട് ഒന്ന് നിവര്‍ന്ന് നിന്ന് നോക്കാനുള്ള കെല്‍പില്ല. അസിം മുനീറിന്റെ തല ഇന്ത്യ ചിതറിക്കും.

സൈനിക മേധാവിയ്ക്ക് രാജ്യത്തെ സായുധ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിയുമായി പാകിസ്ഥാന്‍. ഈ ഭേദഗതിയിലൂടെ സൈനിക മോധാവിയായ അസിം മൂനീറിന് മുന്‍ സൈനിക മേധാവികളേക്കാള്‍ അധികാരപരിധി ലഭിക്കും. ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്‌സ് എന്ന പുതിയ പദവിയാണ് അസിം മുനീറിന് ലഭിക്കുക. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ സംയുക്ത അധികാരം ലഭിക്കുന്നതോടെ പാകിസ്താന്‍ ഒരു സൈനിക സര്‍വാധികാര രാജ്യമായിമാറുമെന്നാണ് വിലയിരുത്തല്‍. മാധ്യമങ്ങള്‍ക്ക് ലഭിച്ച ഭരണഘടനാ ഭേദഗതിയുടെ കരട് രേഖ പ്രകാരം, പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെയും പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെയും നേതൃത്വത്തിലാണ് ഈ മാറ്റങ്ങള്‍ നടപ്പാക്കുന്നത്. പക്ഷെ ഷഹബാസും പ്രസിഡന്റും മുനീറിനെ പേടിച്ച് കരാറില്‍ ഒപ്പുവെച്ചതാണെന്ന് സൂചനകള്‍. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളുടെ അധികാരത്തേക്കാള്‍ പട്ടാളം കാര്യങ്ങള്‍ നിശ്ചയിക്കുന്ന രാജ്യമായി പാക്കിസ്ഥാന്‍ മാറിയിട്ട് കാലം കുറേയായി. പ്രധാനമന്ത്രിയേക്കാള്‍ പ്രധാന്യത്തില്‍ ലോക രാജ്യങ്ങളുമായി കൂടിക്കാഴ്ച്ചകളും മറ്റും നടത്തുന്നത് പാക് സൈനിക മേധാവിയായ അസീം മുനീറാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടക്കം മൂനീര്‍ കൂടിക്കാഴ്ച്ചകള്‍ നടത്തിയിരുന്നു. പാക്കിസ്ഥാനില്‍ അപൂര്‍വ്വ ധാതു ഖനനത്തിന് അമേരിക്ക ഒരങ്ങുന്നതായും വാര്‍ത്തകളെത്തി. ഇപ്പോഴിതാ അസിം മുനീര്‍ കടുതല്‍ ശക്തനാകുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 27ാമത് ഭരണഘടനാ ഭേദഗതിക്ക് പിന്തുണ തേടി സര്‍ക്കാര്‍ തന്നെ സമീപിച്ചതായി പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി തലവന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ഭരണഘടനയിലെ മാറ്റങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ആരംഭിച്ചത്. ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെ ഭരണഘടന മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന പാകിസ്ഥാന്‍ തെഹ്രിക്ഇഇന്‍സാഫ് പാര്‍ട്ടിയുടെ ആശങ്ക പ്രകടിപ്പിച്ചു.

ഫെഡറല്‍ കാബിനറ്റിന്റെ അംഗീകാരം ലഭിച്ച ഉടന്‍ 27ാം ഭരണഘടനാ ഭേദഗഗതി ബില്‍ ശനിയാഴ്ച സെനറ്റില്‍ അവതരിപ്പിക്കുകയും നിയമനീതി സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ പുനഃപരിശോധനയ്ക്ക് വിടുകയും ചെയ്തു. പാക് നിയമമന്ത്രി അസം നസീര്‍ തരര്‍ അവതരിപ്പിച്ച ബില്‍, ഫെഡറല്‍ ഭരണഘടനാ കോടതിയുടെ രൂപവത്കരണം, ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, പ്രൊവിന്‍ഷ്യല്‍ കാബിനറ്റുകളുടെ പരിധിമാറ്റം, സൈനിക നേതൃത്വത്തിന്റെ പുനഃസംഘടന തുടങ്ങിയ സമഗ്രമായ ഭരണഘടനാ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നുണ്ടെന്നാണ് സൂചന. സായുധ സേനയുടെ നിയന്ത്രണവും അധികാരവും ഫെഡറല്‍ സര്‍ക്കാരിനായിരിക്കും എന്ന് നിലവില്‍ പറയുന്ന ആര്‍ട്ടിക്കിള്‍ 243ലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ വിശദീകരിച്ചുകൊണ്ട്, അധികാര ഘടനകളും നിയമനങ്ങളും പുനര്‍നിര്‍വചിക്കാന്‍ പുതിയ വ്യവസ്ഥകള്‍ ചേര്‍ക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭേദഗതി പ്രകാരം, സൈനിക മേധാവി ഒരേസമയം സംയുക്ത സേനാമേധാവി ആയും പ്രവര്‍ത്തിക്കും. അതോടെ മൂന്ന് സൈനിക വിഭാഗങ്ങളുടെയും നേരിട്ടുള്ള അധികാരം സൈനിക മേധാവിയില്‍ നിക്ഷിപ്തമാകും.

സ്ഥാനപരമായി നിലവിലുള്ള ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിജെസിഎസ്‌സി) ചെയര്‍മാന്‍ പദവി നിര്‍ത്തലാക്കാനും ബില്‍ ലക്ഷ്യമിടുന്നു. നിലവിലെ ചെയര്‍മാന്റെ കാലാവധി അവസാനിക്കുന്ന 2025 നവംബര്‍ 27 മുതല്‍ ഈ സ്ഥാനം ഇല്ലാതാകും. പുതിയ നിയമനം ഉണ്ടാകില്ലെന്ന് നിയമമന്ത്രി വ്യക്തമാക്കി. സംയുക്ത സേനാമേധാവിയുടെ ശുപാര്‍ശ പ്രകാരം പ്രധാനമന്ത്രി നാഷണല്‍ സ്ട്രാറ്റജിക് കമാന്‍ഡിന്റെ കമാന്‍ഡറെ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ പാകിസ്താന്റെ ആണവശേഷിയുടെ നിയന്ത്രണം സൈന്യത്തിന് നല്‍കും.
ജനറല്‍ അസിം മുനീറിന് ഫീല്‍ഡ് മാര്‍ഷല്‍ പദവി ഔദ്യോഗികമായി നല്‍കുന്നതിനുള്ള ഒരു വ്യവസ്ഥയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതൊരു റാങ്കോ നിയമനമോ അല്ല, മറിച്ച് ദേശീയ നായകന്മാര്‍ക്ക് നല്‍കുന്നതും ആജീവനാന്തം നിലനില്‍ക്കുന്നതുമായ ഒരു പദവിയാണെന്ന് നിയമമന്ത്രി വിശദീകരിച്ചു. ഈ പദവിയെ ഇംപീച്ച് ചെയ്യാനോ പിന്‍വലിക്കാനോ ഉള്ള അധികാരം പ്രധാനമന്ത്രിക്കല്ല, പാര്‍ലമെന്റിനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫീല്‍ഡ് മാര്‍ഷല്‍, മാര്‍ഷല്‍ ഓഫ് ദി എയര്‍ഫോഴ്‌സ്, അല്ലെങ്കില്‍ അഡ്മിറല്‍ ഓഫ് ദി ഫ്‌ലീറ്റ് ആയി സ്ഥാനക്കയറ്റം ലഭിക്കുന്ന ഏതൊരു ഉദ്യോഗസ്ഥനും റാങ്കും പ്രത്യേകാവകാശങ്ങളും നിലനിര്‍ത്തുകയും ജീവിതകാലം മുഴുവന്‍ യൂണിഫോമില്‍ തുടരുകയും ചെയ്യും എന്നും, അവരുടെ സജീവ സേവനത്തിനുശേഷം രാജ്യത്തിന്റെ താല്‍പര്യാര്‍ഥം ഫെഡറല്‍ സര്‍ക്കാരിന് അവര്‍ക്ക് ചുമതലകള്‍ നല്‍കാമെന്നും ബില്‍ വ്യക്തമാക്കുന്നു.

നിലവില്‍ രാഷ്ട്രപതിക്ക് ബാധകമായ അനുച്ഛേദം 47, 248 എന്നിവയിലെ നിയമപരിരക്ഷാ വ്യവസ്ഥകള്‍, പുതുതായി സൃഷ്ടിച്ച ഈ പദവികള്‍ക്കും കരട് രേഖ ബാധകമാക്കുന്നു. ഇത് ആജീവനാന്ത നിയമപപരിരക്ഷ ഉറപ്പാക്കും. വിരമിച്ചതിനുശേഷവും സൈനിക ഉന്നതരെ പദവിയില്‍ നിന്ന് നീക്കം ചെയ്യല്‍, ജുഡീഷ്യല്‍ പരിശോധന, അല്ലെങ്കില്‍ രാഷ്ട്രീയ ഉത്തരവാദിത്വം എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കും. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം ആണ് നിയമനങ്ങള്‍ നടത്തുന്നതെന്ന് ഭേദഗതി നിലനിര്‍ത്തുന്നുണ്ടെങ്കിലും, യഥാര്‍ഥ അധികാരം സംയുക്ത സേനാമേധാവിയിലേക്ക് മാറും. എല്ലാ പ്രധാന ശുപാര്‍ശകളും അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നായിരിക്കണമെന്നാണ് വ്യവസ്ഥ. രാഷ്ട്രീയ പാര്‍ട്ടികള്‍ ദുര്‍ബലമാവുകയും സമ്പദ്‌വ്യവസ്ഥ സൈനികവല്‍ക്കരിക്കപ്പെടുകയും അധികാരം സൈന്യത്തിന്റെ നിയന്ത്രണത്തില്‍ ഭരണഘടനാപരമാക്കുകയും ചെയ്യുന്നതോടെ, ഈ ഭേദഗതി അസിം മുനീറിന്റെ അധികാരം നിയമപരമായി ഉറപ്പിക്കുകയും, പാകിസ്താന്റെ സൈന്യത്തെ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനയെ തന്നെ നിയന്ത്രിക്കുന്ന ഒന്നാക്കി മാറ്റുകയും ചെയ്യും.

ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് സൈനിക കമാന്‍ഡിന്റെ ഭരണഘടനാ അടിത്തറ ശക്തിപ്പെടുത്താനുള്ള നീക്കം പാക്കിസ്താന്‍ നടത്തുന്നത്. ഇന്ത്യ-പാക്ക് സംഘര്‍ഷങ്ങളില്‍ നിന്നുള്ള 'പാഠങ്ങള്‍' ഉള്‍ക്കൊണ്ടാണ് ഭരണഘടനാ ഭേദഗതി എന്ന് ബില്‍ അവതരണത്തിനിടെ പാക് നിയമമന്ത്രി പറഞ്ഞു. ''സമീപകാല പാക്കിസ്ഥാന്‍ഇന്ത്യ സംഘര്‍ഷങ്ങള്‍ നമ്മെ നിരവധി പാഠങ്ങള്‍ പഠിപ്പിച്ചു. യുദ്ധത്തിന്റെ സ്വഭാവവും തന്ത്രവും പൂര്‍ണമായും മാറിയിരിക്കുന്നു. നിയമന നടപടിക്രമങ്ങളും ചില തസ്തികകളും മുമ്പ് സൈനിക നിയമത്തിലായിരുന്നു. പക്ഷേ 1973 ലെ ഭരണഘടനയില്‍ അവ പരാമര്‍ശിച്ചിരുന്നില്ല'' തരാര്‍ ബില്‍ അവതരണവേളയില്‍ പറഞ്ഞു. ഭേദഗതിയിലൂടെ പാക്കിസ്ഥാന്‍ സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ അധികാരം സൈന്യത്തിന് കൈവരുമെന്നാണ് വിമര്‍ശനം. പുതിയ ഭേദഗതിയിലൂടെ അസിം മുനീര്‍ പാക് രാഷ്ട്രീയത്തില്‍ കൂടുതല്‍ പിടിമുറുക്കുമെന്ന് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ക്ക് ആശങ്കയുണ്ട്. സൈന്യം നേരിട്ട് ഭരണം നടത്തിയ ചരിത്രം, മാറിമാറി വന്ന സര്‍ക്കാരുകളിലുള്ള സ്വാധീനം, ദേശീയ സുരക്ഷയിലും സമ്പദ്‌വ്യവസ്ഥയിലുമുള്ള സൈന്യത്തിന്റെ ഇടപെടല്‍ എന്നിവയെല്ലാമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍. ഈ മാറ്റങ്ങള്‍ സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തെ ദോഷകരമായി ബാധിക്കുമെന്നും 2010ല്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരങ്ങള്‍ വികേന്ദ്രീകരിച്ച 18ാം ഭേദഗതിയുടെ നല്ല പ്രവര്‍ത്തനങ്ങളെ ഇത് ഇല്ലാതാക്കുമെന്നും പിപിപി സെനറ്റര്‍ റസ റബ്ബാനി അഭിപ്രായപ്പെട്ടു. അതേസമയം ഭേദഗതി നടപടിക്രമങ്ങള്‍ പാലിക്കാതെയായിരിക്കില്ല പാസാക്കുകയെന്ന് ഉപപ്രധാനമന്ത്രി ഇഷാഖ് ദാര്‍ പറഞ്ഞിട്ടുണ്ട്. 'ഭേദഗതി അവതരിപ്പിച്ച് തിടുക്കത്തില്‍ വോട്ടെടുപ്പ് നടത്തുന്ന രീതിയിലുള്ള നടപടികള്‍ ഉണ്ടാകില്ല, അങ്ങനെ സംഭവിക്കില്ല,' അദ്ദേഹം പറഞ്ഞു. ഭേദഗതി ആദ്യം സെനറ്റില്‍ അവതരിപ്പിക്കുമെന്നും തുടര്‍ന്ന് ചര്‍ച്ചകള്‍ക്കായി ഒരു ദ്വികക്ഷി കമ്മിറ്റിക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരട് മെച്ചപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്ഥാന്റെ സര്‍വ്വാധികാരി താനാണെന്ന് സ്വയം പ്രഖ്യാപിച്ച് കൊണ്ടിരിക്കുകയാണ് അസിം മുനീര്‍. അടുത്തകാലത്തായ് സര്‍ക്കാരിനെ അട്ടിമറിക്കുന്ന നീക്കങ്ങളാണ് മുനീര്‍ നടത്തുന്നത്. ട്രംപുമായ് ചങ്ങാത്തവും കൂടിയായതോടെ താന്‍ തന്നെ സര്‍വ്വം എന്ന ധാര്‍ഷ്ട്യം. പാക്കിസ്ഥാനില്‍ സര്‍ക്കാരിനെ കാഴ്ചക്കാരാക്കി അമേരിക്കയുമായി കച്ചവടത്തിന് നേരിട്ടിറങ്ങി അസിം മുനീര്‍ ഷഹബാസിനെ ഞെട്ടിച്ചിരുന്നു.
ബലൂചിസ്ഥാനിലെ മത്സ്യബന്ധന പട്ടണമായ പാസ്‌നിയില്‍ അമേരിക്കയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനായി തുറമുഖം നിര്‍മിക്കാനുള്ള പ്രൊപ്പോസലാണ് മുനീര്‍ ട്രംപ് ഭരണകൂടത്തിന് മുന്‍പില്‍വച്ചത്. പാക്കിസ്ഥാന്റെ എക്കാലത്തെയും സുഹൃത്തായ ചൈനയ്ക്കും ബദ്ധവൈരിയായി കാണുന്ന ഇന്ത്യയ്ക്കും ഒരുപോലെ തിരിച്ചടിയാണ് മുനീറിന്റെ തിരക്കിട്ട നീക്കം. രാഷ്ട്രീയ, സൈനിക താല്‍പര്യങ്ങള്‍ക്ക് പുറമേ പാക്കിസ്ഥാന്റെ സാമ്പത്തികരംഗത്തും അസിം മുനീര്‍ പിടിമുറുക്കുകയാണ്. അടുത്തിടെ യുഎസിലെത്തി ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് മുനീര്‍ തുറമുഖ പദ്ധതി അവതരിപ്പിച്ചത്. ചെമ്പിന് പുറമേ നിയോഡൈമിയം ഉള്‍പ്പെടെ ഒട്ടേറെ അപൂര്‍വ ധാതുക്കളാല്‍ സമ്പന്നമായ മേഖലയാണ് പാസ്‌നി. അമേരിക്കയുമായി റെയര്‍ എര്‍ത്ത് കച്ചവടം നടത്തി, അതിന്റെ നേട്ടം നേരിട്ട് സ്വന്തമാക്കാനുള്ള നീക്കവുമാണ് മുനീര്‍ നടത്തുന്നത്. പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' പ്രത്യാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനും യുഎസും കൂടുതല്‍ അടുക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷഹബാസ് ഷരീഫിനെ അടിച്ചിട്ട് ഭരണം പിടിക്കാന്‍ അസിം മുനീറിന്റെ കളി !! സൈനിക മേധാവിയ്ക്ക് രാജ്യത്തെ സായുധ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിയുമായി പാകിസ്ഥാന്‍ !! തോക്കിന്‍ മുനയില്‍ ഷഹബാസിനെ നിര  (35 minutes ago)

നോർക്കയിൽ അംഗത്വം ലഭിച്ച ആദ്യ അമേരിക്കൻ മലയാളി അസോസിയേഷനായി 'മാപ്പ്'  (1 hour ago)

എരവത്തുകുന്ന് ടൂറിസം പദ്ധതിക്ക് നാല് കോടി രൂപയുടെ അനുമതി: കോഴിക്കോട് നഗരത്തിന്റെ ഹരിത ഹൃദയം ഇനി കൂടുതല്‍ ആകര്‍ഷകം  (1 hour ago)

സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...  (1 hour ago)

150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സ  (1 hour ago)

ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊല  (2 hours ago)

സ്വർണവിലയിൽ മാറ്റമില്ല.  (3 hours ago)

രഹസ്യവിവരത്തെ തുടർന്ന് പരിശോധന... എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി...  (3 hours ago)

. കുറുവയിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്  (3 hours ago)

വാഹനാപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (3 hours ago)

മെഡൽത്തിളക്കത്തോടെ ഇന്ത്യ....  (3 hours ago)

ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്‌എസ്‌ഇയിലെ നോൺ  (4 hours ago)

യുവാവിന് ദാരുണാന്ത്യം  (4 hours ago)

മലപ്പുറത്ത് പറന്നിറങ്ങി പോപ്പുലര്‍ഫ്രണ്ടിന്റെ 67 കോടിയുടെ സമ്പത്ത് കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് !! പിണറായി പോലീസിനും മുട്ടിടിക്കുന്ന മഞ്ചേരിയിലെ 24 ഏക്കറിലെ പിഎഫ്‌ഐ കോട്ട ഗ്രീന്‍ വാലി  (4 hours ago)

സഹിക്കാനാവാതെ ... കൂട്ടുകാരന്‍ വീട്ടില്‍ പറയാതെയാണ് വിദേശത്തുനിന്നു വരുന്നത്. അതുകൊണ്ട് പോകണമെന്നു പറഞ്ഞാണ്  (4 hours ago)

Malayali Vartha Recommends