തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രമുഖരെ കളത്തിലിറക്കി ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക. ആദ്യഘട്ടത്തില്‍ 67 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. ശാസ്തമംഗലം വാര്‍ഡില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.
പാളയത്ത് മുന്‍ കായിക താരവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയുമായ പദ്മിനി തോമസും വിവി രാജേഷ് കൊടുങ്ങന്നൂര്‍ വാര്‍ഡിലും മത്സരിക്കും. തിരുമല വാര്‍ഡില്‍ ദേവിമ, കരമനയില്‍ കരമന അജി, നേമത്ത് എംആര്‍ ഗോപന്‍ എന്നിവരും സ്ഥാനാര്‍ത്ഥികളാകും. പേരുര്‍ക്കടയില്‍ ടിഎസ് അനില്‍കുമാറും കഴക്കൂട്ടത്ത് അനില്‍ കഴക്കൂട്ടവുമായിരിക്കും ബിജെപി സ്ഥാനാര്‍ത്ഥി.
കോണ്‍ഗ്രസ് വിട്ടാണ് പദ്മിനി തോമസ് ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നത്. കോണ്‍ഗ്രസ് വിട്ടെത്തിയ മഹേശ്വരന്‍ നായരും തമ്പാനൂര്‍ സതീഷും ബിജെപി സ്ഥാനാര്‍ത്ഥികളാണ്.ഭരിക്കാന്‍ ഒരു അവസരമാണ് ബിജെപി ചോദിക്കുന്നതെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനാണ് ലക്ഷ്യമെന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അഴിമതി രഹിത അനന്തപുരി അതാണ് ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























