വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ സഹപാഠിയ്ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ 11ാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് നേരെ സഹപാഠികള്‍ വെടിയുതിര്‍ത്തു. ഗുരുഗ്രാം സെക്ടര്‍ 48ലെ സെന്‍ട്രല്‍ പാര്‍ക്ക് റിസോട്ടില്‍ ഇന്നലെ രാത്രിയാണ് സംഭവം. പരിക്കേറ്റ 17കാരന്‍ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികളായ രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാമിലെ യദുവംശി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മൂവരും. മുഖ്യപ്രതിയുടെ പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ വെടിയുതിര്‍ത്തത്. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരത്തെയുണ്ടായിരുന്ന തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
മുഖ്യപ്രതിയുടെ പിതാവ് വാടകയ്ക്ക് എടുത്തിരുന്ന അപ്പാര്‍ട്‌മെന്റിലേക്ക് സഹപാഠിയായ 17കാരനെ വിളിച്ചുവരുത്തുകയായിരുന്നു. ആദ്യം ക്ഷണം നിരസിച്ച വിദ്യാര്‍ത്ഥിയെ നിരന്തരം വിളിച്ച് കാണണമെന്ന് സഹപാഠികള്‍ ആവശ്യപ്പെട്ടു. മുഖ്യപ്രതിയായ കുട്ടി തന്നെയാണ് 17കാരനെ വീട്ടില്‍നിന്ന് അപ്പാര്‍ട്ട്‌മെന്റിലേക്ക് കൂട്ടിക്കൊണ്ടുപോയത്. റൂമിലെത്തിയ ഉടന്‍ മുഖ്യപ്രതിയായ വിദ്യാര്‍ത്ഥി 17കാരനെ വെടിവയ്ക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ വെടിയേറ്റനിലയില്‍ 17കാരനെ കണ്ടെത്തുകയും ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയില്‍ ഒരു തോക്കും 65ഓളം തിരകളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഫൊറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ലൈസന്‍സുള്ള ആയുധങ്ങള്‍ സുരക്ഷിതമായും കുട്ടികള്‍ക്ക് ലഭ്യമാകാത്ത വിധത്തിലും സൂക്ഷിക്കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha
























