30 ഓളം തവണ കത്തി കൊണ്ട് കുത്തി, കൂടം കൊണ്ട് തലയ്ക്കടിച്ചു... ശരീരത്തിൽ കുരുമുളക് സ്പ്രേ തളിച്ചു.. അയാൾ പിടഞ്ഞു മരിക്കുന്നത് ഞങ്ങൾ നോക്കി നിന്നു; കാമം മൂക്കുമ്പോള്‍ നിഷ്ഠൂരമായി ബലാത്സംഗത്തിനിരയാക്കിയ അച്ഛനെ മൃഗീയമായി കൊലപ്പെടുത്തിയ പെൺമക്കളെ കാത്തിരിക്കുന്നത് 20 വർഷം തടവ്

30 ഓളം തവണ കത്തി കൊണ്ട് അയാളെ കുത്തി, കൂടം കൊണ്ട് തലയ്ക്കടിച്ചു. ശരീരത്തിൽ കുരുമുളക് സ്പ്രേ തളിച്ചു. അയാൾ പിടഞ്ഞു മരിക്കുന്നത് അവർ നോക്കിനിന്നു. മരിച്ചെന്ന് ഉറപ്പായപ്പോൾ െപാലീസിൽ വിളിച്ച് അച്ഛനെ തങ്ങൾ കൊന്നുകളഞ്ഞുവെന്നു ശാന്തമായി പറഞ്ഞു. ലൈംഗിക അടിമകളാക്കിയ അച്ഛന് പെൺമക്കൾ വിധിച്ചത് മൃഗീയ മരണമായിരുന്നു. ഇപ്പോൾ അവർ നിയമനടപടി നേരിടുകയാണ്. 20 വർഷം തടവു ശിക്ഷയാവും ഇവിരെ കാത്തിരിക്കുന്നതെന്ന് അന്വേഷണ കമ്മിഷൻ പറയുന്നു. അന്വേഷണം പൂര്‍ത്തിയായെന്നും കരുതിക്കൂട്ടി കൊലപാതകം ചെയ്തുവെന്ന കുറ്റം സഹോദരമാര്‍ക്കെതിരെ ശിപാര്‍ശ ചെയ്തുവെന്നും അന്വേഷണ കമ്മിറ്റി ചൊവ്വാഴ്ച അറിയിച്ചു.
മിഖായേല്‍ അവരെ മക്കാളായല്ല മറ്റെന്തോ വസ്തുക്കളായിട്ടാണ് കണ്ടിരുന്നത്. അത് അയാളുടേതായി പോലീസിനു ലഭിച്ച ഓഡിയോ ക്ലിപ്പുകളില്‍നിന്നും വ്യക്തവുമായിരുന്നു. അവരെ ക്രൂരമായി മര്‍ദ്ദിക്കും. വൃത്തികെട്ട അഭിസാരികകളെന്നു ആക്ഷേപിക്കും. കാമം മൂക്കുമ്പോള്‍ നിഷ്ഠൂരമായി ബലാല്‍സംഗം ചെയ്യും. അവരുടെ നിലവിളികള്‍ അകലെയുള്ള വീടുകളിലേക്കുപോലും കേള്‍ക്കുമായിരുന്നു. പക്ഷെ ആരും ഒന്നു അന്വേഷിക്കാന്‍ പോലും തയ്യാറായിരുന്നില്ല. അവരുടെ അമ്മ യുറേലിയ ദുണ്ടുക്കിനെ വീട്ടില്‍നിന്നും 2015-ൽ ആട്ടിപ്പുറത്താക്കിയതാണ്. പോയില്ലെങ്കിൽ പെൺമക്കളെ കൊന്നുകളയുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
2018, ജൂലൈ 27 വൈകുനേരം മിഖായിൽ ഖാചാതുറിയാൻ എന്ന 57 വയസ്സുകാരൻ തന്റെ മൂന്നുമക്കളെയും ഒറ്റയ്‌ക്കൊറ്റയ്ക്ക് കിടപ്പുമുറിയിലേക്ക് വിളിച്ചുവരുത്തി. ഫ്ലാറ്റ് അലങ്കോലമാക്കിയിട്ടതിന്, നന്നായി വൃത്തിയാക്കാതിരുന്നതിന് അവരെ കണക്കറ്റു ശാസിച്ചു, തുടർന്ന് ഓരോരുത്തരുടെയും മുഖത്തേക്ക് അയാൾ കുരുമുളക് സ്പ്രേ അടിച്ചു. നിലവിളിച്ചുകൊണ്ട് മുറിവിട്ടു പുറത്തേക്കോടി അവർ. സ്വന്തം മുറികളിൽ ചെന്നിരുന്നു കരഞ്ഞു. കുറച്ചുനേരം കഴിഞ്ഞപ്പോൾ അയാളുടെ കോപമടങ്ങി. അയാൾ കിടന്നുറക്കം പിടിച്ചു. അച്ഛൻ ഉറങ്ങി എന്ന് ഉറപ്പായപ്പോൾ ആ മൂന്നു പെൺകുട്ടികളും തിരിച്ച് അതേ മുറിയിലേക്കുതന്നെ വന്നു.
മൂന്നുപേരും കൂടി സ്വന്തം അച്ഛനെ കത്തിയും, ചുറ്റികയും, പേപ്പർ സ്പ്രേയും ഒക്കെ ഉപയോഗിച്ച് കൊന്നുകളഞ്ഞു. കത്തി കൊണ്ട് കഴുത്തിലും നെഞ്ചത്തും വയറ്റിലും മുറിവുണ്ടാക്കി.ചുറ്റികകൊണ്ട് അടിച്ചുപൊളിച്ചു. കണ്ണിൽ തന്നെ പേപ്പർ സ്പ്രേ കുപ്പി മുഴുവൻ അടിച്ചു തീർത്തു. കലിയടങ്ങും വരെ അവർ മിഖായിലിനെ ആക്രമിച്ചു. ഒടുവിൽ അയാൾ മരിച്ചപ്പോഴേക്കും അയാളുടെ ദേഹത്ത് കുത്തുകൊണ്ടതിന്റെ മുപ്പത് പാടുകളുണ്ടായിരുന്നു. തലക്ക് ചുറ്റിക കൊണ്ട് അടിയേറ്റതിന്റെ പത്തു മുറിവുകളും മിഖായിലിന്റെ ദേഹത്തുണ്ടായിരുന്നു. കുടുംബവും സമൂഹവും നിയമവ്യവസ്ഥകളുമെല്ലാം ഒരുപോലെ കണ്ണടച്ചപ്പോള്‍ അവര്‍ക്കു മുന്‍പില്‍ തെളിഞ്ഞ ഏക മാര്‍ഗ്ഗമായിരുന്നു അത്.
മോസ്കോയിലുള്ള സഹോദരിമാരായ ക്രിസ്റ്റീന ഖച്ചതുര്‍യാന്‍ (19), ആഞ്ജല ഖച്ചതുര്‍യാന്‍ (18), മരിയ ഖച്ചതുര്‍യാന്‍ (17) എന്നിവരാണ് അച്ഛനെ കൊന്ന കേസിൽ വിചാരണ നേരിടുന്നത്. 57 കാരനായ മിഖായേൽ ഖച്ചതുര്‍യാനാണ് 2018 ജൂലൈ 27 ന് കൊല്ലപ്പെട്ടത്. പെൺകുട്ടികളെ ശിക്ഷിക്കുന്നതിനെതിരെ വൻ പ്രതിഷേധമുയരുമ്പോഴും പെണ്‍കുട്ടികള്‍ക്കു ശിക്ഷ ലഭിക്കുക തന്നെ വേണം എന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
ശിക്ഷയ്ക്കു പകരം അവര്‍ക്ക് കൗൺസിലിങ്ങാണു വേണ്ടതെന്നു പ്രതിഷേധക്കാർ പറയുന്നു. കൊലപാതകികളല്ല, ഗാർഹിക പീഡനത്തിന്റെ ഇരകളാണ് പെൺകുട്ടികളെന്നും വീടിനകത്തു നടന്ന പീഡനം പുറത്തുപറയാനാകാതെ വര്‍ഷങ്ങളോളം സഹിക്കേണ്ടി വന്ന അവസ്ഥയുണ്ടായെന്നും അമ്മയോടു പോലും ആശയവിനിമയം നടത്താനുള്ള സാഹചര്യം ബോധപൂർവം തടഞ്ഞതായും പ്രതിഷേധക്കാർ ചൂണ്ടിക്കാണിക്കുന്നു. റഷ്യയിൽ എത്ര സ്ത്രീകളാണ് ദിനംതോറും ഗാർഹിക പീഡനത്തിന് ഇരയാകുന്നത് എന്നതിന് ഔദ്യോഗിക കണക്കുകളില്ല. സ്ത്രീകളെയും പെൺകുട്ടികളെയും മൃഗങ്ങളെപ്പോലെയാണ് പലരും കരുതുന്നതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
പെൺകുട്ടികളുടെ ആക്രമണം സ്വയരക്ഷയ്ക്കു വേണ്ടിയുള്ളതാണെന്നും തുടർച്ചയായ ലൈംഗിക, മാനസിക പീഡനം അവരുടെ മനോനില തകർത്തിരുന്നെന്നും പെൺകുട്ടികളുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. പെൺകുട്ടികൾക്കു വേണ്ടി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവര്‍ ശിക്ഷിക്കപ്പെടാനാണ് സാധ്യതയെന്ന് അഭിഭാഷകൻ അലക്സി ലിപ്റ്റ്സര്‍ പറഞ്ഞു. മൂന്ന് സഹോദരിമാരും ഇപ്പോള്‍ മൂന്നു വീടുകളിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് പരസ്‍പരം കാണാനും സംസാരിക്കാനും വിലക്കുണ്ട്.
https://www.facebook.com/Malayalivartha