ചൈനയിൽ ഇനി നിർണായക ദിവസങ്ങൾ ; പൊതു അവധി ഇന്ന് അവസാനിക്കും; നഷ്ടം തിട്ടപ്പെടുത്താൻകഴിയാതെ ചൈനയുടെ സാമ്പത്തികമേഖല; യാത്ര വിലക്കേർപ്പെടുത്തി ഫ്രാൻസും ഇറ്റലിയുമടക്കമുള്ള രാജ്യങ്ങൾ

ചൈനയെ പ്രേതനഗരമാക്കി അവശേഷിപ്പിച്ചുകൊണ്ട് കൊറോണ വൈറസ് വേട്ടയാടൽ ആരംഭിച്ചിട്ട് നാളുകളായി. ചൈനയെ മാത്രമല്ല മറ്റുരാജ്യങ്ങൾക്കും ചെറിയ ഭീഷണിയുന്നമല്ല കൊറോണ സൃഷ്ടിച്ചത്. കൊറോണ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം ചൈനയില്‍ 911 ആയി എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതിന്റെ യഥാർത്ഥ കണക്കുകൾ തന്നെയാണൊ ഇപ്പോൾ പുറത്തുവന്നത് എന്ന കാര്യത്തിലും സംശയങ്ങൾ നിലനിൽക്കുകയാണ്. .ചൈനയിൽ ഇപ്പോഴും 40,000 ത്തോളം പേര്‍ വൈറസ് ബാധയേറ്റ് ചികില്‍സയില്‍ കഴിയുകയാണ്. വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന അവധി ഇന്ന് അവസാനിക്കുന്നതോടെ ഇനിയുള്ള ദിവസങ്ങൾ നിര്‍ണായകമായിരിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.
ചൈനയിലെ പുതുവല്‍സര അവധി, വൈറസ് ബാധയെ തുടര്‍ന്ന് അധികൃതര്‍ ദീര്‍ഘിപ്പിച്ചിരുന്നു. ഇന്ന് അവധിക്കാലം കഴിഞ്ഞ് ലക്ഷകണക്കിന് ആളുകള്‍ തൊഴിലിടങ്ങളിലേക്ക് മടങ്ങും. അതുകൊണ്ട് തന്നെ ചൈനയെ സംബന്ധിച്ച് ഇനിയുള്ള കുറച്ചുദിവസങ്ങള്‍ വളരെ നിര്‍ണായകമാണ്. വൈറസ് ബാധ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പുതുതായി വൈറസ് ബാധയേല്‍ക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായെന്നും അധികൃതര്‍ അവകാശപ്പെടുന്നു. ഇതിനകം 40000 ത്തിലധികം ആളുകളാണ് വൈറസ് ബാധയേറ്റ് വിവിധ സ്ഥലങ്ങളില്‍ ചികില്‍സയിലുളളത്.
അവധിക്ക് ശേഷം ആളുകള്‍ ജോലിക്ക് പോയി തുടങ്ങുമ്പോള്‍ വൈറസ് ബാധ കൂടുകയാണെങ്കില്‍ സ്ഥിതി ഗതികൾ വീണ്ടും വഷളാകും.. അങ്ങനെയെങ്കില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടിവരുമെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നത്. ഓഫീസ് ജീവനക്കാർ പലരും ഇന്നും വീട്ടിൽ നിന്നാവും ജോലി ചെയ്യുകയെന്നും അധികൃതർ സൂചിപ്പിച്ചു.
വൈറസ് ബാധയെ തുടര്‍ന്ന് ചൈനീസ് നഗരങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തന രഹിതമായിരുന്നു. വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ നാമമാത്രമായി. തൊഴിലാളികള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ചൈനയില്‍ 2003 ല്‍ ബാധിച്ച സാര്‍സിനെ ക്കാള്‍ മാരകമായി മാറിയിരിക്കുകയാണ് കൊറോണ. സാര്‍സ് ബാധിച്ച് 750 ഓളം പേരാണ് മരിച്ചത്. എന്നാല്‍ കൊറോണ മൂലം ഇതിനകം മരിച്ചവരുടെ എണ്ണം 900 കവിഞ്ഞു. ലോകത്തെ 28 രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധയുണ്ടായാതായാണ് കണക്കാക്കപ്പെടുന്നത്. വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വുഹാനിലുള്ള ബ്രീട്ടീഷുകാരെ പ്രത്യേക വിമാനത്തില്‍ ഇന്നലെ ലണ്ടനിലെത്തിച്ചു. ചൈന സന്ദർശനം ഒഴിവാക്കണമെന്ന നിർദ്ദേശം ഫ്രാൻസും ഇറ്റലിയുമടക്കമുള്ള രാജ്യങ്ങൾ ആവർത്തിച്ചു.
വൈറസ് ബാധമൂലം ചൈനയക്ക് ഉണ്ടായ സാമ്പത്തിക നഷ്ടംഎത്രയാണ് ഇതുവരെ തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ന് സ്ഥാപനങ്ങളും കമ്പനികളും പ്രവര്‍ത്തിച്ചു തുടങ്ങുമെങ്കിലും അത് പൂര്‍ണരൂപത്തിലെത്താന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha
























