കൊറോണ ലോകത്തെ അറിയിച്ച മാധ്യമപ്രവർത്തകന്‍ എവിടെ; കൊറോണ വൈറസിനെ കുച്ചുള്ള വാർത്തകൾ പുറത്തുവിട്ട ചൈനീസ് സിറ്റിസണ്‍ ജേണലിസ്റ്റിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍

കൊറോണ വൈറസിനെ കുച്ചുള്ള വാർത്തകൾ പുറത്തുവിട്ട ചൈനീസ് സിറ്റിസണ്‍ ജേണലിസ്റ്റിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. വുഹാനില്‍ നിന്നുള്ള വാര്‍ത്തകള്‍ നിരന്തരം പുറം ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകരായിരുന്നു ചെന്‍ ക്വിഷിയും ഫാങ് ബിന്നും. മൊബൈല്‍ ഫോണിലൂടെയാണ് ഇരുവരും വാര്‍ത്തകള്‍ പുറം ലോകത്തെ അറിയിച്ചിരുന്നത്. പല വിഡിയോകളും ട്വിറ്ററിലും യുട്യൂബിലും ഷെയര്‍ ചെയ്യപ്പെട്ടു. ഇതിൽ ചെൻ ക്വിഷിയെയാണ് കാണാതായിരിക്കുന്നത്. ചെന്നിനെ കാണാതായിട്ട് 20 മണിക്കൂറിലധികമായി.
ആശുപത്രിക്കുള്ളിലെ മൃതദേഹങ്ങളുടെ വീഡിയോ എടുത്തതിന് ഫാങ്ങിനെ അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ്ച ദിവസം വാങ്ങിന്റെ വളരെ കുറച്ച് പോസ്റ്റുകൾ മാത്രമേ വന്നിരുന്നുള്ളു.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ചൈനയിൽ നടക്കുന്ന സംഭവങ്ങൾ പുറം ലോകം അറിയാതിരിക്കാൻ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് ചൈനീസ് ഭരണകൂടം നടത്തുന്നത്. സാമൂഹിക മാധ്യമങ്ങളിലും പല വിധേനയുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്.
അതേസമയം കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയ്ക്ക് സഹായ വാഗ്ദാനം നല്‍കി ഇന്ത്യ. സഹായ വാഗ്ദാനം അറിച്ച് കൊണ്ട് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദി കത്തയച്ചു. വൈറസ് ബാധിച്ച് ചൈനയിലുണ്ടായ മരണത്തില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചുകൊണ്ടാണ് കത്തയച്ചത്.
കൊറോണ വൈറസ് പടര്‍ന്ന ഹുബൈ പ്രവിശ്യയില്‍ നിന്ന്ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ചൈന നല്‍കിയ സഹായത്തിന്പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന് നന്ദി രേഖപ്പെടുത്തി.കൊറോണ വൈറസ് വെല്ലുവിളി നേരിടാന്‍ ചൈനയ്ക്ക് ഇന്ത്യയുടെ എല്ലാ സഹായവും നരേന്ദ്രമോദി വാഗ്ദാനം ചെയ്തു.
അതിനിടെ ഡല്‍ഹി ചൗളയിലെ ഐടിബിപി ക്യാമ്പില്‍ കഴിയുന്ന 406 പേര്‍ക്കും കൊറൊണോ ഇല്ലെന്ന് പരിശോധന ഫലം പുറത്തുവന്നു. എന്നാല്‍ കടുത്ത ജലദോഷത്തെ തുടര്‍ന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ 7 പേരെ തിരികെ ക്യാമ്പിലെത്തിച്ചു. ആരോഗ്യ നില ത്യപ്തികരമായതിനാലാണ് നടപടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ കൊറോണ ബാധിതരെന്ന് സംശയിക്കുന്ന കേസുകള്‍ ക്യാമ്പില്‍ പുതിയതായി ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha
























