കൊടുമുടി കീഴടക്കി രാജ്യത്തിന് അഭിമാനമായി പതിനാലുകാരി; നേട്ടം കൈവരിച്ചത് അമേരിക്കയിലെ അകൊന്‍കാഗ്വ കൊടുമുടി കീഴടക്കി; സ്വന്തമാക്കിയത് റെക്കോർഡ് നേട്ടം

നേട്ടങ്ങൾ കൈവരിക്കാൻ പ്രായം ബാധകമല്ലായെന്ന് തെളിയിച്ച് പതിന്നാലുകാരി. നിശ്ചയദാർഢ്യം കൊണ്ട് കീഴടക്കിയത് കൊടുമുടി. ദക്ഷിണ അമേരിക്കയിലെ കൊടുമുടിയായ അകൊന്‍കാഗ്വ കീഴടക്കി ഇന്ത്യക്കാരി രാജ്യത്തിനഭിമാനമായി മാറിയിരിക്കുകയാണ് . മഹാരാഷ്ട്ര സ്വദേശിനിയായ കാമ്യ കാര്‍ത്തികേയന്‍ എന്ന 14കാരിയാണ് അമേരിക്കന്‍ കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി സ്വന്തമാക്കിയത്.
ഫെബ്രുവരി ഒന്നിനാണ് കാര്‍ത്തികേയനും മകള്‍ കാമിയയും ദക്ഷിണ അമേരിക്കന്‍ കൊടുമുടിയായ അകൊകഗ്വയിലെത്തിയത്.വര്‍ഷങ്ങളായുള്ള തയ്യാറെടുപ്പുകളും കായികപരിശീലനവും നടത്തിയതിനു ശേഷമാണ് കാമിയ ഈ സാഹസിക നേട്ടം നേടിയെടുത്തിരിക്കുന്നത്. മുംബൈയിലെ നേവി ചില്‍ഡ്രന്‍ സ്‌കൂളിലെ (എന്‍സിഎസ്) ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കാമ്യ കാര്‍ത്തികേയന്‍.
ഏഷ്യക്ക് പുറത്തുള്ള ഏറ്റവും വലിയ കൊടുമുടിയാണ് അകൊന്‍കഗ്വ. 6962 മീറ്റര്‍ ഉയരത്തിലുള്ള അകൊന്‍കാഗ്വ അര്‍ജന്റീനയിലെ തെക്കന്‍ ആന്തീസിലാണ് സ്ഥിതിചെയ്യുന്നത്.
https://www.facebook.com/Malayalivartha
























