Widgets Magazine
08
Apr / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓടിപ്പോകാന്‍ ഇടമില്ലാതെ തളയ്ക്കപ്പെട്ട പ്രവാസി; ചേര്‍ത്ത് പിടിച്ചില്ലെങ്കിലും ആട്ടി ഓടിക്കരുത്, അങ്ങനെ ചിന്തിക്കുക പോലുമരുത്; ഫേസ്ബുക്‌പോസ്റ്റ് വൈറൽ ആകുന്നു


സിനിമയിലെ സ്വജനപക്ഷപാതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി രാഹുല്‍ പ്രീത്


ലോക് ഡൗണിലെ തന്റെ പ്രധാന ജോലി എന്താണെന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി


ലോക് ഡൗണ്‍ കാലത്ത് വീടുകളില്‍ കഴിയുന്നവര്‍ക്ക് സ്‌നേഹസന്ദേശവുമായി നടി ഉര്‍വശി റൗട്ടേല


കേരളത്തില്‍ ലോക്​ഡൗണ്‍ മൂന്ന്​ ഘട്ടമായി പിന്‍വലിക്കണം ; ഓരോ ഘട്ടത്തിനിടയിലും 14 ദിവസത്തെ ഇടവേള; ലോക്​ഡൗണ്‍ പിന്‍വലിക്കുന്നതിനെ കുറിച്ച്‌​ കര്‍മസമിതി സര്‍ക്കാറിന്​ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍​ പുറത്ത്​

കൊറോണ അനിയന്ത്രിതമാകുന്നതിനൊപ്പം രൂക്ഷമായി സൈബർ കുറ്റകൃത്യങ്ങളും.....വീടുകളിരുന്നു ജോലി ചെയ്യുന്നവർ ശ്രദ്ധിക്കുക..മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

25 MARCH 2020 07:55 PM IST
മലയാളി വാര്‍ത്ത

More Stories...

കോവിഡ് മൂലം ബിരുദദാനച്ചടങ്ങു വിലക്കിയ ജപ്പാനില്‍ നിയന്ത്രണം മറികടക്കാന്‍ റോബട്ടിനെ രംഗത്തിറക്കി സര്‍വകലാശാല വിദ്യാര്‍ഥികള്‍... പേരു വിളിക്കുമ്പോള്‍ മുഖത്തിന്റെ സ്ഥാനത്തുള്ള ടാബ്ലറ്റില്‍ വിദ്യാര്‍ഥിയുടെ മുഖം തെളിയും. ബിരുദദാന ചടങ്ങിന് സാന്നിധ്യമാകുന്നത് മനുഷ്യനിര്‍മ്മിതമായ യന്ത്രമനുഷ്യര്‍

ലോകത്താകെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 81,000 കടന്നു... കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോകമെമ്പാടും 60 ലക്ഷത്തോളം നഴ്‌സുമാര്‍ അധികം വേണ്ടിവരുമെന്ന് ലോകാരോഗ്യസംഘടന

ഇന്ത്യയില്‍ നിന്ന് ബ്രിട്ടന്‍ ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളുടെ മടക്കയാത്രയില്‍ നാട്ടിലെത്താമെന്ന പ്രതീക്ഷയില്‍ നാന്നൂറോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

ജപ്പാനില്‍ അടിയന്തരാവസ്ഥ, ചൈനയ്ക്ക് മരണമില്ലാത്ത ദിനം

അമേരിക്കയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കും മരുന്നുകളും മറ്റും നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നതായി റിപ്പോർട്ട്

കൊറോണ വ്യാപനം രൂക്ഷമാകുന്നതിനൊപ്പം ലോകമൊട്ടാകെ സൈബർ കുറ്റകൃത്യങ്ങളും വ്യാപിക്കുകയാണ്. സൈബർ കുറ്റവാളികൾ അഥവാ ഹാക്കേഴ്സ്സ് എന്ന വിഭാഗത്തിൽ പെട്ട തട്ടിപ്പുകർ അവസരം മുതലാക്കി നേട്ടം കൊയ്യാൻ ശ്രമിക്കുന്ന കാഴ്ചയാണ് ഇപ്പോൾ ഭീതി പരത്തുന്നത്. കൊറോണ വൈറസ് വ്യാപനം മൂലം ലോകം നിശ്ചലമായിരിക്കുന്ന ഈ അവസ്ഥയിൽ ഏതു തരം ഭീതി ഉണർത്തുന്ന വാർത്തയും മനുഷ്യൻ അറിയാൻ ശ്രമിക്കും എന്ന കണക്കു കൂട്ടലിലാണ് ഇത്തരക്കാരുടെ കടന്നു കയറ്റം ഉണ്ടാകുന്നത് . തിരക്കേറിയ മെട്രൊപൊളിറ്റന്‍ നഗരങ്ങളെല്ലാം ഇന്ന് ആളൊഴിഞ്ഞ് കിടക്കുകയാണ്. വൈറസിനെ തുരത്താനുള്ള ശ്രമത്തിലാണ് ലോകാരോഗ്യ സംഘടനയും, വിവിധ ഭരണകൂടങ്ങളും സ്ഥാപനങ്ങളും. കൊറോണയ്‌ക്കെതിരായ വാക്‌സിന്‍ കണ്ടെത്താനുള്ള ശാസ്ത്ര ഗവേഷണങ്ങള്‍ ഒരു വശത്ത് നടക്കുന്നു. രോഗ ബാധിതര്‍ക്ക് ആവശ്യമായ മുഖം മൂടികളും പരിശോധന കിറ്റുകളും നിര്‍മിക്കാനുള്ള ശ്രമവും മറ്റൊരു ഭാഗത്തു നടക്കുകയാണ്.

അതിനിടയിലാണ് ലോകമെമ്പാടുമുള്ള സൈബര്‍ കുറ്റവാളികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. കൊറോണയെ കുറിച്ചുള്ള ഭീതി കാശാക്കിമാറ്റാനുള്ള ശ്രമത്തിലാണവര്‍. അതിന്റെ ഫലമായി വ്യാപമായ ഫിഷിങ് മെസേജുകളും , മാല്‍വെയറുകളടങ്ങുന്ന ഇമെയിലുകളും ജനങ്ങളിലേക്ക് വ്യാപകമായി എത്തിക്കുന്ന ശ്രമങ്ങൾ നടന്നു വരുന്നതായി റിപ്പോർട്ടുകളുണ്ട് .ലോകാരോഗ്യ സംഘടനയുടെയും മറ്റ് ആധികാരിക ഏജന്‍സികളുടെയും സ്ഥാപനങ്ങളുടേയും പേരിലുള്ള വ്യാജ ഇമെയിലുകളിലൂടെയും സന്ദേശങ്ങളിലൂടെയുമാണ് ഇവര്‍ മാല്‍വെയറുകള്‍ അയക്കുന്നത്. ജനങ്ങളില്‍ നിന്നും വിവരങ്ങള്‍ കൈക്കലാക്കാനും അതില്‍ നിന്നും പണമുണ്ടാക്കാനുമാണ് ഇവരുടെ ശ്രമം.

ലോകാരോഗ്യ സംഘടനയെ പോലുള്ള സ്ഥാപനങ്ങളുടേയും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടേയും സര്‍ക്കാര്‍ വകുപ്പുകളുടേയും വെബ്‌സൈറ്റുകളും സെര്‍വറുകളും കയ്യടക്കാനുള്ള കണക്കുകൂട്ടിയുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കൊറോണ വ്യാപനം ആഗോള ഭീതിയ്ക്ക് ഇടയാക്കിയതോടെ ഹാക്കര്‍മാര്‍ വ്യാപകമായി രംഗത്തിറങ്ങിയിട്ടുണ്ട് എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുത തന്നെയാണ് . ലോകാരോഗ്യ സംഘടന ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്വിക്ക് ഹീല്‍ സെക്യൂരിറ്റി ലാബ്‌സ് ഡയറക്ടര്‍ ഹിമാന്‍ഷു ദൂബെ പറയുന്നത് ഹാക്കര്‍മാര്‍ക്ക് സമൂഹത്തിലുണ്ടാവുന്ന പുതിയ ട്രെന്‍ഡുകള്‍ തിരിച്ചറിയാനുള്ള വിദഗ്ദരാണെന്നാണ് . ഇപ്പോഴത്തെ ട്രെന്‍ഡ് കൊറോണ വൈറസ് ആണ്. അതുമായി ബന്ധപ്പെട്ട നിരവധി വെബ്‌സൈറ്റുകളാണ് ദിവസേനയെന്നോണം സൃഷ്ടിക്കപ്പെടുന്നത്. അതില്‍ നല്ലതുമുണ്ട് അപകടകാരികളുമുണ്ട്. അതിനാൽ തന്ന്നെ സാധാരണക്കാരന് വ്യാജവാർത്തകൾ തിരിച്ചറിയുക അസാധ്യമാകുന്നു

അപകടകാരികളായ വെബ്‌സൈറ്റുകളുടെ മുഖ്യലക്ഷ്യം പണംതട്ടുക എന്നത് തന്നെയാണ് . കൊറോണയെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുമെന്ന വ്യാജേന ആളുകളെ ആകര്‍ഷിച്ച് കുടുക്കിലാക്കും. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും, ആധികാകരിക സംഘടനകളുടെയും വെബ്‌സൈറ്റുകളുടെ തിരിച്ചറിയാന്‍ പറ്റാത്ത വ്യാജന്‍ നിര്‍മിച്ച് ആളുകളെ കബളിപ്പിക്കും. പാസ് വേഡുകളും മറ്റ് വിവരങ്ങളും കൈക്കലാക്കുകയാണ് മുഖ്യമായ ലക്ഷ്യം. ഇതിലൂടെ നാളുകളോളം പണം കൈക്കലാക്കുവാൻ കഴിയും. കുറച്ചാഴ്ചകള്‍ക്ക് മുമ്പ് ദിവസേന 1000 ഡൊമൈനുകളാണ് സൃഷ്ടിക്കപ്പെട്ടിരുന്നത് എങ്കില്‍ ദിവസങ്ങള്‍ക്ക് മുമ്പ് അത് 10000 ഡൊമൈനുകളായി വര്‍ധിച്ചിട്ടുണ്ടെന്ന് ദുബെ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ് മൂലം ബിരുദദാനച്ചടങ്ങു വിലക്കിയ ജപ്പാനില്‍ നിയന്ത്രണം മറികടക്കാന്‍ റോബട്ടിനെ രംഗത്തിറക്കി സര്‍വകലാശാല വിദ്യാര്‍ഥികള്‍... പേരു വിളിക്കുമ്പോള്‍ മുഖത്തിന്റെ സ്ഥാനത്തുള്ള ടാബ്ലറ്റില്‍ വിദ്യാര്‍ഥിയ  (27 minutes ago)

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനെപ്പറ്റിയുള്ള വാസ്തവ വിരുദ്ധമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ... കാസര്‍ഗോഡ് കോവിഡ് 19 രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലും ഹോട്ട് സ്പോട്ടായി പ  (40 minutes ago)

ലോകത്താകെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 81,000 കടന്നു... കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോകമെമ്പാടും 60 ലക്ഷത്തോളം നഴ്‌സുമാര്‍ അധികം വേണ്ടിവരുമെന്ന് ലോകാരോഗ്യസംഘടന  (50 minutes ago)

കാസര്‍ഗോഡ് കോവിഡ് ആശുപത്രി: കാസര്‍ഗോഡ് ജില്ലയില്‍ സജ്ജമാക്കിയ അതിനൂതന കോവിഡ് ആശുപത്രിയില്‍ 8 രോഗികളെ അഡ്മിറ്റാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി  (55 minutes ago)

ശബരിമലയില്‍ വിഷുവിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി..... ഭക്തര്‍ക്ക് പ്രവേശന വിലക്കുള്ളതിനാല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ വഴിപാടിന് സൗകര്യം ഏര്‍പ്പെടുത്തും  (1 hour ago)

ഓടിപ്പോകാന്‍ ഇടമില്ലാതെ തളയ്ക്കപ്പെട്ട പ്രവാസി; ചേര്‍ത്ത് പിടിച്ചില്ലെങ്കിലും ആട്ടി ഓടിക്കരുത്, അങ്ങനെ ചിന്തിക്കുക പോലുമരുത്; ഫേസ്ബുക്‌പോസ്റ്റ് വൈറൽ ആകുന്നു  (9 hours ago)

അമേരിക്കയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കും മരുന്നുകളും മറ്റും നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നതായി റിപ്പോർട്ട്  (10 hours ago)

കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോ ആശങ്ക പങ്കുവച്ച് ആരോഗ്യ പ്രവര്‍ത്തകര്‍  (10 hours ago)

ലോക്ക്ഡൗണ്‍ നീട്ടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പക്ഷേ മുന്നിലുള്ളത് മൂന്നിനം പദ്ധതികള്‍  (10 hours ago)

ഒരു രോഗിയില്‍ നിന്നും 406 പേരിലേക്ക് പടരാം. ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഐസിഎംആര്‍  (10 hours ago)

സിനിമയിലെ സ്വജനപക്ഷപാതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി രാഹുല്‍ പ്രീത്  (10 hours ago)

അകത്തിരിക്കുക. പുറത്തിരിക്കുമ്പോള്‍ അകലത്തിലിരിക്കുക. അണു വരുന്ന വഴി അടക്കാന്‍ മൂക്കും വായയും കാക്കുക... തിരിച്ചുപോകില്ല കൊറോണ. കൊടുത്തേ പോകൂ, കൊണ്ടേ പോകൂ.  (10 hours ago)

ലോക് ഡൗണിലെ തന്റെ പ്രധാന ജോലി എന്താണെന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി  (10 hours ago)

പാകിസ്ഥാനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ താളംതെറ്റുന്നു. ഡോക്ടര്‍മാര്‍ക്ക് ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പോലുമില്ല. ഇമ്രാന്‍ ഗതികേടിന്റെ കൊടുമുടിയില്‍  (10 hours ago)

ലോക് ഡൗണ്‍ കാലത്ത് വീടുകളില്‍ കഴിയുന്നവര്‍ക്ക് സ്‌നേഹസന്ദേശവുമായി നടി ഉര്‍വശി റൗട്ടേല  (10 hours ago)

Malayali Vartha Recommends