ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30000 കടന്നു. ..യൂറോപ്പില്‍ രോഗബാധയും മരണസംഖ്യയും കുറയുകയാണെങ്കിലും ബ്രിട്ടനില്‍ മരണസംഖ്യ കുതിച്ചുയരുകയാണ്..

യൂറോപ്പില്‍ രോഗബാധയും മരണസംഖ്യയും കുറയുകയാണെങ്കിലും ബ്രിട്ടനില്‍ മരണസംഖ്യ കുതിച്ചുയരുകയാണ് . ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30000 കടന്നു. രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നിരിക്കുന്നു എന്നാണു റിപ്പോർട്ട് . കഴിഞ്ഞ 24 മണിക്കൂറിനിടെ 649 പേർ മരണപ്പെട്ടു രോഗവ്യാപനം അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുന്നു എന്നാണു സര്‍ക്കാര്‍ പറയുന്നത്.ഓരോ ദിവസവും ശരാശരി 600-ലേറെപേര് മരിക്കുന്നു എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത് .
കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുകയും രാജ്യവ്യാപകമായി പരിശോധനകള്‍ നടത്താന്‍ തുടങ്ങുകയും ചെയ്‍തിരുന്നെങ്കിലും ലക്ഷ്യമിട്ട രീതിയില്‍ പരിശോധനകള്‍ വ്യാപകമാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. ഓരോ ദിവസവും ഒരു ലക്ഷം ടെസ്റ്റുകള്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ബുധനാഴ്‍ച 69463 പേരെയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതില്‍ ആറായിരത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം അവസാനത്തോടെ ദിവസം രണ്ട് ലക്ഷം ടെസ്റ്റുകള്‍ നടത്താനാണ് ലക്ഷ്യമിടുന്നതെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ബുധനാഴ്‍ച പാര്‍ലമെന്‍റില്‍ പറഞ്ഞത്.
യൂറോപ്പിലെ ഭൂരിഭാഗം രാജ്യങ്ങളും ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയെങ്കിലും ബ്രിട്ടനിൽ അത്തരം സാഹചര്യം നിലനിൽക്കുന്നില്ല. നിയന്ത്രണങ്ങള്‍ ഇപ്പോള്‍ പിന്‍വലിക്കുന്നത് രാജ്യത്തെ കൂടുതല്‍ അപകടത്തിലാക്കുമെന്നും രോഗവ്യാപനം കുറയാതെ ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ ഇതിലും രൂക്ഷമായ രണ്ടാംഘട്ട വ്യാപനത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു .. രാജ്യം അടച്ചിടുന്നത് സാമ്പത്തിക തക ര്‍ച്ചയ്ക്ക് കാരണമാകും .. എന്നാല്‍ പെട്ടെന്ന് ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ അത് വലിയ സാമ്പത്തിക ദുരന്തത്തിലേക്കാണ് നയിക്കുകയെന്നും ജോണ്‍സണ്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























