വിമാനത്തിൽ എത്തിയ പകുതിപ്പേർക്കും രോഗം? പതിയിരിക്കുന്ന അപകടം ഇതാണ്, പ്രവാസികൾ നാട്ടിലേക്ക് എത്തുമ്പോൾ
പ്രവാസികൾ നാട്ടിലേക്ക് എത്തിച്ചേരുകയാണ്. അതായത് അവർ നാടണയുകയാണ്. പറഞ്ഞുവന്നത് നമ്മുടെ സഹോദരങ്ങൾ തന്നെ. എങ്കിലും കൂടപ്പിറപ്പുകളുടെ ജാഗ്രത നമ്മൾ തന്നെയല്ലേ നോക്കേണ്ടത്. അപ്പോൾ പറഞ്ഞുവന്നത് നമ്മുടെ പ്രവാസികൾ നാട്ടിലേക്ക് എത്തുമ്പോൾ നാം ഓർക്കേണ്ടത് സമാനമായി നാട്ടിലേക്ക് എത്തിയ മറ്റുപല നാടുകളിലും ഉള്ളവരുടെ വാർത്തകൾ തന്നെയാണ്. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിൽ നിന്നു പുറത്തു വന്ന ഒരു വാർത്ത ഇവിടെ പ്രവാസികൾ എത്തുമ്പോൾ പ്രസക്തമായി തീരുകയാണ്.
അതോടൊപ്പം തന്നെ അബുദബിയിൽ നിന്ന് ഇസ്‍ലാമബാദിലേയ്ക്ക് എത്തിഹാദ് വിമാനത്തിൽ എത്തിച്ച 209 പേരിൽ 105 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. അതായത് എത്തിയ പകുതിപ്പേരും രോഗികൾ എന്നുതന്നെ പറയാവുന്നതാണ്. കണക്കുകൂട്ടലുകൾ നോക്കിയാൽ ഇന്നലെ കേരളത്തിലെത്തിയവരും ഈ പാക്കിസ്ഥാനികളും ഒരേ സ്ഥലത്തുനിന്ന് വരുന്നവർ തന്നെയെന്ന് ഓർക്കണം.
പറഞ്ഞുവന്നത് ഏഷ്യക്കാർ പൊതുവെ പരസ്പരം നന്നായി ഇടപഴകുന്നവരാണ്. ജീവിക്കുന്ന സാഹചര്യം അനുസരിച്ച് ഒരേ സൗകര്യം ഉപയോഗിക്കുന്നവരാകാം, ഒപ്പം റൂം മേറ്റ്സ് ആകാം. അതുകൊണ്ടെല്ലാം തന്നെ രോഗ സംക്രമണം ഉണ്ടാകാാനുള്ള സാധ്യത കൂടുതലാണ് എന്നത് നമുക്ക് അറിയാവുന്നത് തന്നെയാണ്. ആയതിനാൽ തന്നെ വിമാനത്തിൽ ഒരാളെങ്കിലും രോഗിയായി ഉണ്ടായിരുന്നെങ്കിൽ രോഗ വ്യാപന സാധ്യത കൂടുതലാണ് എന്ന് അറിഞ്ഞ് പെരുമാറണം.
ഇപ്പോൾ നാട്ടിലെത്തുന്നവർ ഉല്ലസിക്കാനല്ല വരുന്നത് എന്നതിനാൽ സംസ്ഥാന സർക്കാരിന്റെ 14 ദിവസത്തെ ക്വാറന്റീൻ തീരുമാനത്തിൽ പുറമെനിന്ന് നോക്കിയാൽ അപാകതകളില്ലെന്ന എന്ന് തന്നെ പറയാവുന്നതാണ്. റജിസ്റ്റർ ചെയ്ത് മുൻഗണനാ ക്രമത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇവർ എന്നതിനാൽ തന്നെ ആരും പുറത്തേക്ക് പോകും എന്നതിൽ സംശയമില്ല. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ തുടങ്ങിയവരാണ് ഇതിലേറെയും എത്തുന്നത്. ഇവർ നാട്ടിൽ ചുറ്റിനടന്ന് ക്വാറന്റീൻ തെറ്റിച്ച് നാടിനെ അപകടപ്പെടുത്താൻ സാധ്യത കുറവാണ് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അവർ നിയമം പാലിക്കും എന്ന വിശ്വാസത്തിലാണ് കൊണ്ടു വരുന്നത് പോലും. ആ വിശ്വാസം അവർ തെറ്റിക്കരുത് എന്നതാണ് ഏക അഭ്യർത്ഥന.
https://www.facebook.com/Malayalivartha
























