മലയാളി വിദ്യാർത്ഥി വഞ്ചി മറിഞ്ഞ് മരിച്ചു; കാനഡയിലെ ടൊറൊന്റോയ്കടുത്ത് ബേരിയിൽ താമസിച്ചിരുന്ന തൊടുപുഴ വണ്ണപ്പറം സ്വദേശിയാണ് മരിച്ചത്

കാനഡയിലെ ടൊറൊന്റോയ്കടുത്ത് ബേരിയിൽ താമസിച്ചിരുന്ന ജോർജിയൻ കോളേജ് മലയാളി വിദ്യാർത്ഥി വഞ്ചി മറിഞ്ഞ് മരിച്ചു. അബിൻ സന്തോഷ് പാറക്കലാണ് അപകടത്തിൽ മരിച്ചത്. കിങ്സ്റ്റണിൽ തന്റെ മൂന്ന് സുഹൃത്തുക്കളോടൊപ്പം വഞ്ചിയാത്രയ്ക്കിടെ വഞ്ചി മറിയുകയുകയായിരുന്നു. നല്ല തണുപ്പുണ്ടായിരുന്ന വെള്ളത്തിൽ വീണതിനാൽ ഹൃദയസ്തംഭനം ഉണ്ടായി. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്ററിൽ ആക്കിയെങ്കിലും ജീവൻ നഷ്ടപ്പെടുകയായിരുന്നു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനായെങ്കിലും അബിൻ മരണപ്പെട്ടു.
അബിൻ സന്തോഷ് പാറക്കനാൽ തൊടുപുഴ വണ്ണപ്പറം സ്വദേശിയാണ്. പാറക്കനാൽ കുടുംബാംഗമാണ്. പിതാവ് സന്തോഷ്, മാതാവ് ഷൈനി. രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമാണ് ഉള്ളത്. തന്റെ വിദ്യാഭ്യാസത്തിനായി കാനഡയിലേക്ക് എത്തിയതായിരുന്നു അബിൻ. സുഹൃത്തുക്കളുമൊത്തുള്ള ഉല്ലാസയാത്രയ്ക്കിടെ ജീവൻ നഷ്ടപെട്ട വാർത്തയറിഞ്ഞ് മാനസികമായി ഏറെ തകർന്ന അവസ്ഥയിലായിലാണ് കുടുംബാംഗങ്ങൾ.
https://www.facebook.com/Malayalivartha
























