രോഗബാധിതര്‍ 50 ലക്ഷത്തിലേക്ക്... അമേരിക്കയില്‍ മരണം 94,000... മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് രാജ്യത്തെ കൊവിഡ് ബാധിതരില്‍ ഏറെയുമുളളത്

കഴിഞ്ഞ 24 മണിക്കൂറില്‍ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 4,570 പേര്‍. ഇതോടെ 212 രാജ്യങ്ങളിലായി പടര്‍ന്നുപിടിച്ച മഹാമാരിയില്‍ 3.24 ലക്ഷം ജനങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്നലെ മാത്രം 94,751 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 49.82 ലക്ഷമായി. 19.56 ലക്ഷം ആളുകള്‍ക്ക് ഇതുവരെ അസുഖം ഭേദമായി. നിലവില്‍ 27.01 ലക്ഷം പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 45,443 പേരുടെ നില അതീവ ഗുരുതരമാണ്.
അമേരിക്കയില്‍ രണ്ട് ദിവസത്തിന് ശേഷം വീണ്ടും ഇന്നലെ മരണനിരക്ക് ഉയര്‍ന്നു. 24 മണിക്കൂറില്‍ 1,552 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 93,533 ആയി. ഇരുപതിനായിരത്തിലേറെ പേര്‍ക്ക് ഇന്നലെയും രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 15.70 ലക്ഷമായി. ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ ലോകത്തെ കൊവിഡ് ബാധയുടെ പുതിയ കേന്ദ്രമായ ബ്രസീലില്‍ 1,130 പേരാണ് ഇന്നലെ മരിച്ചത്. ആകെ മരണം 17,983 ആയി ഉയര്‍ന്നു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2.71 ലക്ഷമായി.
റഷ്യയില്‍ 2.99 ലക്ഷം രോഗികളും സ്പെയിനില്‍ 2.78 ലക്ഷം രോഗികളും ബ്രസീലില്‍ 2.71 ലക്ഷവും യുകെയില്‍ 2.48 ലക്ഷവും ഇറ്റലിയില്‍ 2.26 ലക്ഷവും രോഗികളാണുളളത്. ഫ്രാന്‍സ്, ജര്‍മ്മനി, തുര്‍ക്കി, ഇറാന്‍, ഇന്ത്യ എന്നി രാജ്യങ്ങളില്‍ ഒരുലക്ഷത്തിനും രണ്ടും ലക്ഷത്തിനും ഇടയില്‍ രോഗബാധിതരുണ്ട്.
ലോകത്ത് കൊവിഡ് ബാധിച്ചവരുടെയും മരിച്ചവരുടെയും കണക്കുകള്‍. (2020 മെയ് 20 രാവിലെ ആറ് മണിവരെയുളളത്.)
കഴിഞ്ഞ 24 മണിക്കൂറില്‍ ബ്രിട്ടണില്‍ 545 പേരും മെക്സിക്കോയില്‍ 155 പേരും ഇന്ത്യയില്‍ 146 പേരും പെറുവില്‍ 125 പേരും ഇറ്റലിയില്‍ 162 പേരും റഷ്യയില്‍ 115 പേരുമാണ് മരിച്ചത്. ഫ്രാന്‍സില്‍ ഇന്നലെ കൊവിഡ് മരണമൊന്നും രേഖപ്പെടുത്തിയില്ല. സ്പെയിന്‍, ജര്‍മ്മനി, തുര്‍ക്കി, ഇറാന്‍ എന്നി രാജ്യങ്ങളില്‍ മരണനിരക്ക് കുറയുകയാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയില്‍ ഇന്നലെ ഒമ്പത് പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. 2,509 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 59,854 ആയി. ഇതുവരെ 329 പേരാണ് സൗദിയില്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ഖത്തറില്‍ ഇന്നലെ കൊവിഡ് മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല. നിലവില്‍ 15 പേര്‍ മരിച്ച ഖത്തറില്‍ 35,606 പേര്‍ക്കാണ് ഇതുവരെ രോഗം കണ്ടെത്തിയത്. ഇതില്‍ 5,634 പേരുടെ അസുഖം ഭേദമായി. യുഎഇയില്‍ ഇന്നലെ മൂന്നുപേര്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചു. ആകെ മരണം 227. രോഗികളുടെ എണ്ണം 25,063 ആയി ഉയര്‍ന്നു. കുവൈത്തില്‍ മൂന്നുപേര്‍ കൂടി മരിച്ചതോടെ 121 ആയി കൊവിഡ് മരണം. ഇന്നലെ മാത്രം 1,073 പേര്‍ക്കാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. ആകെ രോഗികള്‍ 16,764. ബഹ്റൈനിലും ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 7,532 രോഗികളുളള ബഹ്റൈനില്‍ 12 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. ഒമാനില്‍ രണ്ടുപേരാണ് ഇന്നലെ മരിച്ചത്. ആകെ മരണം 27, രോഗികളുടെ എണ്ണം 5,671.
കൊവിഡില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് അമേരിക്കയിലാണ്. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 146 പേര്‍ മരിക്കുകയും 6,147 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് രാജ്യത്തെ കൊവിഡ് ബാധിതരില്‍ ഏറെയുമുളളത്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 2,033 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 51 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 1,249 ആയി, രോഗികളുടെ എണ്ണം 35,058 ആയി ഉയര്‍ന്നു. തമിഴ്നാട്ടില്‍ 11,760 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 7,270 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 81 പേരാണ് ഇവിടെ ഇതുവരെ മരിച്ചത്. ഗുജറാത്തില്‍ ആകെ രോഗികളുടെ എണ്ണം 11,746 ആയി ഉയര്‍ന്നു. മരണം 694. ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 10,054 ആയി. 168 പേരാണ് ഇതുവരെ മരിച്ചത്. കേരളത്തില്‍ ഇന്നലെ 12 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാം പുറത്ത് നിന്ന് വന്നവരാണ്.
https://www.facebook.com/Malayalivartha