ചാവേര്‍ സ്‌ഫോടനത്തില്‍ അഫ്ഗാനില്‍ 9 സൈനികര്‍ മരിച്ചു

താലിബാന്‍കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഗസ്‌നി പട്ടണത്തില്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 9 സൈനികര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്കു പരുക്കേറ്റു.
സൈനിക വാഹനം മോഷ്ടിച്ചെടുത്ത് അതില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചാണ് ചാവേര്‍ എത്തിയത്.
സൈനിക ഇന്റലിജന്‍സ് കേന്ദ്രത്തിന്റെ കവാടത്തില്‍ സ്‌ഫോടനം നടത്തുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.
https://www.facebook.com/Malayalivartha