കോവിഡിനെ ചെറുക്കാന്‍ മലേറിയയ്ക്ക് നല്‍കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് കഴിക്കുന്നത് ശരിയായ രീതിയില്‍ തന്നെയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

കോവിഡിനെ ചെറുക്കാന്‍ മലേറിയയ്ക്ക് നല്‍കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് കഴിക്കുന്നത് ശരിയായ രീതിയില്‍ തന്നെയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിച്ചു തന്നെയാണ് മരുന്ന് കഴിക്കുന്നത്. വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് താന്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിച്ചു തുടങ്ങിയതെന്നും ട്രംപ് പറഞ്ഞു. കൂടാതെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സ്റ്റാഫ് അംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ചതും പെന്‍സുമായി തനിക്ക് നിരന്തരം സന്പര്‍ക്കത്തിലേര്‍പ്പെടേണ്ടി വന്നതുമെല്ലാം മരുന്ന് കഴിക്കാന്‍ തന്നെ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
തിങ്കളാഴ്ചയാണ് താന്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തിനിടെ ട്രംപ് പറഞ്ഞത്. ഇതിനെതിരെ വിമര്‍ശനവുമായി ആരോഗ്യ രംഗത്തെ വിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡ് പ്രതിരോധത്തിനുള്ള മരുന്നാണ് എന്ന സ്ഥിരീകരണം വരാതെ ട്രംപ് ഈ മരുന്ന് സേവിച്ചാല്‍ അത് ജനങ്ങളില്‍ തെറ്റിധാരണ ഉണ്ടാക്കുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടി
" f
https://www.facebook.com/Malayalivartha