13- കാരനെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഗര്‍ഭവതിയായ 20-കാരിക്ക് തടവ് ശിക്ഷ

13-കാരന്‍ തന്നെ പീഡിപ്പിച്ച് ഗര്‍ഭിണി ആക്കി എന്ന വാദവുമായെത്തിയ ലീ കോര്‍ഡിസ് എന്ന മുന്‍ നഴ്സറി ജീവനക്കാരിയ്ക്ക് ബ്രിട്ടീഷ് കോടതി തടവ് ശിക്ഷ വിധിച്ചു. യുവതിയുടെ വാദങ്ങള്‍ തള്ളിയ കോടതി 20-കാരിയെ 30 മാസത്തെ തടവിനാണ് ശിക്ഷിച്ചത്. 13-കാരനുമായി പോലീസ് നടത്തിയ അഭിമുഖം വീക്ഷിച്ചതിനു ശേഷമാണ് പ്രോസിക്യൂഷന്‍ വാദങ്ങള്‍ കോടതി ശരിവച്ചത്.
പ്രസ്തുത ആണ്‍കുട്ടിയുടെ വീട്ടില്‍ നഴ്സറി ജീവനക്കാരിയായിരുന്ന ലീ കുട്ടികളെ നോക്കാനായി എത്തിയിരുന്നു. അപ്പോഴായിരുന്നു പീഡനം നടന്നത്. ആണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിക്കുമ്പോള്‍ ലീയുടെ പ്രായം 17 ആയിരുന്നു. പിന്നീട് പല പ്രാവശ്യം ലീ കുട്ടിയെ പീഡിപ്പിച്ചു. ഇതിനിടെ ലീ ഗര്‍ഭിണിയാവുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇതോടെയാണ് പീഡനവിവരം പുറത്താകുന്നത്. കുഞ്ഞിന്റെ അച്ഛന്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരുന്നു.
ലീ ആദ്യമായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് 2017 ജനുവരിയിലാണ്. ഇതിനിടെ 2017 മെയ് മാസത്തില്‍ കാമുകനായ മറ്റൊരാളെ ലീ വിവാഹം കഴിച്ചെങ്കിലും ആണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് തുടര്‍ന്നു.
2018 വരെ പലതവണകളായി ലീ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഈ വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് ലീയെ ഉപേക്ഷിച്ചുപോയി.
https://www.facebook.com/Malayalivartha