60 മില്യണ്‍ ജനങ്ങള്‍ നിത്യദാരിദ്ര്യത്തിലേക്ക് വീണുപോകുമെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്... കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി വിവിധ രാജ്യങ്ങള്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി ഇന്നോളം ചെയ്തുവന്ന അനവധി പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതാണ് കൊവിഡ് മഹാമാരി എന്നും ലോകബാങ്ക് പ്രസിഡന്റ്

ലോകബാങ്ക് വളരെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് കോവിഡ് മഹാമാരി 60 മില്യണ്‍ ജനങ്ങളെ കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് തന്നെയാണ് ആ വാര്‍ത്ത . 60 മില്യണ്‍ ജനങ്ങള്‍ നിത്യദാരിദ്ര്യത്തിലേക്ക് വീണുപോകുമെന്നാണ് ലോകബാങ്കിന്റെ മുന്നറിയിപ്പ്. കൊവിഡിനെ നേരിടാന്‍ 100 വികസ്വര രാജ്യങ്ങള്‍ക്ക് 160 ബില്യണ്‍ ഡോളറിന്റെ അടിയന്തര സഹായവും ലോക് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി വിവിധ രാജ്യങ്ങള്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി ഇന്നോളം ചെയ്തുവന്ന അനവധി പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതാണ് കൊവിഡ് മഹാമാരി എന്നും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പാവപ്പെട്ടവര്‍ക്കുള്ള സഹായപദ്ധതികള്‍ക്കായി ലോകബാങ്ക് ഇന്ത്യയ്ക്ക് 100 കോടി ഡോളര്‍ (7594 കോടി രൂപ) അനുവദിച്ചു. കോവിഡ് പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം അതിഥിത്തൊഴിലാളികളടക്കം പാവപ്പെട്ടവര്‍ക്കു പണവും ഭക്ഷണവും ഉറപ്പാക്കാനാണിത്. നേരത്തേ ആരോഗ്യരംഗത്തിനായി 100 കോടി ഡോളര്‍ അനുവദിച്ചതിനു പുറമേയാണിത്.
ഈ സാമ്പത്തിക വര്‍ഷം 75 കോടി ഡോളറും അടുത്ത വര്‍ഷം 25 കോടി ഡോളറും നല്‍കും. ആദ്യഘട്ടമാണു ഗരീബ് കല്യാണ്‍ യോജനയ്ക്കായി ഉപയോഗിക്കുക. പൊതുവിതരണ സമ്പ്രദായം, നേരിട്ടുള്ള ധനസഹായ പദ്ധതികള്‍, കോവിഡ് പ്രതിരോധരംഗത്തുള്ള പ്രവര്‍ത്തകര്‍ക്കായി സാമൂഹിക സുരക്ഷാ പദ്ധതികള്‍, അതിഥിത്തൊഴിലാളികള്‍ക്കും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുമുള്ള പദ്ധതികള്‍ എന്നിവയ്ക്കായി ഇതു വിനിയോഗിക്കും. രണ്ടാം ഘട്ടത്തില്‍ സാമൂഹിക സുരക്ഷാ പദ്ധതികള്‍ വ്യാപിപ്പിക്കാനും പ്രാദേശിക വിതരണ സംവിധാനങ്ങള്‍ ഉറപ്പാക്കാനുമാകും തുക വിനിയോഗിക്കുക.
ഇന്ത്യയിലെ തൊഴിലാളികളില്‍ 90% പേരും അസംഘടിത മേഖലയിലാണെന്നും ഇവര്‍ ദാരിദ്ര്യരേഖയ്ക്കു തൊട്ടുമുകളിലാണെന്നും ലോകബാങ്ക് ഇന്ത്യ ഡയറക്ടര്‍ ജുനൈദ് അഹമ്മദ് പറഞ്ഞു. ഇതിനു പുറമേ 90 ലക്ഷത്തോളം അതിഥിത്തൊഴിലാളികളുമുണ്ട്.
സഹായത്തില്‍ 55 കോടി ഡോളര്‍ രാജ്യാന്തര വികസന അസോസിയേഷനില്‍ നിന്നുള്ള വായ്പയാണ്; 20 കോടി ഇന്റര്‍നാഷനല്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡവലപ്‌മെന്റില്‍ (ഐബിആര്‍ഡി) നിന്നുള്ള വായ്പയും. അടുത്ത വര്‍ഷത്തെ 25 കോടിയും ഐബിആര്‍ഡിയില്‍ നിന്നാകും.
എന്തായാലും ലോകജനസംഖ്യയുടെ 70 ശതമാനവും ഉള്‍ക്കൊള്ളുന്ന നൂറ് രാജ്യങ്ങള്‍ക്കാണ് ലോകബാങ്ക് സാമ്പത്തിക സഹായം നല്‍കിയിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും അഫ്ഗാനിസ്ഥാന്‍, ഹൈതി പോലുള്ള യുദ്ധ സാഹചര്യമുള്ള രാജ്യങ്ങള്‍ക്കുമാണ് സഹായം. ദരിദ്രരാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങള്‍, സാമൂഹ്യ സേവനം, സമ്പദ് വ്യവസ്ഥ എന്നിവയക്കായി ഇതുവരെ 5.5 ബില്യണ്‍ ഡോളറാണ് ലോകബാങ്ക് ചെലവഴിച്ചത്. എന്നാല്‍ ലോകബാങ്കിന്റെ സഹായം കൊണ്ട് മാത്രം വികസ്വര രാജ്യങ്ങള്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കില്ലെന്നും മാല്‍പാസ് കൂട്ടിച്ചേര്‍ത്തു . സുരക്ഷാ പദ്ധതികള്‍ ഒരു കുടക്കീഴിലേക്ക്
വിവിധ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ഏകീകൃത സംവിധാനത്തിനു കീഴില്‍ കൊണ്ടുവരാന്‍ ആലോചനയെന്നു സൂചന. ഏകദേശം 460 പദ്ധതികള്‍ ഒരു കുടക്കീഴിലാക്കും. ഒരു രാജ്യം, ഒറ്റ റേഷന്‍ കാര്‍ഡ് പദ്ധതിയും ഇതിന്റെ ഭാഗമാകും. നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്കും ആനുകൂല്യം ലഭിക്കുന്ന രീതിയിലാകും സംവിധാനം.
"
https://www.facebook.com/Malayalivartha