ജോൺസൺ & ജോൺസൺ ബേബി പൗഡർ വിൽക്കുന്നത് നിർത്തിവെക്കുന്നു; അമേരിക്കയിലും കാനഡയിലും ആണ് ഉത്പന്നങ്ങൾ നിർത്തിവെക്കുന്നത്

അമേരിക്കയിലും കാനഡയിലും ബേബി പൗഡർ വിൽക്കുന്നത് നിർത്തിവെക്കാൻ തീരുമാനിച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജോൺസൺ & ജോൺസൺ. വിപണികൾ അടക്കിവാഴുന്ന ജോൺസൻ ആൻഡ് ജോൺസൻ ബേബി പൗഡറില്‍ കാന്‍സറിന് കാരണാവുന്ന മാരകമായ രാസവസ്തുക്കള്‍ ഉണ്ടെന്ന തരത്തില്‍ കമ്പനിക്കെതിരെ നിരവധി കേസുകളാണ് നിലവിലുള്ളത് ഇത്രയധികം കേസുകളും ആരോപണങ്ങളും കമ്പനിക്കെതിരെ ഉയർന്നിട്ടും ഉൽപ്പന്നത്തിന്റെ ഗുണനിലവാരത്തിലും സുരക്ഷയിലും ആത്മവിശ്വാസമുണ്ടെന്നും അത് കോടതിയില്‍ തെളിയിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നുമാണ് ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനി പറയുന്നത്
കാനഡയിൽ നിന്നും അമേരിക്കയിൽനിന്നു ബേബി പൗഡർ പിന് വലിച്ചാലും ലോകമെമ്പാടുമുള്ള മറ്റ് വിപണികളിൽ ടാൽക് അടങ്ങിയ ബേബി പൗഡർ വിൽപ്പന തുടരും. യുഎസിൽ ബേബി പൗഡറിനുള്ള ആവശ്യം കുറഞ്ഞുവരികയാണെന്നാണ് കമ്പനി പറയുന്നത് . പൗഡറിനെതിരെയുള്ള വ്യാപകമായ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ 33,000 ബോട്ടില്‍ ബേബി പൗഡറുകള്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു. ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ പൗഡറില്‍ യു.എസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കാന്‍സറിന് കാരണാവുന്ന മാരകമായ ആസ്ബസ്‌റ്റോസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
ജോണ്‍സണ്‍ & ജോണ്‍സന്റെ 130 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഉല്‍പന്നം തിരിച്ചുവിളിക്കുന്ന സാഹചര്യം ഉണ്ടായത്. എന്നാല്‍ എല്ലാ ആരോപണങ്ങളും കമ്പനി നിഷേധിക്കുകയാണ്.
കാന്‍സറിന് കാരണമാകുന്ന വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപുവിന്റെ വില്‍പ്പന കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ന്യൂയോർക്ക് ടൈംസിന്റെയും റോയിട്ടേഴ്സിന്റെയും അന്വേഷണ പരമ്പരയിൽ ജോൺസൻ & ജോൺസന്റെ പല രേഖകളിലും ടാൽക്കം ഉൽപന്നങ്ങളെക്കുറിച്ച് ആശങ്കാകുലരാണെന്ന് കമ്പനി എക്സിക്യൂട്ടീവുകൾതന്നെ വെളിപ്പെടുത്തുന്നുണ്ട്.
2019 ലാണ് അര്‍ബുദത്തിന് കാരണമാകുന്ന വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജോൺസൺ ആൻ്റ് ജോൺസൺ ബേബി ഷാംപൂവിൻ്റെ വിൽപ്പന ഇന്ത്യയിൽ നിർത്തിവെക്കാൻ ദേശീയ ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടത് . കടകളിൽ നിലവിലുള്ള സ്റ്റോക്ക് പിൻവലിക്കാനും അന്ന് നിര്‍ദ്ദേശിച്ചിരുന്നു
രാജ്യത്തെ അഞ്ചിടങ്ങളിൽ നിന്നായി എൻസിപിസിആര്‍ ശേഖരിച്ച ജോൺസൺ ആന്‍റ് ജോൺസൺ ബേബി ഷാംപൂ, പൗഡര്‍ എന്നിവയുടെ സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് ക്യാൻസറിന് കാരണമാകുന്ന വസ്തുക്കള്‍ കണ്ടെത്തിയിരുന്നത്
കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള കോസ്മറ്റിക് വസ്തുക്കളുടെയും സോപ്പുകളുടെയും നിര്‍മാതാക്കളായ ജോൺസൺ ആൻ്റ് ജോൺസനെതിരെ മുൻപ് 2.9 കോടി രൂപ പിഴ വിധിച്ചിരുന്നു. കമ്പനി പുറത്തിറക്കിയ ടാൽക്കം പൗഡറും മറ്റും വര്‍ഷങ്ങളായി ഉപയോഗിച്ച തനിക്ക് ക്യാൻസര്‍ ബാധിച്ചെന്ന ടെറി ലീവിറ്റ് എന്ന യുവതിയുടെ പരാതിയിലായിരുന്നു നടപടി.
കഴിഞ്ഞ വര്‍ഷം കമ്പനിയുടെ ടാൽക്കം പൗഡര്‍ ഉപയോഗിച്ച 22 സ്ത്രീകള്‍ക്ക് അണ്ഡാശയ ക്യാൻസര്‍ ബാധിച്ചെന്ന കേസിലും സെന്‍റ് ലൂയിസ് യൂറി ജോൺസൺ ആൻ്റ് ജോൺസണ് വൻതുക പിഴ ചുമത്തിയിരുന്നു.
മുൻപും സമാനമായ കേസുകളില്‍ ജോൺസൺ ആൻ്റ് ജോൺസൺ കമ്പനിക്ക് ഭീമന്‍ പിഴകള്‍ വിധിച്ചിട്ടുണ്ട്. കമ്പനിയുടെ ഏറ്റവും പ്രധാന ഉത്പന്നമായ ബേബി പൗഡറുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് കമ്പനി നേരിടുന്നത്.
https://www.facebook.com/Malayalivartha