പുതിയ അടവുമായി ചൈന? ചൈനയിലെ പ്രസിദ്ധമായ പീക്കിങ് സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ച മരുന്നിന് കോവിഡ് രോഗം പെട്ടെന്നു ഭേദമാക്കാനും ഹ്രസ്വകാലത്തേക്ക് പ്രതിരോധ ശക്തി നല്‍കാനും കഴിയുമെന്ന് ശാസ്ത്രജ്ഞര്‍

ജീവനും വിലയുണ്ടെന്നും ചൈന അറിയണമായിരുന്നു .അത് അറിയാത്ത പക്ഷം യു എസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് പ്രസക്തിയേറും .
വുഹാന്‍ നഗരത്തില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട മഹാമാരിയായ ആര്‍ എന്‍ എ വിഭാഗത്തിലുള്ള കോവിഡ് വൈറസിന്റെ സമൂഹവ്യാപനം തടയുന്നതില്‍ ചൈനയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നും മാത്രമല്ല രോഗബാധിതരുടെയും മരണനിരക്കിന്റെയും കണക്കുകള്‍ ചൈന പുറത്ത് വിടുമ്പോള്‍ അതില്‍ അപര്യാപ്തത ഉണ്ടെന്നും ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കള്‍ പറയുന്നു .നിലവിലെ സാഹചര്യങ്ങളില്‍ നിന്നും വഴിതിരിച്ചുവിടാനുള്ള ചൈനയുടെ പുതിയ ശ്രമമോണോ ഈ അവകാശവാദമെന്നും സംശയം ഉയരുന്നുണ്ട്
ചൈനയിലെ പ്രസിദ്ധമായ പീക്കിങ് സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ച മരുന്നിന് കോവിഡ് രോഗം പെട്ടെന്നു ഭേദമാക്കാനും ഹ്രസ്വകാലത്തേക്ക് പ്രതിരോധ ശക്തി നല്‍കാനും കഴിയുമെന്നുമാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത് . കഴിഞ്ഞ വര്‍ഷം അവസാനം ചൈനയില്‍നിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ് വ്യാപനത്തിനു മരുന്നു കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ഗവേഷകര്‍.
മൃഗങ്ങളില്‍ നടത്തിയ മരുന്നു പരീക്ഷണം വിജയകരമായിരുന്നുവെന്ന് സര്‍വകലാശാലയിലെ ബെയ്ജിങ് അഡ്വാന്‍സ്ഡ് ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ജെനോമിക്സ് ഡയറക്ടര്‍ സണ്ണെ ഷി പറഞ്ഞു. നിഷ്‌ക്രിയമാക്കിയ ആന്റിബോഡി ഉപയോഗിച്ചുള്ള മരുന്ന് എലികളില്‍ കുത്തിവച്ചപ്പോള്‍ അഞ്ചു ദിവസത്തിനു ശേഷം വൈറല്‍ ലോഡ് ഗണ്യമായി കുറഞ്ഞുവെന്ന് സണ്ണെ ഷി പറഞ്ഞു. മരുന്നിനു ഗുണമുണ്ടെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
കോവിഡ് രോഗമുക്തി നേടിയ 60 പേരുടെ രക്തത്തില്‍നിന്നു വേര്‍തിരിച്ച ആന്റിബോഡി ഉപയോഗിച്ചാണു മരുന്നു നിര്‍മിച്ചിരിക്കുന്നത്. ഈ മരുന്ന് ഉപയോഗിച്ചാല്‍ രോഗം ഭേദമാകാനുള്ള കാലയളവ് കുറയുമെന്നും സെല്‍ എന്ന ശാസ്ത്രമാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം തന്നെ മരുന്ന് വിപണിയിലെത്തും. ശൈത്യകാലത്ത് വൈറസ്ബാധ തടയാന്‍ ഇത് ഏറെ ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയയിലും മറ്റു രാജ്യങ്ങളിലുമാണു മരുന്നിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നത്. ചൈനയില്‍ അഞ്ചു വാക്സിനുകളാണ് ഇപ്പോള്‍ മനുഷ്യരില്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നത്.
"meborde
https://www.facebook.com/Malayalivartha