യുഎസും ചൈനയും തമ്മില്‍ വിവിധ രംഗങ്ങളില്‍ പരോക്ഷയുദ്ധം ഉണ്ടാകുമെന്നും 10 വര്‍ഷമെങ്കിലും നീളുന്ന മാന്ദ്യത്തിലേക്കു ലോക സമ്പദ്വ്യവസ്ഥ നീങ്ങുമെന്നും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ നോറിയല്‍ റുബീനി പ്രസ്താവിച്ചതോടെ ലോകരാജ്യങ്ങള്‍ ഭീതിയുടെ മുള്‍മുനയില്‍

ലോക സാമ്പത്തിക ഭദ്രത നഷ്ടപ്പെടുന്ന തരത്തിലേക്കാണ് കോവിഡ് കാലത്ത് രാജ്യം നീങ്ങുന്നത് .ഇത്രയുമധികം നാള്‍ ലോകം സ്തംഭിച്ച ഒരു കാലഘട്ടത്തെ പറ്റിയും പൂര്‍വികരുടെ ഓര്‍മകളില്‍ പോലും ഇല്ലഎന്തിനധികം പറയുന്നു അവര്‍ സ്വപ്നം പോലും കണ്ടിട്ടില്ല എന്ന് വേണം പറയാന്‍ .കോവിഡ് എന്ന മഹാമാരി തകര്‍ത്തെറിഞ്ഞത് ലക്ഷോപലക്ഷം കുടുംബങ്ങളുടെ പ്രതീക്ഷകളെയും അവരുടെ സ്വപനങ്ങളെയുമാണ്
ഇനിയൊരു ദുരിതം കൂടി താനങ്ങുവാനുള്ള കെല്‍പ്പ് ഈ ഭൂഗോളത്തില്‍ അധിവസിക്കുന്ന ജനങ്ങള്‍ക്കില്ല എന്ന് എടുത്തു പറയേണ്ടി വരും .മാനവരാശി ദുരിതക്കയത്തില്‍ നീങ്ങുമ്പോഴും വൈറസിന്റെ ഉത്ഭവ കേന്ദ്രമായ വുഹാനിലെ ലാബുകളില്‍ നടന്ന പരീക്ഷണമുള്‍പ്പടെ അന്വേഷിക്കപ്പെടണം എന്ന അമേരിക്കയുടെ ആവശ്യം ലോകരാജ്യങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് .വരും ദിനങ്ങള്‍ അതിഭീകരമായ
യുദ്ധസമാനമായ സാഹചര്യങ്ങള്‍ക്ക് വഴിവയ്ക്കുന്ന തരത്തിലേക്ക് പോകുകയാണ് എന്നാണ് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ നോറിയല്‍ റുബീനിയുടെ പ്രവചനം .
യുഎസും ചൈനയും തമ്മില്‍ വിവിധ രംഗങ്ങളില്‍ പരോക്ഷയുദ്ധം ഉണ്ടാകുമെന്നും 10 വര്‍ഷമെങ്കിലും നീളുന്ന മാന്ദ്യത്തിലേക്കു ലോക സമ്പദ്വ്യവസ്ഥ നീങ്ങുമെന്നും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ നോറിയല്‍ റുബീനി പ്രസ്താവിച്ചതോടെ ലോകരാജ്യങ്ങള്‍ ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന അവസ്ഥയാണ് . വന്‍തോതില്‍ തൊഴില്‍നഷ്ടവും വരുമാന ഇടിവും ഉണ്ടാകുമെന്നും തൊഴില്‍ അവസരങ്ങള്‍ ഗണ്യമായി കുറയുമെന്നും റുബീനി പ്രവചിക്കുന്നു. 2008 ലെ സാമ്പത്തിക മാന്ദ്യം പ്രവചിച്ചതിലൂടെ ലോകശ്രദ്ധ നേടിയ റുബീനിക്ക് 'ഡോ. ഡൂം' എന്ന പേരും ലഭിച്ചിരുന്നു.2008 ലെ സാമ്പത്തിക തകര്‍ച്ചയ്ക്കു ശേഷം 10 വര്‍ഷം ശ്രമിച്ചാണ് 22 ദശലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചത്. കോവിഡ് വന്ന് 2 മാസത്തിനുള്ളില്‍ 30 ദശലക്ഷം പേര്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടു കഴിഞ്ഞെന്നു റുബീനി ചൂണ്ടിക്കാട്ടി.അതിനാല്‍ ഇത് പരോക്ഷമായി തന്നെ ലോകത്തിന്റെ സാമ്പത്തിക ക്രയവിക്രയത്തെ
ബാധിച്ചിരിക്കും എന്നാണ് റുബീനിയുടെ കണ്ടെത്തല്‍ . പല രാജ്യങ്ങളിലും ഭക്ഷ്യസാധനങ്ങള്‍ കൊള്ളയടിക്കുന്ന സ്ഥിതി ഉണ്ടാകാം എന്നും . ജനങ്ങള്‍ അവശ്യസാധനങ്ങള്‍ മാത്രം വാങ്ങുന്ന കാഴ്ചയാണ് നാമിനി കാണാന്‍ പോകുന്നത് എന്നുമാണ് അദ്ദേഹത്തിന്റെ പഠനത്തിലുള്ളത് പല വികസിത രാജ്യങ്ങളിലും തൊഴിലില്ലായ്മ വേതനം നിലയ്ക്കുമെന്നും . നഷ്ടപ്പെട്ട ജോലികള്‍ തിരിച്ചുവരാതാകുമെന്നും റുബിനി പറയുന്നു . തൊഴിലാളികള്‍ക്കു മണിക്കൂര്‍ അടിസ്ഥാനത്തില്‍ വേതനം നല്‍കുന്ന സ്ഥിതിയാകും ഇനി വരാന്‍ പോകുന്നത് .
തൊഴിലാളികള്‍ക്കു പകരം റോബട്ടുകളും നിര്‍മിത ബുദ്ധിയും ഓട്ടമേഷനും മതി എന്നു വരെ അദ്ദേഹം പ്രവചിക്കുന്നു .യുഎസും ചൈനയും തമ്മില്‍ വ്യാപാര, സാങ്കേതിക, ധനകാര്യ, നിക്ഷേപ, ഡേറ്റ, വാര്‍ത്താ വിനിമയ യുദ്ധങ്ങള്‍ നടക്കും. മറ്റു രാഷ്ട്രങ്ങള്‍ ഇതില്‍ ഒരുപക്ഷത്തു നില്‍ക്കേണ്ടി വരുമെന്നും . ഒന്നുകില്‍ ചൈനയുടെ അല്ലെങ്കില്‍ യുഎസിന്റെ 5ജി, നിര്‍മിത ബുദ്ധി, റോബട്ടിക്‌സ് എന്നിവ ഉപയോഗിക്കേണ്ടി വരുമെന്നും ചൈനയുടെ 5ജി ചിപ്പുള്ള സാധനങ്ങള്‍ യുഎസ് ഉടന്‍ വിലക്കുമെന്നും അദ്ദേഹം പറഞ്ഞു .കാലാവസ്ഥ വ്യതിയാനവും മഹാമാരികളും തമ്മില്‍ ബന്ധമുള്ളതായി റുബിനിയുടെ പഠനം തെളിയിക്കുകയാണ് . എച്ച്‌ഐവി, സാര്‍സ്, മെര്‍സ്, എച്ച്1എന്‍1, സിക, എബോള, കോവിഡ് തുടങ്ങിയവ വന്നത് ഇങ്ങനെയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു
"
https://www.facebook.com/Malayalivartha