ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നു... രോഗബാധയിലും മരണസംഖ്യയിലും അമേരിക്കയാണ് മുന്നില്‍, രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് ബ്രസീല്‍

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കവിഞ്ഞു. 213 രാജ്യങ്ങളിലായി 24 മണിക്കൂറിനിടെ 99,686 ആളുകള്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 4,171 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 54,01,862 ആയി. മരണസംഖ്യ 3,43,596 ആയി ഉയര്‍ന്നു. ഇതുവരെ 2,2,44,831 പേര്‍ രോഗത്തെ അതിജീവിച്ചപ്പോള്‍ 28,09,351 രോഗികള്‍ ചികിത്സ തുടരുകയാണ്. ഇവരില്‍ 53,562 പേര്‍ ഗുരുതരാവസ്ഥയിലാണ്.
രോഗബാധയിലും മരണസംഖ്യയിലും അമേരിക്കയാണ് മുന്നില്‍. 16,66,736 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 98,673 പേര്‍ മരിച്ചു. 4,46,866 പേര്‍ രോഗത്തെ അതിജീവിച്ചു. രോഗികളുടെ എണ്ണത്തില്‍ ബ്രസീലാണ് രണ്ടാമത്. 3,47,398 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 22,013 രോഗികള്‍ മരിച്ചു. റഷ്യയില്‍ ഇതുവരെ 3,35,882 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3,388. ഇതുവരെ 1,07,936 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
സ്‌പെയിനില്‍ രോഗം ബാധിച്ചവരുടെ എണ്ണം 282,370. ആകെ മരണം 28,678. ചികിത്സയെത്തുടര്‍ന്ന് 1,96,958 പേര്‍ ആശുപത്രി വിട്ടു. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം സംഭവിച്ചത് ബ്രിട്ടനിലാണ്. 36,675 പേരാണ് ഇതുവരെ മരിച്ചത്. 2,57,154 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 2,959 രോഗബാധയും 282 മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
"https://www.facebook.com/Malayalivartha