Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വര്‍ണവിലയില്‍ വൻ ഇടിവ്..ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ പവന് 90,000 രൂപയ്‌ക്ക് താഴെ എത്തി.. ഇന്ത്യയിലും സ്വർണ വില കുത്തനെ നിലംപൊത്തി..


ശബരിമലയെ മുക്കിയിരിക്കുകയാണ്.. ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരിയുടെയും വായിൽ നിന്നും, ആ വമ്പൻ സ്രാവുകളുടെ പേരുകൾ ഇത് വരെ കേട്ടിട്ടില്ല..മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി..


തുർക്കി പ്രധാന ഫോൾട്ട് ലൈനുകൾക്ക് മുകളിൽ..പതിവായി ഭൂകമ്പങ്ങൾ..ഇപ്പോൾ ഏറ്റവും ഒടുവിലായി രാജ്യത്തെ നടുക്കി ഭൂകമ്പം.. 5.99 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്..


അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി...ഇവരിൽ 50 പേരും ഹരിയാനക്കാരാണ്.. 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി യാത്രക്കാർ..

ലോകം കൊറോണ വൈറസിന് മുന്നിൽ മുട്ടുകുത്തേണ്ടി വരുമോ? ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,171 പേര്‍...ഇന്നലെ 99,686 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്..ഇതോടെ ലോകത്തെ കൊവിഡ് മരണം 3.43 ലക്ഷമായി; അമേരിക്കയിൽ മാത്രം 98000 പേർ മരിച്ചു

24 MAY 2020 11:42 AM IST
മലയാളി വാര്‍ത്ത

More Stories...

കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ക്ക് ദാരുണാന്ത്യം

കെനിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 12 മരണം...മരിച്ചവരിലേറെയും വിനോദസഞ്ചാരികൾ

തുർക്കി പ്രധാന ഫോൾട്ട് ലൈനുകൾക്ക് മുകളിൽ..പതിവായി ഭൂകമ്പങ്ങൾ..ഇപ്പോൾ ഏറ്റവും ഒടുവിലായി രാജ്യത്തെ നടുക്കി ഭൂകമ്പം.. 5.99 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്..

അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി...ഇവരിൽ 50 പേരും ഹരിയാനക്കാരാണ്.. 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി യാത്രക്കാർ..

കൊടുങ്കാറ്റ് കണ്ട് ഞെട്ടി ജനം രാജ്യത്തെ വിഴുങ്ങി മെലീസ കാറ്റഗറി 5 ല്‍.. നിലവിളിച്ച് ജനം രാജ്യംവിടുന്നു...!

ലോകം കൊറോണ വൈറസിന് മുന്നിൽ മുട്ടുകുത്തേണ്ടി വരുമോ? ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,171 പേര്‍. ഇന്നലെ 99,686 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ കൊവിഡ് മരണം 3.43 ലക്ഷമായി. അമേരിക്കയിൽ മാത്രം 98000 പേർ മരിച്ചു
..
ആകെ കൊവിഡ് ബാധിതരുടെ എണ്ണം 53.97 ലക്ഷം. രോഗമുക്തി നേടിയവര്‍ 22.44 ലക്ഷമാണ്. നിലവില്‍ 28.09 ലക്ഷം പേരാണ് വിവിധ രാജ്യങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്.

അമേരിക്ക, ബ്രസീല്‍ എന്നി രാജ്യങ്ങള്‍ കഴിഞ്ഞാല്‍ സ്‌പെയിന്‍, യുകെ, ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് മരണനിരക്ക് കൂടുതല്‍. സ്‌പെയിനില്‍ 28,678 പേരും യുകെയില്‍ 36,675 പേരും ഇറ്റലിയില്‍ 32,735 പേരും ഫ്രാന്‍സില്‍ 28,332 പേരുമാണ് ഇതുവരെ മരിച്ചത്.

അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 16.6 ലക്ഷം പിന്നിട്ടിരിക്കുകയാണ്...ഇതിനിടെ സ്പെയിനിലെ വിവിധ നഗരങ്ങളിൽ നടന്ന ലോക്ക്ഡൗൺ വിരുദ്ധ സമരത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തത് സർക്കാരിന് പുതിയ തലവേദനയായി

അമേരിക്കയില്‍ മരണനിരക്കില്‍ ചെറിയ തോതിലുളള കുറവ് ഇപ്പോഴുണ്ട് എങ്കിലും ഇന്നലെ 1,026 പേര്‍ മരിച്ചു . അതേസമയം 21,757 പേര്‍ക്ക് ഇന്നലെ രോഗം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്

. അമേരിക്കയിലെ ആകെ മരണം 98,673. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 16.66 ലക്ഷം പേര്‍ക്ക്. രോഗമുക്തി നേടിയവരൊഴിച്ച് നിലവില്‍11.21 ലക്ഷം പേര്‍ മാത്രമാണ് ചികിത്സയിലുളളത്. അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാമതായി മറ്റ് രാജ്യങ്ങളെ കടന്ന് ബ്രസീല്‍ എത്തിയത് ഈ ആഴ്ചയാണ്.

ദിവസങ്ങള്‍ക്കുളളിലാണ് ബ്രസീലിലെ രോഗബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിലേക്ക് എത്തിയായത് . ഇന്നലെ മാത്രം 16,508 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 965 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3.47 ലക്ഷമായി. മരണം 22,013. എന്നാൽ യഥാർത്ഥ കണക്ക് ഇതിലും ഏറെയാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഏറ്റവും കുറവ് രോഗ പരിശോധന നടക്കുന്ന രാജ്യമാണ് ബ്രസീൽ

ലോകത്ത് കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെയും രോഗികളുടെയും എണ്ണം ഇങ്ങനെയാണ്

റഷ്യയില്‍ 3.35 ലക്ഷം, സ്‌പെയിനില്‍ 2.82 ലക്ഷം, യുകെയില്‍ 2.57 ലക്ഷം, ഇറ്റലിയില്‍ 2.29 ലക്ഷം, ഫ്രാന്‍സില്‍ 1.82 ലക്ഷം, ജര്‍മ്മനിയില്‍ 1.79 ലക്ഷം, തുര്‍ക്കിയില്‍ 1.55 ലക്ഷം, ഇറാനില്‍ 1.33 ലക്ഷം, ഇന്ത്യയില്‍ 1.31 ലക്ഷം, പെറുവില്‍ 1.15 ലക്ഷം എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.

കഴിഞ്ഞ 24 മണിക്കൂറില്‍ മെക്‌സിക്കോയില്‍ 479 പേരും യുകെയില്‍ 282 പേരും ഇന്ത്യയില്‍ 142 പേരും റഷ്യയില്‍ 139 പേരും പെറുവില്‍ 129 പേരും ഇറ്റലിയില്‍ 119 പേരുമാണ് മരിച്ചത്. അമേരിക്ക, ബ്രസീല്‍ എന്നി രാജ്യങ്ങള്‍ കഴിഞ്ഞാല്‍ സ്‌പെയിന്‍, യുകെ, ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് മരണനിരക്ക് കൂടുതല്‍. സ്‌പെയിനില്‍ 28,678 പേരും യുകെയില്‍ 36,675 പേരും ഇറ്റലിയില്‍ 32,735 പേരും ഫ്രാന്‍സില്‍ 28,332 പേരുമാണ് ഇതുവരെ മരിച്ചത്.

ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയില്‍ ഇന്നലെ 15 പേര്‍ മരിക്കുകയും 2,442 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 379. രോഗികളുടെ എണ്ണം 70,161. രോഗമുക്തി നേടിയവരുടെ എണ്ണം 41,236. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 28,546 പേരാണ്.

ഖത്തറില്‍ ഇന്നലെ രണ്ടുപേര്‍ മാത്രമാണ് മരിച്ചത്. അതേസമയം 1,732 പേര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തി. ആകെ മരണം 21, രോഗികളുടെ എണ്ണം 42,213. യുഎഇയില്‍ ഇന്നലെ മൂന്നുപേര്‍ കൂടി മരിച്ചതോടെ 244 ആയി ആകെ മരണം. 28,704 രോഗികളാണ് ഇവിടെയുളളത്. ഇതില്‍ 14,495 പേര്‍ രോഗമുക്തി നേടി. ഇനി 13,965 പേര്‍ മാത്രമാണ് ചികിത്സയിലുളളത്.

കുവൈത്തില്‍ ഇന്നലെ 10 പേരാണ് മരിച്ചത്. ഇതോടെ 148 ആയി കൊവിഡ് മരണം. രോഗികളുടെ എണ്ണം 20,464ല്‍ എത്തി. ബഹ്‌റൈനില്‍ ഒരാള്‍ കൂടി മരിച്ചതോടെ 13 ആയി മരണനിരക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ താരതമ്യേന മരണനിരക്ക് കുറവുളളത് ബഹ്‌റൈനിലാണ്. ഇവിടെ 8,802 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒമാനില്‍ ഇന്നലെ രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണം 36. രോഗികളുടെ എണ്ണം 7,257.

​ഗൾഫ് രാജ്യങ്ങളിൽ സൗദി അറേബ്യയിലാണ് കൊവിഡ് രോ​ഗികൾ കൂടുതലുളളത്.
ഇന്ത്യയില്‍ നാലാംഘട്ട ലോക്ഡൗണിലും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ മാത്രം 6,629 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 142 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1.31 ലക്ഷമായി.

മരണം 3,868. രാജ്യത്ത് സിക്കിമില്‍ ഇന്നലെ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ ഇന്നലെ 62 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുളളവരുടെ എണ്ണം 275 ആയി ഉയര്‍ന്നു. 515 പേര്‍ ഇതുവരെ രോഗമുക്തി നേടിയിരുന്നു.

രാജ്യത്തെ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ ആറ് സംസ്ഥാനങ്ങളിലാണ് കൊവിഡ് ബാധ അതിരൂക്ഷം.. ഡല്‍ഹിയിലും സ്ഥിതി അതീവ ഗുരുതരമാണ്. നിലവിലെ സാഹചര്യം തുടർന്നാൽ 10 ദിവസത്തിനുള്ളിൽ രാജ്യത്ത് രണ്ട് ലക്ഷം കൊവിഡ് ബാധിതർ ഉണ്ടാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

വിവിധ ഗ്രാമങ്ങളിൽ കൊവിഡ് റിപ്പോർട്ട് ചെയ്യുന്നതും വൻ നഗരങ്ങളിൽ രോഗബാധിതരുടെ എണ്ണം വർധിക്കുന്നതും പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്

രാജ്യത്തെ കൊവിഡ് കേസുകളിൽ 80%വും മഹാരാഷ്ട്ര, തമിഴ്നാട്, ​ഗുജറാത്ത്, ഡൽഹി, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ്. രാജ്യത്തെ അഞ്ച് ന​ഗരങ്ങളിലാണ് ആകെ കേസിന്റെ അറുപത് ശതമാനം രോ​ഗികളുമുളളത്.

മുംബൈ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, താനെ എന്നിവയാണ് ആ അഞ്ച് ന​ഗരങ്ങൾ. മഹാരാഷ്‌ട്ര, ഗുജറാത്ത്, തമിഴ്‌നാട്, തെലങ്കാന, ചണ്ഡിഗഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങൾ പൂർണ്ണമായും അടച്ചിടണമെന്നാണ് ലോകാരോഗ്യ സംഘടനാ ആവശ്യപ്പെടുന്നുണ്ട്

മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, യുപി, ബംഗാൾ, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളാണ് മരണനിരക്കിൽ മുന്നിലുള്ളത്. ആകെ മരണങ്ങളിൽ 90 % ഇവിടെനിന്നാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന സ്‌കൂള്‍ കായികമേള ; സ്വര്‍ണക്കപ്പ് നേടി തിരുവനന്തപുരം  (2 hours ago)

മാസപ്പടി കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് രണ്ടു മാസങ്ങള്‍ക്ക് ശേഷമെന്ന് ഡല്‍ഹി ഹൈക്കോടതി  (2 hours ago)

എം.കെ.സ്റ്റാലിന്‍ സര്‍ക്കാരിനെ ടി.വി.കെ പ്രസിഡന്റ് വിജയ്  (2 hours ago)

ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ് ടു ഷിപ്പ് എല്‍എന്‍ജി ബങ്കറിങ്ങ് വിഴിഞ്ഞത്ത്  (3 hours ago)

കൊല്‍ക്കത്തയില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം  (3 hours ago)

സ്വര്‍ണ വില,  (5 hours ago)

SABARIMALA പി എം ശ്രീയെ ഇറക്കി മുഖ്യൻ  (5 hours ago)

രോഗിയുടെ പിതാവിനെ തല്ലി വനിതാ ഡോക്ടര്‍  (5 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ആരോഗ്യ വകുപ്പ് ഐ.സി.എം.ആര്‍. സംയുക്ത ഫീല്‍ഡുതല പഠനം ആരംഭിച്ചു  (6 hours ago)

ഡല്‍ഹി വിമാനത്താവളത്തിലെ ബസിന് തീപിടിച്ചു  (6 hours ago)

വായു മലിനീകരണം കുറയ്ക്കാന്‍ കൃത്രിമ മഴ പെയ്യിക്കാനായി ക്ലൗഡ് സീഡിംഗ് പരീക്ഷണം കഴിഞ്ഞു  (7 hours ago)

ടി.വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ ദില്ലി ഹൈക്കോടതിയിലെ വാദം വീണ്ടും മാറ്റി...എസ്എഫ്ഐഒയ്ക്ക് വേണ്ടി അഭിഭാഷകർ ഹാജരായില്ല; ദില്ലി ഹൈക്കോടതി കേസ് ജനുവരി 13ലേക്ക് മാറ്റി  (7 hours ago)

50-ാം വർഷത്തിൽ സപ്ലൈകോയുടെ വമ്പൻ ഓഫർ;...ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക്..... നവംബർ ഒന്നു മുതൽ ..!  (7 hours ago)

കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

നാളെയും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് ...തെക്കൻ ജില്ലകളിൽ മഴ കനക്കും..! തിരുവനന്തപുരം മുതൽ തൃശൂർ വരെ യെല്ലോ അലർട്ട്  (7 hours ago)

Malayali Vartha Recommends