Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

ഉപഭോക്താക്കളുടെ ലൈംഗിക ബന്ധം വരെ ആപ്പിൾ സിറി റെക്കോര്‍ഡ് ചെയ്തു...,ഉപഭോക്താക്കൾ അറിയാതെ റെക്കോർഡ് ചെയ്യുന്ന ഇവ മൂന്നാമത് ഒരു വ്യക്തിക്ക് കേള്‍പ്പിക്കുന്നു എന്ന ആരോപണവും ശക്തമാകുന്നു... തെളിവുകൾ പുറത്ത്

25 MAY 2020 04:51 PM IST
മലയാളി വാര്‍ത്ത

 ഉപഭോക്താക്കളുടെ ലൈംഗിക ബന്ധങ്ങളുടെ ശബ്ദരേഖകൾ, വ്യാപാരകരാറുകൾ, മറ്റ് സാധനങ്ങളുടെ വിൽപ്പന എന്നിവ ആപ്പിൾ ഐഫോണിന്റെ വിർച്വൽ അസിസ്റ്റന്റ് ആയ 'സിറി' , റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്നതായി പരാതി. ഉപഭോക്താക്കളുടെ സമ്മതമിലാതെ റെക്കോർഡ് ചെയ്യുന്ന ഇവ മൂന്നാമത് ഒരു വ്യക്തിക്ക് കേള്‍പ്പിക്കുന്നു എന്ന ആരോപണവും ശക്തമാകുന്നു

'സിറി'യുടെ പ്രവർത്തനരീതി വിലയിരുത്താനായി ഉള്ള നിരീക്ഷകരുടെ കൂട്ടായ്മയാണ് ഈ റെക്കോർഡിങ്ങുകൾ കേൾക്കുന്നത്. സിറിയുടെ റെക്കോർഡിങ്ങുകൾ കേൾക്കാനും അത് വിലയിരുത്താനുമുള്ള ചുമതലയാണ് ഇവർക്ക് ഉണ്ടായിരുന്നത്. ഷിഫ്റ്റ് അനുസരിച്ച് ആയിരത്തിലധികം റെക്കോർഡിങ്ങുകളാണ് ഇവർ ശ്രവിച്ചത്.

ഇത് സംബന്ധിച്ച് തോമസ് ലെബോനിക് എന്ന മുന്‍ ആപ്പിള്‍ കരാര്‍ ജീവനക്കാരന്‍ ആണ് കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തല്‍ നടത്തിയത്. ഇതേ ആരോപണം ഇപ്പോള്‍ ഒരു തുറന്നകത്തിലൂടെ യൂറോപ്യന്‍ യൂണിയന്‍ പ്രൈവസി റെഗുലേറ്ററി സ്ഥാപനത്തെ അറിയിച്ചിരിക്കുകയാണ് ഇദ്ദേഹം. കഴിഞ്ഞ ബുധനാഴ്ചയാണ് ഈ കത്ത് വെളിയില്‍ എത്തിയത്.

കഴിഞ്ഞവര്‍ഷം ആപ്പിളിനെതിരെ ആരോപിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ് അയര്‍ലാന്‍റിനെ കൂര്‍ക്ക് സ്വദേശിയായ തോമസ് ലെബോനിക് ചെയ്യുന്നത്. ആപ്പിളിന്‍റെ സിറിയുടെ ഗ്രേഡിംഗ് പ്രോജക്ടില്‍ കരാര്‍ ജീവനക്കാരനായ ഇദ്ദേഹത്തിന്‍റെ അവകാശവാദ പ്രകാരം ഒരാളുടെ ഐ ഫോണിൽ സിറി ആക്ടീവല്ലാത്ത സമയത്ത് പോലും സംഭാഷണങ്ങള്‍ റെക്കോഡ‍് ചെയ്യുന്നുവെന്നാണ് ..

ഇത് മാത്രമല്ല ഗ്രേഡിംഗ് പ്രോജക്ടിന്‍റെ ഭാഗമായി ഇത് ലോകത്തിലെ പലഭാഗത്തുള്ള കരാര്‍ ജീവനക്കാര്‍ക്ക് റെക്കോ‍ഡ് ചെയ്ത സംഭാഷണം കേള്‍ക്കാനും സാധിക്കുന്നുണ്ട്. ഈ ആരോപണത്തില്‍ ആപ്പിളിനെതിരെ നടപടി എടുക്കാനാണ് കത്തില്‍ തോമസ് ലെബോനിക് ആവശ്യപ്പെടുന്നത്.

ഏതാനും സെക്കൻഡുകൾ ദൈർഘ്യമുള്ള റെക്കോർഡിങ്ങുകളാണ് ഞങ്ങൾ ശ്രവിക്കേണ്ടിയിരുന്നത്. ഇക്കൂട്ടത്തിൽ സ്വകാര്യ വിവരങ്ങൾ, സംഭാഷണ ശകലങ്ങൾ എന്നിവ ഞങ്ങൾ കേട്ടു. അദ്ദേഹം പറഞ്ഞു.. ഗ്ലോബ്ടെക് എന്ന ഐറിഷ് കമ്പനിയുടെ ജോലിക്കാരാണ് ഈ റെക്കോർഡിങ്ങുകൾ കേൾക്കുന്നത്. അതേസമയം സിറി ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ ശബ്ദവിവരങ്ങൾ ചിലർ കേൾക്കുന്നുണ്ടെന്ന് തങ്ങൾക്ക് അറിയുമായിരുന്നില്ല എന്നാണ് ആപ്പിൾ പറയുന്നത്.

ഈ വിവരം പുറത്ത് വന്നതിനുശേഷം നിരീക്ഷകർക്ക് 'സിറി'യുടെ റെക്കോർഡിങ്ങുകൾ കേൾക്കാനുള്ള അനുമതി കഴിഞ്ഞ മാസം ആപ്പിൾ നിർത്തിവച്ചിരുന്നു. എന്നാൽ ആപ്പിൾ തന്നെയാണ് ഈ റെക്കോർഡിങ്ങുകൾ കേൾക്കാൻ കോൺട്രാക്ടർമാരെ നിയോഗിച്ചതെന്നാണ് ഇത്തരത്തിലുള്ള ഒരു കോൺട്രാക്ടർ കഴിഞ്ഞ മാസം വെളിപ്പെടുത്തിയത്. ഉപഭോക്താക്കളുടെ വിവരങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് ഇങ്ങനെ ആപ്പിൾ ചെയ്യുന്നതെന്നാണ് വിവരം.

ഒരാള്‍ മനപ്പൂര്‍വ്വം സിറിയെ ആക്ടിവേറ്റ് ചെയ്ത് ചോദ്യങ്ങള്‍ ചോദിക്കുന്നതിനെക്കാള്‍ ഗുരുതരമാണ് സിറി യാദൃശ്ചികമായി ആക്ടിവേറ്റാകുമ്പോള്‍ റെക്കോഡ് ചെയ്യുന്ന സംഭാഷണങ്ങള്‍ എന്നാണ് ബിസില്‍ബ്ലോവര്‍ എന്ന് വിശേഷിപ്പിക്കുന്ന തോമസ് ലെബോനിക് പറയുന്നത്.

ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള സംഭാഷണം, ബിസിനസുകാര്‍ തമ്മിലുള്ള രഹസ്യമാക്കിവയ്‌ക്കേണ്ട സംഭാഷണങ്ങള്‍, ക്രിമിനലുകള്‍ തമ്മിലുള്ള സംസാരം, ലൈംഗികബന്ധ സമയത്തെ സംസാരം തുടങ്ങിയവയെല്ലാം പ്രോജക്ടിന്‍റെ ഭാഗമായി സിറി റെക്കോഡ് ചെയ്തത് താന്‍ കേട്ടിട്ടുണ്ട് എന്നതാണ് ഇദ്ദേഹത്തിന്‍റെ ആരോപണം.

ഇതിനൊപ്പം തന്നെ ഈ സംഭാഷണങ്ങള്‍ക്കൊപ്പം ലഭിക്കുന്ന യൂസര്‍ ഡാറ്റ, സ്ഥലം, കോണ്ടാക്ട് ഡീറ്റെയ്ല്‍സ്, ആപ് ഡേറ്റ എന്നിവയും തങ്ങള്‍ക്ക് ലഭിച്ചിരുന്നുവെന്ന് ഇയാള്‍ ആരോപിക്കുന്നു. ഇത് യൂറോപ്പില്‍ വലിയ സ്വകാര്യത ലംഘനമാണ്. യൂറോപ്യന്‍ ഏജന്‍സിയുടെ അന്വേഷണത്തില്‍ ഇത് ശരിവച്ചാല്‍ ശരിക്കും ഇത് ആപ്പിളിന് വലിയ പണിയാകും.

പ്രധാനമായും സിറി നല്‍കുന്ന ഉത്തരങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനും അത് വര്‍ദ്ധിപ്പിക്കാനുമാണ് ആപ്പിള്‍ പ്രോജക്ട് നടത്തിയത് എന്നാണ് കരുതുന്നത്. ഒരാളുടെ ചോദ്യത്തിന് ശരിക്കുള്ള ഉത്തരമാണോ സിറി നല്‍കിയതെന്നു പരിശോധിക്കാനായിരിക്കാം യൂസര്‍ ഡാറ്റ, സ്ഥലം, കോണ്ടാക്ട് ഡീറ്റെയ്ല്‍സ്, ആപ് ഡേറ്റ എന്നിവ ആപ്പിള്‍ കരാര്‍ ജീവനക്കാര്‍ക്ക് നല്‍കിയത്.

ഇപ്പോൾ പുറത്തുവന്ന കത്തിനെക്കുറിച്ച് ആപ്പിള്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം തോമസ് ലെബോനികിനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പത്രം ഈ പ്രശ്നം ആദ്യമായി വാര്‍ത്തയാക്കിയപ്പോള്‍ സംഭവത്തില്‍ ആപ്പിള്‍ ക്ഷമചോദിച്ചിരുന്നു.

അന്ന് ആപ്പിള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്..........ആപ്പിള്‍ അതിന്‍റെ ഉയര്‍ന്ന മൂല്യങ്ങളില്‍ നിന്നും ഒരിക്കലും പിന്നോട്ട് പോകില്ല. ഇപ്പോള്‍ നടന്ന സംഭവങ്ങളില്‍ മാപ്പ് പറയുന്നു. എന്നാല്‍ ആഗോളതലത്തില്‍ നടത്തിയ അപ്ഡേറ്റിന്‍റെ ഭാഗമായി ഇത്തരം ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും. സിരിയുടെ അപ്ഡേറ്റിംഗ് ആഗോളതലത്തില്‍ തന്നെ നിര്‍ത്തിവച്ചിരിക്കുകയാണ് എന്നുമാണ്

ഈ മാപ്പ് അപേക്ഷയ്ക്കൊപ്പം തങ്ങള്‍ ഉപയോക്താവ് അനുവദിച്ചാല്‍ മാത്രമേ സിരി വഴി ഓഡ‍ിയോ റെക്കോഡ് ചെയ്യാറുള്ളൂ എന്നാണ് അന്ന് പറഞ്ഞത്. ഇത്തരം അനുവദത്തോടെ റെക്കോഡ് ചെയ്യുന്ന സംഭാഷണങ്ങള്‍ സിരിയുടെ ഒരോ ഘട്ടത്തിലുള്ള ക്വാളിറ്റി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നു എന്നും ആപ്പിള്‍ പറയുന്നു.

ഇത്തരത്തില്‍ ഉപയോക്താവില്‍ നിന്നും അവരുടെ അനുവാദത്തില്‍ ശേഖരിച്ച ശബ്ദങ്ങള്‍ മാത്രമാണ് ആപ്പിള്‍ ജീവനക്കാര്‍ കേള്‍ക്കുന്നത് എന്നും ആപ്പിള്‍ വിശദീകരിച്ചിരുന്നു. അതിനാല്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവം തീര്‍ത്തും അസ്വഭാവിക സംഭവമാണെന്നും ആപ്പിള്‍ അന്ന് അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (1 hour ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (1 hour ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (1 hour ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (8 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (8 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (9 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (9 hours ago)

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു  (9 hours ago)

അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും  (9 hours ago)

പാർവതിദേവിയുടെ നടതുറപ്പ്‌ ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ  (10 hours ago)

ഒരു ഗവേഷക വിദ്യാർഥിക്ക് പ്രതിവർഷം 1,20,000 രൂപ വീതമാണ് നൽകുന്നത്...  (10 hours ago)

ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ...  (10 hours ago)

അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും  (10 hours ago)

സത് സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള ഗുണാനുഭവങ്ങൾ  (11 hours ago)

പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും  (11 hours ago)

Malayali Vartha Recommends