Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

മണ്ടമാരുടെ പറുദിസയായി അമേരിക്ക...മെമ്മോറിയല്‍ വാരാന്ത്യം ആഘോഷിക്കാന്‍ എല്ലാ നിയന്ത്രണങ്ങളും മറന്ന് അമേരിക്കന്‍ ജനത തെരുവുകളിലും ബീച്ചുകളിലുമിറങ്ങി... കോവിഡ് ഉയര്‍ത്തിയ സാമൂഹിക അകലത്തെ അവഗണിച്ചാണ് ജനം ആഘോഷത്തിനായി ഒത്തുകൂടിയത്

26 MAY 2020 08:40 AM IST
മലയാളി വാര്‍ത്ത

More Stories...

സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..

കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...

കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്

പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം

അമേരിക്കന്‍ ജനത ശരിക്കും മണ്ടന്മാരാണോ. ലോകം ചോദിക്കുന്നതാണിത് കാരണം രോഗം പിടിപ്പെട്ടവരുടെ എണ്ണം പതിനേഴ് ലക്ഷത്തിലേക്കും മരണം ഒരു ലക്ഷത്തിലേക്കും കടക്കുന്ന അവസ്ഥയാണ് അമേരിക്കയില്‍. ഇപ്പോഴിതാ നിയന്ത്രണങ്ങള്‍ നീക്കിയതോടെ പലേടത്തും പകര്‍ച്ചവ്യാധി പടരുകയാണ്. അത് കൊണ്ട് തന്നെ കോവിഡ് 19 പകര്‍ച്ചവ്യാധിയെ വളരെ പെട്ടെന്ന് മറന്ന് ആഘോഷം മാത്രമാക്കി യിരിക്കുകയാണ് ജനത

മെമ്മോറിയല്‍ വാരാന്ത്യം ആഘോഷിക്കാന്‍ എല്ലാ നിയന്ത്രണങ്ങളും മറന്ന് അമേരിക്കന്‍ ജനത തെരുവുകളിലും ബീച്ചുകളിലുമിറങ്ങി. ഏറെക്കാലത്തെ സ്റ്റേ അറ്റ് ഹോമിനു ശേഷമാണ് ജനം സ്വാതന്ത്ര്യം ആഘോഷിച്ചത്. കൊറോണ മരണം ഒരു ലക്ഷത്തിലേക്ക് കുതിച്ചുകയറുമ്പോഴും വാരാന്ത്യത്തില്‍ ഗോള്‍ഫ് കളിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമയം ചിലവഴിച്ചു. ഇതിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

കോവിഡ് ഉയര്‍ത്തിയ സാമൂഹിക അകലത്തെ അവഗണിച്ചാണ് ജനം ആഘോഷത്തിനായി ഒത്തുകൂടിയത്. ഫ്‌ലോറിഡ, മേരിലാന്‍ഡ്, ജോര്‍ജിയ, വിര്‍ജീനിയ, ഇന്ത്യാന എന്നിവിടങ്ങളിലും പടിഞ്ഞാറന്‍ പ്രദേശങ്ങളിലുമാണ് ജനങ്ങള്‍ ബീച്ചുകളില്‍ നിറഞ്ഞത്. പലരും മാസ്‌ക്കുകള്‍ പോലും ധരിക്കാതെയാണ് വീട് വിട്ടിറങ്ങിയത്. മിസോറിയില്‍ നൂറുകണക്കിന് ആളുകള്‍ ഒരു പൂള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. തൊട്ടടുത്ത സംസ്ഥാനമായ അര്‍ക്കന്‍സാസ് കോവിഡ് ദുരിതത്തില് വലയുമ്പോഴും ജനങ്ങള്‍ അതൊക്കയും മറന്നാണ് ഒത്തുചേരല്‍ നടത്തിയത്. കൊറോണ ടാസ്‌ക്ക് ഫോഴ്സ്, സെന്റര്‍ ഫോര്‍ ഡിസീസ് ആന്‍ഡ് പ്രിവന്‍ഷന്‍ തുടങ്ങിയവര്‍ നല്‍കിയ ജാഗ്രത മുന്നറിയിപ്പുകളെല്ലാം ജനങ്ങള്‍ അവഗണിച്ചു. സംസ്ഥാനങ്ങള്‍ നല്‍കിയ ഇളവുകള്‍ ശരിക്കും ജനക്കൂട്ടം മുതലെടുത്തു.

ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ പറഞ്ഞു, 'അണുബാധയുടെ വ്യാപനത്തിന് ഈ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു. മാരകമായ വൈറസ് ഇതുവരെ അടങ്ങിയിട്ടില്ലെന്ന് ആരോഗ്യ ഉേദ്യാഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നതിനാല്‍, വീണ്ടും തുറന്ന സ്റ്റോറുകള്‍, ബാറുകള്‍, റസ്റ്ററന്റുകള്‍ എന്നിവയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ രാജ്യത്തുടനീളമുള്ള പ്രാദേശിക ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നത് മറക്കരുത്.' കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള ഫെഡറല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കമ്മീഷണര്‍ ഡാ. സ്റ്റീഫന്‍ ഹാനും ആവശ്യപ്പെട്ടെങ്കിലും ജനങ്ങള്‍ മുഖംതിരിച്ചു.

'രാജ്യം ഈ അവധിക്കാല വാരാന്ത്യത്തില്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ തുടങ്ങിയതോടെ, കൊറോണ വൈറസ് ഇതുവരെ അടങ്ങിയിട്ടില്ലെന്ന് ഞാന്‍ എല്ലാവരേയും ഓര്‍മ്മിപ്പിക്കുന്നു. തങ്ങളേയും അവരുടെ സമൂഹത്തേയും സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയും ആണ്. സാമൂഹിക അകലം, കൈ കഴുകല്‍, മാസ്‌ക് ധരിക്കുന്നത് എന്നിവ ഓരോരുത്തരെയും സംരക്ഷിക്കുന്നുവെന്ന് മറക്കരുത്,' ഡോ. സ്റ്റീഫന്‍ ഹാന്‍ ട്വീറ്റ് ചെയ്തു. നിയമലംഘനങ്ങള്‍ ആരോപിച്ച് നഗരത്തിന് നൂറുകണക്കിന് പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ബാറുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമായി ശേഷി പരിധി നടപ്പാക്കാന്‍ അധികാരികള്‍ ആരംഭിക്കുമെന്ന് ഹ്യൂസ്റ്റണ്‍ മേയര്‍ സില്‍വെസ്റ്റര്‍ ടര്‍ണര്‍ പറഞ്ഞു. 'സാമൂഹിക അകലം ഇല്ല, മാസ്‌ക് ഇല്ല. ഈ മെമ്മോറിയല്‍ ദിന വാരാന്ത്യം അവസാനിച്ചുകഴിഞ്ഞാല്‍ അവര്‍ ജോലിയിലോ അല്ലെങ്കില്‍ മറ്റൊരാളുമായി അടുത്തിടപഴകാനോ പോകുന്നു. ഇത് അപകടമാണ്.'

ഇതുവരെ, രാജ്യത്ത് 1,691,206 അണുബാധകളും മരണങ്ങള്‍ ഒരു ലക്ഷത്തിനടുത്തും, (99,396) എത്തിയിരിക്കുന്നു. അമേരിക്കക്കാര്‍ സാധാരണ ജീവിതശൈലിയിലേക്ക് മടങ്ങിവരികയും രാജ്യം കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ നീക്കുന്നത് തുടരുകയും ചെയ്യുന്നുവെന്ന് വിദഗ്ദ്ധര്‍ പറയുന്നുവെങ്കിലും രാജ്യത്തിന്റെ പല ഭാഗങ്ങളും ഇപ്പോഴും ശരിയായ ദിശയിലല്ല. വാരാന്ത്യത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ ഉയര്‍ന്ന നോര്‍ത്ത് കരോലിന, മേരിലാന്‍ഡ്, വിര്‍ജീനിയ, ഇല്ലിനോയിസ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ഉയര്‍ന്ന തോതിലുള്ള അണുബാധകള്‍ കാണുന്നുണ്ടെന്ന് വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്സ് കോര്‍ഡിനേറ്റര്‍ ഡോ. ഡെബോറ ബിര്‍ക്സ് അറിയിച്ചു.

വാഷിംഗ്ടണ്‍ ഡിസിയില്‍, ആരോഗ്യ ഉദ്യോഗസ്ഥര്‍ പുതിയ കേസുകളുടെ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരം വീണ്ടും തുറക്കുന്നതിന്റെ ആദ്യ ഘട്ടം എപ്പോള്‍ ആരംഭിക്കുമെന്ന് തീരുമാനിക്കാന്‍ ഉദദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് ഇത് ഒരു തിരിച്ചടിയാണ്. പ്രാദേശിക അധികാരികള്‍ നിയന്ത്രണങ്ങളോട് വൈവിധ്യമാര്‍ന്ന സമീപനങ്ങളാണ് സ്വീകരിച്ചത്. ചില കമ്മ്യൂണിറ്റികള്‍ അവരുടെ ആഘോഷങ്ങള്‍ ക്രമീകരിക്കാന്‍ ക്രിയാത്മക മാര്‍ഗങ്ങള്‍ കണ്ടെത്തി. എന്നാല്‍, ന്യൂയോര്‍ക്ക് നഗരമടക്കം ബീച്ചുകള്‍ അടച്ചിരുന്നു. ഇവിടെ, പൊതുസമ്മേളനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ രാജ്യത്തിന്റെ മറ്റിടങ്ങളിലെല്ലാം തുറന്നിരുന്ന ബീച്ചുകളിലേക്കും പാര്‍ക്കുകളിലേക്കും ജനക്കൂട്ടം ഒഴുകിയെത്തി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിതയും തിങ്കളാഴ്ച സ്മാരകദിനം ആചരിക്കാന്‍ ഒരു പുഷ്പാര്‍ച്ചന ചടങ്ങിനായി ആര്‍ലിംഗ്ടണ്‍ ദേശീയ സെമിത്തേരി സന്ദര്‍ശിച്ചു,

തുടര്‍ന്ന് ബാള്‍ട്ടിമോറിലെ ഫോര്‍ട്ട് മക്ഹെന്റിയിലും അദ്ദേഹമെത്തി. പ്രസിഡന്റിന്റെ ബാള്‍ട്ടിമോര്‍ സന്ദര്‍ശനത്തില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്, തുടര്‍ന്ന് സന്ദര്‍ശനത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ നഗര മേയര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസില്‍ നിന്നുള്ള മരണസംഖ്യ കൂടുന്നതിനിടെ വിര്‍ജീനിയയിലെ തന്റെ ക്ലബില്‍ ഗോള്‍ഫ് റൗണ്ട് കളിച്ചതിന് ട്രംപിനെതിരേ ഉയരുന്നത് വ്യാപക പ്രതിഷേധമാണ്. റോമ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നൂറോ ചക്രവര്‍ത്തിയോടാണ് എതിരാളികള്‍ അദ്ദേഹത്തെ ഉപമിച്ചത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (1 hour ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (1 hour ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (2 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (2 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (2 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (3 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (4 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (5 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (5 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (5 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (6 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (6 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (7 hours ago)

Malayali Vartha Recommends