ഇംഗ്ലണ്ടിലെ ഗുരു അര്‍ജന്‍ ദേവ് ജി ഗുരുദ്വാര നശിപ്പിച്ചു; പാക് പൗരന്‍ അറസ്റ്റില്‍

ഇംഗ്ലണ്ടിലെ ഗുരു അര്‍ജന്‍ ദേവ് ജി ഗുരുദ്വാര നശിപ്പിച്ച പാക് പൗരന്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസമായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത് . ഗുരുദ്വാര നശിപ്പിക്കുന്നതിന് മുന്‍പ് കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ തേടി ഇയാള്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തിരുന്നതായും റിപ്പോര്‍ട്ടിൽ പറയുന്നു..
ഇയാള്‍ക്ക് മറ്റ് സംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാവിലെ എട്ടരയോടെയായിരുന്നു ഇയാള്‍ ഗുരുദ്വാരയെ ആക്രമിച്ചത് . ഗുരുദ്വാരയുടെ മുന്‍വശത്തെ വാതിലുകള്‍ ഇയാള്‍ തകര്‍ക്കുകയും ചെയ്തു. സിക്ക് സംഘടനകളും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉള്‍പ്പെടെയുള്ളവരും സംഭവത്തെ അപലപിക്കുകയും ചെയ്തു . മനുഷ്യത്വം നിലനില്‍ക്കണമെങ്കില്‍ ഇത്തരം അസഹിഷ്ണുതയും വിദ്വേഷവും അവസാനിപ്പിക്കണമെന്ന് അമരീന്ദര്‍ സിംഗ് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha