അമേരിക്കയില്‍ കോവിഡ് മരണം ഒരു ലക്ഷം കടന്നു... അമേരിക്കയില്‍ ന്യൂയോര്‍ക്ക് നഗരത്തിലാണ് കൂടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചത്, ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നരലക്ഷം കടന്നു

അമേരിക്കയില്‍ കോവിഡ് മരണം ഒരു ലക്ഷം കടന്നു. 1,00,064 പേരാണ് ഇതുവരെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇപ്പോഴും ദിനംപ്രതി പതിനായിരക്കണക്കിന് അളുകള്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിക്കുന്നത്. 17,13,607 പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 11,44,765 പേര്‍ ചികിത്സയിലാണ്. 4,68,778 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് അമേരിക്കയില്‍ മരണനിരക്കില്‍ നേരിയ കുറവുണ്ട്. അമേരിക്കയില്‍ ന്യൂയോര്‍ക്ക് നഗരത്തിലാണ് കൂടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചത്. 29,310 പേരാണ് ഇവിടെ മാത്രം മരിച്ചത്. 3,72,494 പേര്‍ക്ക് ന്യൂയോര്‍ക്കില്‍ കോവിഡ് സ്ഥിരീകരിച്ചു. ന്യൂജഴ്‌സി (11,192), മിഷിഗന്‍ (5,240), മാസച്യുസെറ്റ്‌സ് (6,416), ഇല്ലിനോയി (4,884), കണക്ടിക്കട്ട് (3,742), പെന്‍സില്‍വാനിയ (5,184), കലിഫോര്‍ണിയ (3,809) സംസ്ഥാനങ്ങളിലും മരണം കൂടിവരികയാണ്.
അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 4,053 പേരാണ് ലോകത്ത് മരിച്ചത്. ഇതോടെ ആകെ മരണം 3.51 ലക്ഷമായാണ് ഉയര്‍ന്നത്. ഇന്നലെ മാത്രം 94,313 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 56.78 ലക്ഷമായി. വിവിധ രാജ്യങ്ങളിലായി 24.26 ലക്ഷം പേര്‍ രോഗമുക്തരായി. നിലവില്‍ ചികിത്സയിലുളളത് 29 ലക്ഷം ആളുകളാണ്.
https://www.facebook.com/Malayalivartha