യുദ്ധസജ്ജമായിരിക്കാനും പരിശീലനം ഊര്‍ജിതമാക്കാനും സേനയ്ക്കു നിര്‍ദേശം നല്‍കി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്... സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തി മേഖലകളിലേക്ക് അയ്യായിരത്തോളം സൈനികരെ എത്തിച്ച് ചൈന നിലപാട് കടുപ്പിച്ചതിനു പിന്നാലെ ഇന്ത്യയും സേനാസന്നാഹം ശക്തമാക്കി

യുദ്ധസജ്ജമായിരിക്കാനും പരിശീലനം ഊര്‍ജിതമാക്കാനും സേനയ്ക്കു നിര്‍ദേശം നല്‍കി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണു ചിന്‍പിങ്ങിന്റെ ഉത്തരവ്. മുമ്പ് സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തി മേഖലകളിലേക്ക് അയ്യായിരത്തോളം സൈനികരെ എത്തിച്ച് ചൈന നിലപാട് കടുപ്പിച്ചതിനു പിന്നാലെ ഇന്ത്യയും സേനാസന്നാഹം ശക്തമാക്കി. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയോടു ചേര്‍ന്നുള്ള പാംഗോങ് ട്‌സോ തടാകം, ഗാല്‍വന്‍ താഴ്വര, ഡെംചോക് എന്നിവിടങ്ങളില്‍ ഇരു സേനകളും മുഖാമുഖം നില്‍ക്കുകയാണ്.
സംഘര്‍ഷാവസ്ഥ അനുനിമിഷം രൂക്ഷമാകുന്നതിനിടെ സൈനികമായി ഒരുങ്ങിയിരിക്കാന്‍ ഉന്നതതല ചര്‍ച്ചകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് ഉള്‍പ്പെടെ സേനാ മേധാവികളുമായും മോദി ചര്‍ച്ച നടത്തി. കിഴക്കന്‍ ലഡാക്കിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നാണു സൂചനകള്‍. എന്നാല്‍, പോരാട്ടമികവു വര്‍ധിപ്പിക്കാനായി സേനയിലെ വികസന നടപടികളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മുന്‍പേ നിശ്ചയിച്ച യോഗമാണു നടന്നതെന്ന നിലപാടിലാണു സേനാകേന്ദ്രങ്ങള്‍. നേരത്തേ സേനാ മേധാവികള്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായും ചര്‍ച്ച നടത്തിയിരുന്നു.
സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്ന ലഡാക്കിന് സമീപത്തുള്ള വ്യോമ താവളം ചൈന വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. മെയ് അഞ്ച്, ആറ് തിയതികളിലായി ഇന്ത്യ-ചൈനീസ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയ പാങ്കോങ് തടാകത്തില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള വ്യോമതാവളത്തില്‍ വന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങള്‍ കാണിക്കുന്നത്. എന്‍.ഡി.ടിവിയാണ് സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്റലിജന്‍സ് വിദഗ്ദ്ധരായ ഡിട്രെസ്ഫയില്‍ നിന്നാണ് രണ്ടു സാറ്റലൈറ്റ് ചിത്രങ്ങള്‍ ലഭിച്ചിരിക്കുന്നത്. ടിബറ്റിലെ എന്‍ഗാരി ഗുന്‍സ വിമാനത്താവളത്തിന്റെ ചിത്രങ്ങളാണിത്. ഏപ്രില്‍ ആറിനും മെയ് 21 നും എടുത്തതാണീ ചിത്രങ്ങള്‍. ഈ വര്‍ഷത്തില്‍ വന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നുവരുന്നത്. ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും ഇറക്കുന്നതിനായി രണ്ടാം ടാക്സി ട്രാക്കും നിര്‍മിച്ച് വരികയാണ്.
വിമാനത്താവളത്തിലെ പ്രധാന റണ്‍വേയുടെ ക്ലോസപ്പ് കാണിക്കുന്ന ഒരു മൂന്നാം ചിത്രം കൂടിയുണ്ട്. ചൈനീസ് വ്യോമസേനയുടെ നാല് യുദ്ധവിമാനങ്ങളും നിരയായി കിടക്കുന്നത് കാണാം. ജെ-11 അല്ലെങ്കില്‍ ജെ-16 വിമാനങ്ങളാണ് ഇതെന്നാണ് സൂചന. റഷ്യന്‍ സുഖോയ്27 വിമാനങ്ങളുടെ വകഭേദമാണ് ജെ-11, ജെ-16 വിമാനങ്ങള്‍. ഇവ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുള്ള സുഖോയ്30 വിമാനങ്ങളുമായും പൊരുത്തപ്പെടുന്നവയാണ്.
ഇതിനിടെ, കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കുടുങ്ങിയ ചൈനീസ് പൗരന്‍മാരെ നാട്ടിലെത്തിക്കാനും ചൈന നടപടിയാരംഭിച്ചു. ഡല്‍ഹി, മുംൈബ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നു ഷാങ്ഹായിലേക്കു വിമാന സര്‍വീസുകള്‍ നടത്തും. രോഗലക്ഷണങ്ങളുള്ളവരെ കൊണ്ടുപോകില്ല.
"
https://www.facebook.com/Malayalivartha