അമേരിക്കയുടെ ആ മുന്നറിയിപ്പ്; ചൈനയ്‌ക്കെതിരെ കച്ചക്കെട്ടി ഇസ്രായേലും

ആഗോളതലത്തില്‍ ചൈനയെ ഒറ്റപ്പെടുത്തുക എന്ന ശക്തമായ നീക്കത്തില്‍ ഇസ്രായേലും പങ്കു ചേരുന്നു . സുരക്ഷാ സാങ്കേതിക വിഷയങ്ങളില്‍ ചൈനയെ വിശ്വസിക്കരുതെന്ന അമേരിക്കയുടെ പ്രസ്താവനയ്ക്ക് ഇസ്രായേല്‍ പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ് . ജെറുസലേമിലെ അമേരിക്കന്‍ സ്ഥാനപതിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ചൈനയോട് ജപ്പാനും ഇന്ത്യയും സ്വീകരിച്ചിരിക്കുന്ന സുരക്ഷാ സംബന്ധമായ അകല്‍ച്ച ഇസ്രായേല്‍ കാര്യമായി നിരീക്ഷിച്ചിട്ടുണ്ടായിരുന്നു . മാത്രമല്ല ഇപ്പോഴത്തെ ആഗോളസാഹചര്യം മുഖവിലയ്‌ക്ക് എടുത്ത് ഇസ്രായേല്‍ സുതാര്യമല്ലാത്ത ചൈനയുടെ നടപടിയെ സംശയത്തോ ടെ വീക്ഷിക്കുന്നു. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതോടെയാണ് ശക്തമായ നയപരിപാടികള്‍ വേഗത്തിലാക്കുന്നത് എന്ന കാര്യം സ്ർധേയം .
അതേ സമയം മെയ് 13ന് ബീജിംഗുമായി ഇസ്രായേല്‍ ഉണ്ടാക്കാനുദ്ദേശിക്കുന്ന പ്രതിരോധ വാണിജ്യ കരാറുകളെപ്പറ്റി ഒന്നുകൂടെ ആലോചിക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നു. അമേരിക്കയുടെ ചൈനയോടുള്ള നയം ഇസ്രായേല്‍ ബന്ധത്തിലും കാത്തുസൂക്ഷിക്കുകയാണ് ഭാഗമായാണ് നെതന്യാഹു അധികാരത്തിന്റെ പുതിയ നീക്കം. ചൈനയുടെ സാങ്കേതിക രംഗത്തെ നിരവധി കമ്പനികള്‍ ഇസ്രായേലില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന കാര്യം ശ്രദ്ധേയം . 2000 കോടിയ്ക്കടുത്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നവയാണ് അവയെല്ലാം. എന്നാൽ ഇപ്പോൾ കൊറോണയുടെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ നയം പുനപരിശോധിക്കുവാൻ ഒരുങ്ങുകയാണ് . 2000 മുതല്‍ ചൈനയക്ക് ഇസ്രായേല്‍ നല്‍കുന്ന ഫാല്‍ക്കണ്‍ അവാക്‌സ് പ്രതിരോധ ഉപകരണങ്ങളുടെ കച്ചവടം മരവിപ്പിച്ചു . അമേരിക്കയേയും ഇന്ത്യയേയും ജപ്പാനേയും ഒന്നിച്ച്കൊണ്ടുപോകുക എന്ന നയമാണ് ഇസ്രായേല്‍ സ്വീകരിച്ചിരിക്കുന്നത്. പകരമായി അത്യാധുനികമായ എഫ്-35 സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജറ്റുകളാണ് അമേരിക്ക ഇസ്രായേലിന് നല്‍കാന്‍ ധാരണയിൽ എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha