Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ചൈനയുടെ നെറികെട്ട നിലപാട് തകര്‍ക്കാന്‍ ഇന്ത്യന്‍ സേന അതിര്‍ത്തിയില്‍ നിറഞ്ഞു... ചൈനീസ് സൈന്യം അംഗബലം വര്‍ധിപ്പിച്ചതിന് പിന്നാലെ ലഡാക്കില്‍ ഇന്ത്യയും സൈനിക ബലം വര്‍ധിപ്പിച്ചു , ചൈനീസ് സൈന്യത്തെ ഇന്ത്യയുടെ മണ്ണിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യത്തിന്റെ നീക്കം

27 MAY 2020 10:45 AM IST
മലയാളി വാര്‍ത്ത

യുദ്ധസജ്ജമായിരിക്കാനും പരിശീലനം ഊര്‍ജിതമാക്കാനും സേനയ്ക്കു നിര്‍ദേശം നല്‍കി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണു ചിന്‍പിങ്ങിന്റെ ഉത്തരവ്. ലഡാക്കില്‍ ചൈന 5,000 സൈനികരെ വിന്യസിച്ചിട്ടുണ്ടാകാമെന്നാണ് ഇന്ത്യന്‍ സൈന്യം കണക്കുകൂട്ടുന്നത്. ദോക്ലാം സംഘര്‍ഷത്തിന് സമാനമായ സാഹചര്യത്തിലേക്കാണ് ലഡാക്കില്‍ കാര്യങ്ങള്‍ പോകുന്നത്. അത് കൊണ്ട് തന്നെ


ചൈനീസ് സൈന്യം അംഗബലം വര്‍ധിപ്പിച്ചതിന് പിന്നാലെ ലഡാക്കില്‍ ഇന്ത്യയും സൈനിക ബലം വര്‍ധിപ്പിച്ചു . ചൈനീസ് സൈന്യത്തെ ഇന്ത്യയുടെ മണ്ണിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യത്തിന്റെ നീക്കം. തന്ത്രപ്രധാനമായ ദൗലത് ബേഗ് ഓള്‍ഡിയിലെ പാലത്തിന് സമീപമുള്ള ഇന്ത്യയുടെ സൈനിക പോസ്റ്റിന് സമീപമാണ് കൂടുതല്‍ സൈനികരെ ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. കാരക്കോറം ചുരത്തിലെ അവസാനത്തെ സൈനിക പോസ്റ്റാണ് ഇവിടം.

പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തുമായും കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ സൈന്യം ചൈനീസ് അതിര്‍ത്തിയില്‍ സേനവിന്യാസം ശക്തമാക്കിയ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്.

നിലവില്‍ ആയിരക്കണക്കിന് ഇന്ത്യന്‍- ചൈനീസ് സൈനികര്‍ മുഖത്തോട് മുഖം നില്‍ക്കുന്നതിന് തുല്യമായ സാഹചര്യത്തില്‍ കൂടിയാണ് കടന്ന് പോകുന്നത്.

നിയന്ത്രണ രേഖയില്‍ നിലവില്‍ തുടരുന്ന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. മേഖലയില്‍ ആധിപത്യം സ്ഥാപിക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം. ഇന്ത്യ ഇവിടെ നിര്‍മിച്ചുകൊണ്ടിരിക്കുന്ന ദര്‍ബുക്-ഷൈക്- ദൗലത് ബേഗ് ഓള്‍ഡി റോഡ് നിര്‍മാണം തടയുക എന്നതാണ് ചൈനയുടെ ശ്രമം. ഇന്ത്യയ്ക്ക് സൈനികമായി മേല്‍കൈ നല്‍കുന്ന റോഡ് നിര്‍മാണം പൂര്‍ത്തിയാകാന്‍ ചൈന ആഗ്രഹിക്കുന്നില്ലെന്നും സേനാ വൃത്തങ്ങള്‍ പറയുന്നു.


അതേസമയം ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈന്യത്തിനോട് യുദ്ധസജ്ജരായിരിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഏറ്റവും മോശപ്പെട്ട സാഹചര്യത്തെ മുന്നില്‍ കണ്ട് രാജ്യത്തിന്റെ പരമാധികാരം ദൃഢനിശ്ചയത്തോടെ സംരക്ഷിക്കണമെന്നും ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് ഷീ ജിന്‍ പിങ് നിര്‍ദ്ദേശം നല്‍കി. അതേസമയം ഏതെങ്കിലുമൊരു പ്രത്യക ഭീഷണിയേപ്പറ്റി അദ്ദേഹം പരാമര്‍ശിച്ചിട്ടില്ല.

ഏറ്റവും മോശപ്പെട്ട പ്രതിസന്ധികളെ മുന്നില്‍ കാണാനും അതിനനുസരിച്ച് പരിശീലനവും യുദ്ധസന്നദ്ധതയും വര്‍ധിപ്പിക്കണമെന്ന് സൈന്യത്തോട് ഷി ജിന്‍പിങ് ആവശ്യപ്പെട്ടു. എല്ലാത്തരം സങ്കീര്‍ണ്ണമായ സാഹചര്യങ്ങളും ഉടനടി ഫലപ്രദമായി കൈകാര്യം ചെയ്യുകയും ദേശീയ പരമാധികാരം, സുരക്ഷ, വികസന താല്‍പ്പര്യങ്ങള്‍ എന്നിവ ദൃഢനിശ്ചയത്തോടെ സംരക്ഷിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മുമ്പ് സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തി മേഖലകളിലേക്ക് അയ്യായിരത്തോളം സൈനികരെ എത്തിച്ച് ചൈന നിലപാട് കടുപ്പിച്ചതിനു പിന്നാലെ ഇന്ത്യയും സേനാസന്നാഹം ശക്തമാക്കി. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയോടു ചേര്‍ന്നുള്ള പാംഗോങ് ട്‌സോ തടാകം, ഗാല്‍വന്‍ താഴ്വര, ഡെംചോക് എന്നിവിടങ്ങളില്‍ ഇരു സേനകളും മുഖാമുഖം നില്‍ക്കുകയാണ്.


സംഘര്‍ഷാവസ്ഥ അനുനിമിഷം രൂക്ഷമാകുന്നതിനിടെ സൈനികമായി ഒരുങ്ങിയിരിക്കാന്‍ ഉന്നതതല ചര്‍ച്ചകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് ഉള്‍പ്പെടെ സേനാ മേധാവികളുമായും മോദി ചര്‍ച്ച നടത്തി. കിഴക്കന്‍ ലഡാക്കിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നാണു സൂചനകള്‍. എന്നാല്‍, പോരാട്ടമികവു വര്‍ധിപ്പിക്കാനായി സേനയിലെ വികസന നടപടികളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മുന്‍പേ നിശ്ചയിച്ച യോഗമാണു നടന്നതെന്ന നിലപാടിലാണു സേനാകേന്ദ്രങ്ങള്‍. നേരത്തേ സേനാ മേധാവികള്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായും ചര്‍ച്ച നടത്തിയിരുന്നു.

സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്ന ലഡാക്കിന് സമീപത്തുള്ള വ്യോമ താവളം ചൈന വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. മെയ് അഞ്ച്, ആറ് തിയതികളിലായി ഇന്ത്യ-ചൈനീസ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയ പാങ്കോങ് തടാകത്തില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള വ്യോമതാവളത്തില്‍ വന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങള്‍ കാണിക്കുന്നത്. എന്‍.ഡി.ടിവിയാണ് സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്റലിജന്‍സ് വിദഗ്ദ്ധരായ ഡിട്രെസ്ഫയില്‍ നിന്നാണ് രണ്ടു സാറ്റലൈറ്റ് ചിത്രങ്ങള്‍ ലഭിച്ചിരിക്കുന്നത്. ടിബറ്റിലെ എന്‍ഗാരി ഗുന്‍സ വിമാനത്താവളത്തിന്റെ ചിത്രങ്ങളാണിത്. ഏപ്രില്‍ ആറിനും മെയ് 21 നും എടുത്തതാണീ ചിത്രങ്ങള്‍. ഈ വര്‍ഷത്തില്‍ വന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നുവരുന്നത്. ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും ഇറക്കുന്നതിനായി രണ്ടാം ടാക്സി ട്രാക്കും നിര്‍മിച്ച് വരികയാണ്.


വിമാനത്താവളത്തിലെ പ്രധാന റണ്‍വേയുടെ ക്ലോസപ്പ് കാണിക്കുന്ന ഒരു മൂന്നാം ചിത്രം കൂടിയുണ്ട്. ചൈനീസ് വ്യോമസേനയുടെ നാല് യുദ്ധവിമാനങ്ങളും നിരയായി കിടക്കുന്നത് കാണാം. ജെ-11 അല്ലെങ്കില്‍ ജെ-16 വിമാനങ്ങളാണ് ഇതെന്നാണ് സൂചന. റഷ്യന്‍ സുഖോയ്27 വിമാനങ്ങളുടെ വകഭേദമാണ് ജെ-11, ജെ-16 വിമാനങ്ങള്‍. ഇവ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുള്ള സുഖോയ്30 വിമാനങ്ങളുമായും പൊരുത്തപ്പെടുന്നവയാണ്.

ഇതിനിടെ, കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കുടുങ്ങിയ ചൈനീസ് പൗരന്‍മാരെ നാട്ടിലെത്തിക്കാനും ചൈന നടപടിയാരംഭിച്ചു. ഡല്‍ഹി, മുംൈബ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നു ഷാങ്ഹായിലേക്കു വിമാന സര്‍വീസുകള്‍ നടത്തും. രോഗലക്ഷണങ്ങളുള്ളവരെ കൊണ്ടുപോകില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (6 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (29 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (45 minutes ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (54 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (7 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (9 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (10 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (10 hours ago)

Malayali Vartha Recommends