Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ദൈവമേ കൊടുംക്രൂരത ! ഇവന്‍ മനുഷ്യനോ ? കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ച് കറുത്തവര്‍ഗക്കാരന്റെ മരണത്തിനിടയാക്കിയ പൊലീസ് നടപടിക്കെതിരെ നാടെങ്ങും പ്രതിഷേധം

28 MAY 2020 08:45 AM IST
മലയാളി വാര്‍ത്ത

ലോകം നടുങ്ങുന്ന ക്രൂരത .ഈ നരാധമന് കറുത്ത മനുഷ്യരെ കൊല്ലുന്നതു ഒരു വിനോദമായിരിക്കാം .അല്ലെങ്കില്‍ നിരപരാധിയായ ആ പാവം മനുഷ്യനെ പെരുവഴിയില്‍ ചതച്ചരയ്ക്കുമായിരുന്നോ .മരണവെപ്രാളത്തില്‍ ആ മനുഷ്യന്‍ ആവര്‍ത്തിച്ചു പറഞ്ഞു എനിക്ക് ശ്വാസം മുട്ടുന്നെന്ന് എന്നിട്ടും ആ ക്രൂരനായ പോലീസ് അധികാരി സമ്മതിച്ചില്ല .പകരം തെരുവില്‍ ഒരു മൃഗത്തെ കൊല്ലുന്ന ലാഘവത്തോടെ അയാളെ കൊന്നൊടുക്കി ക്രൂരനായ ആ വെള്ളക്കാരന്‍ കാട്ടിയ കണ്ണില്ലാത്ത ക്രൂരത ഇന്ന് അമേരിക്കയില്‍ സര്‍വ്വസാധാരണമായി വ്യാപിക്കുകയാണ് എന്നത് വ്യക്തമാക്കുകയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ .

ലോകപ്രശസ്തനായ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ എനിക്കൊരു സ്വപനമുണ്ടെന്ന പ്രസംഗം അറിയാത്തവര്‍ ചുരുക്കം വെള്ളക്കാരന്റെ കിരാതനടപടികളും ക്രൂര വിനോദവും അവസാനിപ്പിക്കാന്‍ അടിമത്തം നടപ്പിലാക്കിയ എബ്രഹാം ലിങ്കനു പോലും കഴിഞ്ഞില്ല എന്നത് വിളിച്ചു പറഞ്ഞ വ്യക്തിയാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് നിലവില്‍ അമേരിക്കയില്‍ നിറത്തിന്റെ പേരില്‍ വേര്‍തിരിവനുഭവിക്കുന്നതിന്റെ തോത് വര്‍ധിച്ചിരിക്കുകയാണ് എന്നാണ് എട്ടു കൊല്ലം അമേരിക്ക ഭരിച്ച ബരാക്ക് ഒബാമ പറഞ്ഞത് .കറുത്തവര്‍ഗക്കാരനെ മഹാമാരിയുടെ പേരില്‍ തെരുവില്‍ വെടിവച്ചു കൊല്ലുന്ന ക്രൂര നടപടികള്‍ഉണ്ടായിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചതിനു തൊട്ടു പിന്നാലെയാണ് ഈ പൈശാചിക നടപടി വെള്ളക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ച് കറുത്തവര്‍ഗക്കാരന്റെ മരണത്തിനിടയാക്കിയ പൊലീസ് നടപടിക്കെതിരെ നാടെങ്ങും പ്രതിഷേധമാണ് നിലനില്‍ക്കുന്നത് . ഇതുമായി ബന്ധപ്പെട്ട് 4 പൊലീസ് ഉദ്യോഗസ്ഥരെ ഉടന്‍ പിരിച്ചുവിട്ടു. പൊലീസ് ആളുമാറി പിടിച്ച നിരായുധനായ ജോര്‍ജ് ഫ്‌ലോയിഡിന്റെ (48) ദാരുണാന്ത്യത്തില്‍ വ്യാപകപ്രതിഷേധം സമാനതകളില്ലാത്ത തോതില്‍ ഉയര്‍ന്നിരിക്കുകയാണ് . സംഭവം നടന്ന മിനിയപൊലിസിലുള്ള കവലയില്‍ നൂറുകണക്കിനാളുകള്‍ പ്രതിഷേധവുമായി സംഘടിച്ചു. 'എനിക്കു ശ്വാസം മുട്ടുന്നു' എന്ന ജോര്‍ജിന്റെ നിലവിളി കറുത്തവര്‍ഗക്കാരുടെ പുതിയ മുദ്രാവാക്യമായി.

പ്രാദേശിക സമയം തിങ്കള്‍ വൈകിട്ടു പൊലീസ് കാറില്‍ നിന്നിറക്കി നിലത്തിട്ടു കഴുത്തില്‍ കാല്‍മുട്ടൂന്നിനിന്നു ശ്വാസം മുട്ടിച്ചപ്പോഴാണു ജോര്‍ജ് ഫ്‌ലോയ്ഡ് മരിച്ചത്. വേദനയെടുക്കുന്നെന്നും ശ്വാസം മുട്ടുന്നെന്നും വെള്ളം വേണമെന്നും ജോര്‍ജ് കരഞ്ഞപേക്ഷിച്ചിട്ടും 5 മിനിട്ടോളം പൊലീസ് ബലം പ്രയോഗിച്ചു. ഷര്‍ട്ടഴിച്ചു വിലങ്ങണിയിച്ചിരുന്നയാളുടെ മേലായിരുന്നു അതിക്രമം. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ചലനമറ്റ ജോര്‍ജിനെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ മരണം സംഭവിച്ചു. ഇത് വര്‍ഗവിവേച്ചതിന്റെ പുതിയൊരധ്യായമായി ഇപ്പോള്‍ കറുത്തവര്‍ഗ്ഗക്കാര്‍ വിശേഷിപ്പിച്ചിരിക്കുകയാണ്.

ഇത്രയും ക്രൂരതയരുതെന്നു കാഴ്ചക്കാരായി പരിസരത്തുണ്ടായിരുന്നവരും പൊലീസിനോടു പറയുന്നത് പിന്നീടു വൈറലായ വിഡിയോ ദൃശ്യങ്ങളിലുണ്ട്. റസ്റ്ററന്റില്‍ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്നയാളാണു ജോര്‍ജ്. സ്ഥലത്തെ പലചരക്കുകടയിലുണ്ടായ അക്രമസംഭവുമായി ബന്ധപ്പെട്ടെത്തിയപ്പോള്‍ ജോര്‍ജിനെ കണ്ടു തെറ്റിദ്ധരിച്ചു കസ്റ്റഡിയില്‍ എടുക്കുകയായിരുന്നെന്നു പൊലീസ് പറയുന്നു.ഇതിനെ പേരില്‍ നടത്തിയ പൈശാചികമായ നടപടിയാണ് ലോകമനഃസാക്ഷിയെ തന്നെ ഉലച്ചിരിക്കുന്നത് .പ്രശസ്ത കവിയായിരുന്ന വില്യം ബ്ലേക്കിന്റെ ലിറ്റില്‍ ബ്ലാക്ക് ബോയ് എന്ന കവിത അന്വര്‍ത്ഥമാക്കുന്ന സാഹചര്യമാണ് അമേരിക്കയില്‍ വീണ്ടും ഉടലെടുത്തിരിക്കുന്നതെന്നു പറയേണ്ടി വരും.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (15 hours ago)

Malayali Vartha Recommends