Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

കാലാവസ്ഥ ചതിച്ചു ; എലണ്‍ മസ്കിന്റെ സ്പേസ്എക്സ് മിഷന്‍ മാറ്റിവെച്ചു; മങ്ങലേറ്റത് യു എസിന്റെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ;അവസാനിക്കുക റഷ്യയുടെ ആധിപത്യം

28 MAY 2020 09:48 AM IST
മലയാളി വാര്‍ത്ത

ബഹിരാകാശ രംഗത്ത് ചരിത്രം കുറിക്കാനൊരുങ്ങിയ സ്പേസ് എക്സിന്റെയും നാസയുടേയും ശ്രമങ്ങൾക്ക് അവസാന നിമിഷം മങ്ങലേറ്റു.എലോൺ മസ്‌ക്കിന്റെ സ്‌പേസ് എക്‌സ് മിഷന്‍ താല്‍ക്കാലികമായി മാറ്റി വെച്ചതായി റിപ്പോര്‍ട്ട്. ബഹിരാകാശത്തേക്ക് തൊടുക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെയാണ് മിഷന്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചത്. മോശം കാലാവസ്ഥയാണ് കാരണമായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വർഷങ്ങൾക്കു ശേഷം റഷ്യയുടെ സഹായമില്ലാതെ സ്വകാര്യവാഹനത്തിൽ ബഹിരാകാശയാത്രികരെ രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് എത്തിക്കാനുള്ള നാസയുടെ ശ്രമങ്ങൾക്കാണ് കാലാവസ്ഥാ മാറ്റം വില്ലനായത്. 

യുഎസിന്റെ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സ് നിർമിച്ച ഡ്രാഗൺ ക്യാപ്സൂൾ പേടകത്തിൽ നാസയുടെ ഗവേഷകരായ ഡഗ് ഹര്‍ലിയും ബോബ് ബെന്‍കൻ എന്നിവരെ ബഹിരാകാശ നിലയത്തിൽ എത്തിക്കുകയായിരുന്നു ദൗത്യം. സ്പേസ് എക്സിന്റെ ഫാൽകൻ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം നടത്താനിരുന്നത്.
കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ യുഎസ്സില്‍ നിന്നും നടക്കുന്ന ബഹിരാകാശ ലോഞ്ചിങ് ആണിത്. കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് തൊടുക്കാനുദ്ദേശിച്ചിരുന്നത്. കുറച്ചു ദിവസങ്ങളായി ഫ്ലോറിഡയിലുടനീളം കാലാവസ്ഥ അനുകൂലമല്ല . പുറപ്പെടുന്നതിന് 17 മിനിറ്റ് മുമ്പാണ് കൗണ്ട് ഡൗണ്‍ നിര്‍ത്തി വെച്ചത്.
ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ രണ്ടിന് കെന്നഡി സ്പേസ് സെന്ററിലെ 39എ ലോഞ്ച് പാഡിൽ നിന്നായിരുന്നു ഡ്രാഗൺ ക്യാപ്സൂൾ പറന്നുയരേണ്ടിയിരുന്നത്. ചന്ദ്രനിലേക്കുള്ള ആദ്യ യാത്രയിൽ നീൽ ആംസ്ട്രോങ്ങും അപ്പോളോ 11 യാത്രികരും ഇതേ സ്ഥലത്തുവച്ചാണ് അവരുടെ ചരിത്രയാത്രയ്ക്ക് തുടക്കം കുറിച്ചത്.
എന്നാൽ ദൗത്യത്തിന് 20 മിനിറ്റ് മൂൻപു മോശം കാലാവസ്ഥ കാരണം ഉപേക്ഷിക്കുകയായിരുന്നു. ഇടിമിന്നലിന്റെ സാധ്യതയും ദൗത്യം ഉപേക്ഷിക്കാൻ കാരണമായി അധികൃതർ പറഞ്ഞു. അന്തരീക്ഷത്തിലെ വൈദ്യുതി മേഖലകള്‍ അധികരിച്ചതാണ് കാരണങ്ങളിലൊന്ന്. ഇത് മിഷന് അപകടമുണ്ടാക്കുമെന്ന് വിലയിരുത്തപ്പെട്ടു. ഇത്തരം പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ടിരുന്നതാണ്.നാസയുടെയും സ്പേസ് എക്സിന്റെയും ലോഗോകൾ ആലേഖനം ചെയ്ത വെള്ള യൂണിഫോം ധരിച്ച് യുഎസ് പതാകയോടെ ബെൻകനും ഹർലിയും ഡ്രാഗൺ ക്യാപ്സൂളിൽ ഇരിക്കുന്ന തത്സമയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ലോഞ്ച് പാഡ് പ്ലാറ്റ്ഫോം പിൻവലിക്കുകയും റോക്കറ്റിൽ ഇന്ധനം നിറയ്ക്കുകയും ചെയ്യുന്നതിനിടയിലാണ് പിന്മാറ്റം പ്രഖ്യാപിച്ചത്. 2011 ശേഷം യുഎസിൽ നടക്കുന്ന ഒരു വിക്ഷേപണത്തിനായി ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടിവരും. ശനിയാഴ്ചത്തേക്കാണ് വിക്ഷേപണം മാറ്റിയതെന്നാണ് വിവരം. യുഎസിന്റെ ചരിത്ര നിമിഷത്തനു സാക്ഷ്യയാവാൻ യുഎസ് പ്രസിഡന്റ് ഡോമൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ഫ്ലോറിഡയിൽ എത്തിയിരുന്നു.

ശനിയാഴ്ച വീണ്ടും ദൗത്യം നടപ്പാക്കാന്‍ ശ്രമിക്കാനാണ് നാസയും സ്പേസ്എക്സും തീരുമാനിച്ചിരിക്കുന്നത്. ആദ്യമായി ഒരു സ്വകാര്യ വാഹനം ബഹിരാകാശത്തേയ്ക്ക് കുതിക്കുന്നത് ലോകം ആകാംഷയോടൊണ് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. നാസയുടെ രണ്ട് പര്യവേക്ഷകരാണ് വാഹനത്തിലുണ്ടാവുക. സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സ് നിര്‍മ്മിച്ചതാണ് ക്രൂ ഡ്രാഗണ്‍ എന്ന വാഹനം. ഇത് ഫാല്‍‌‍ക്കണ്‍ 9 റോക്കറ്റില്‍ ബഹിരാകാശത്തെത്തിക്കാനാണ് ശ്രമം. ഡെമോ 2 എന്ന് പേരായ മിഷനില്‍ നാസ പര്യവേഷകരായ ബോബ് ബെങ്കന്‍, ഡഗ് ഹേര്‍ളി എന്നിവരാണ് ബഹിരാകാശത്തേയ്ക്ക് പോകുന്നത്.

2011 ല്‍ സ്‌പേസ് ഷട്ടില്‍ പദ്ധതി നിര്‍ത്തിയതിന് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം രാജ്യത്ത് നിന്ന് ആദ്യമായാണ് അമേരിക്ക ബഹിരാകാശ നിലയത്തിലേക്ക് ഗവേഷകരെ അയക്കുന്നത്. ബഹിരാകാശ നിലയത്തിലേക്കടക്കം യാത്രികരെ എത്തിക്കാൻ റഷ്യൻ സോയൂസ് റോക്കറ്റുകളെയാണ് നാസ ഇതുവരെ ആശ്രയിച്ചിരുന്നത്.2011 മുതൽ റഷ്യൻ ബഹിരാകാശ പേടകത്തിലായിരുന്ന യുഎസ് ഗവേഷകർ ബഹിരാകാശ നിലയത്തിൽ എത്തിയിരുന്നത്. ബഹിരാകാശത്ത് സ‍ഞ്ചാരികളെ അയക്കുന്നതിൽ റഷ്യയുടെ ആധിപത്യം അവസാനിപ്പിക്കുക എന്നൊരു ഉദ്ദേശം കൂടി ഒൻപതു വർഷങ്ങൾക്കിപ്പുറമുള്ള ഈ സ്പേസ് എക്സ് ദൗത്യത്തിനു പിന്നിലുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (3 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (18 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (35 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (58 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (10 hours ago)

Malayali Vartha Recommends