Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ബംഗ്ലാദേശിൽ അച്ചടിച്ച കള്ളനോട്ടുകൾ ബംഗാളികളിൽ നിന്ന് പിടിച്ചെടുത്ത കേസ്; എല്ലാ പ്രതികളും ജൂൺ 29 ന് ഹാജരാകാൻ സി ബി ഐ കോടതി ഉത്തരവ്

28 MAY 2020 04:46 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർക്കാൻ ലക്ഷ്യമിട്ട് ബംഗ്ലാദേശിൽ അച്ചടിച്ച കള്ളനോട്ടുകൾ സംസ്ഥാനത്ത് വിതരണം ചെയ്ത കേസിൽ പ്രതികളായ 4 ബംഗാളി സ്വദേശികളും വിചാരണ തീയതി ഷെഡ്യൂൾ ചെയ്യുന്നതിലേക്കായി ജൂൺ 29 ഹാജരാകാൻ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 230 പ്രകാരം പ്രോസിക്യൂഷൻ ഭാഗം സാക്ഷികളെ വിസ്തരിക്കുന്നതിനും രേഖകൾ വിളിച്ചു വരുത്തുന്നതിനുമുള്ള തീയതികൾ ഷെഡ്യൂൾ ചെയ്യുന്നതിലേക്കാണ് എല്ലാ പ്രതികളും ഹാജരാകാൻ ജഡ്ജി സനിൽകുമാർ ഉത്തരവിട്ടത്. 2017 സെപ്റ്റംബർ 19 ന് വിചാരണക്കായി സാക്ഷികൾ കോടതിയിൽ ഹാജരായിട്ടും തൊണ്ടി നോട്ടുകളിൾ ഉൾപ്പെട്ട കുറച്ച് നോട്ടുകൾ കാണാതായതിനെ തുടർന്ന് കേസിന്റെ വിചാരണ നിർത്തിവെച്ചിരുന്നു. അന്ന് സാക്ഷി വിസ്താരത്തിനായി കോടതിയിൽ ഹാജരായ പ്രോസിക്യൂഷൻ ഭാഗം മൂന്ന് സാക്ഷികളെ കോടതി തിരിച്ചയക്കുകയും ചെയ്തു. തുടർന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിക്ക് പ്രത്യേക ദൂതനെ അയച്ച് പരിശോധിച്ച് പൂഴ്ത്തിവച്ച നോട്ടുകൾ കണ്ടെടുത്ത് തൊണ്ടി ലിസ്റ്റിൽ ചേർക്കുകയായിരുന്നു. തുടർന്ന് കേസ് സാക്ഷി വിസ്താരത്തിനായി വിചാരണ തീയതികൾ റീ ഷെഡ്യൂൾ ചെയ്യവേയാണ് ഒന്നാം പ്രതി കോടതിയിൽ ഹാജരാകാതെ മുങ്ങിയത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 230 പ്രകാരമാണ് കോടതി പ്രോസിക്യൂഷൻ ഭാഗം തെളിവെടുപ്പിനായി സാക്ഷി വിസ്താര തീയതികൾ ഷെഡ്യൂൾ ചെയ്യുന്നത്.

ബംഗാളി സ്വദേശികളും മുംബൈ ബദമിയാനി കോളനിയിലെ ഹോട്ടൽ വെയിറ്ററുമായ കാമിർ ഉൾ ഇസ്ലാം, ഡൽഹിയിലെ കരാർ തൊഴിലാളികളായ അനാമുൾ ഹഖ് , സിറാജുൾ ഹഖ് , ഫാം ഹൗസ് തൊഴിലാളിയായ രാഹുൽ ആമിൻ എന്നീ നാല് പ്രതികളെ ഹാജരാക്കാനാണുത്തരവ്. കേസിലുൾപ്പെട്ട കുട്ടിക്കുറ്റവാളികളായ ഷെഫീക്ക് ഉൾ ഇസ്ലാം , അവൈദർ റഹീം , ഹാജി നജുമുദീൻ ഇസ്ലാം എന്നിവരുടെ വിചാരണ പ്രത്യേകമായി ജുവൈനൽ കോടതിയിൽ നടന്നുവരികയാണ്. 2011മാർച്ച് 21നാണ് കേസിനാസ്പദമായ വ്യാപകമായ കള്ളനോട്ട് വിതരണ സംഭവം നടന്നത്. സംസ്ഥാനത്തെ തെക്കേ അറ്റത്തെ താലൂക്ക് ആയ നെയ്യാറ്റിൻകരയിലെ ബാലരാമപുരം , പാറശ്ശാല ഇടിച്ചക്ക പ്ലാമൂട് എന്നീ തിരക്കുള്ള വ്യാപാര കേന്ദ്രങ്ങളിലൂടെയാണ് വ്യാജനോട്ട് വിതരണം നടന്നത്. 500 , 100 , 1000 എന്നിവയുടെ 66,420 രൂപയുടെ വ്യാജ ഇന്ത്യൻ കറൻസികൾ ഒരു പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തു. കൂടാതെ 1,50,000 രൂപയുടെ വ്യാജ നോട്ടുകൾ മറ്റു പ്രതികളുടെ വാസസ്ഥലത്ത് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തു.

പാറശ്ശാല പോലിസാണ് കുറ്റകൃത്യം കണ്ടു പിടിച്ച് കേസ് രജിസ്റ്റർ ചെയ്തത്. നോട്ടുകൾ പാറശ്ശാല സ്റ്റേറ്റ് ബാങ്കിൽ പരിശോധന നടത്തി വ്യാജനാണെന്ന് സ്ഥിരീകരിച്ച്പ്രഥമ വിവര റിപ്പോർട്ട് നെയ്യാറ്റിൻകര രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാൽ അന്വേഷണത്തിൽ സംസ്ഥാന അതിർത്തിയും രാജ്യാതിർത്തിയും കടന്ന് പാക്കിസ്ഥാൻ പിന്തുണയോടെ ബംഗ്ലാദേശ് രാജ്യമാണ് വ്യാജ കറൻസിയുടെ ഉറവിടം ചെന്നെത്തുന്നതെന്ന് ബോധ്യപ്പെട്ട ക്രൈംബ്രാഞ്ച് ഡിജിപിക്ക് റിപ്പോർട്ട് നൽകി. റിപ്പോർട്ട് ഡിജിപി സംസ്ഥാന സർക്കാറിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരാണ് 2012 ഫെബ്രുവരി 29 ന് കേസ് സിബിഐക്ക് കൈമാറിയത്. 2014 ഒക്ടോബർ 30നാണ് അന്താരാഷ്ട്ര വേരുകളുള്ള സംഭവത്തിൽ കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

സി ബി ഐ അന്വേഷണത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്യാൻ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ പിന്തുണയോടെ ബംഗ്ലാദേശിലെ സോനാപൂർ മാൽഡി ജില്ലയിൽ അച്ചടിച്ചതാണെന്ന് കണ്ടെത്തി. തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ കൈലാസ് ലോഡ്ജിൽ പ്രതികൾ തമ്പടിച്ച് ഗൂഡാലോചന നടത്തിയതായും സിബിഐ കണ്ടെത്തി. പിടിച്ചെടുത്ത നോട്ടുകൾ കള്ളക്കമ്മട്ടത്തിൽ അച്ചടിച്ചെടുത്ത വ്യാജ കറൻസിയാണെന്ന് ഭാരത സർക്കാർ കറൻസി നോട്ടുകളച്ചടിക്കുന്ന നാസിക്കിലെ ഗവ. പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടും നാസിക്കിൽ നിന്ന് മുദ്രവെച്ച കവറിൽ തിരുവനന്തപുരം സിബിഐ കോടതിയിൽ എത്തിയിട്ടുണ്ട്. കൂടാതെ വ്യാജ നോട്ടുകളാണെന്ന ഫോറൻസിക് റിപ്പോർട്ടുകളും കോടതിയിൽ എത്തിയിട്ടുണ്ട്. ഇതിനിടെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നിന്നും തിരുവനന്തപുരം സിബിഐ കോടതിക്കയച്ച തൊണ്ടിയായ വ്യാജ കറൻസി കെട്ടുകളിൽ കുറച്ച് നോട്ടുകൾ കാണാതായി. തുടർന്ന് തിരുവനന്തപുരം സിബിഐ ജഡ്ജി പ്രത്യേക ദൂതനെ അയച്ചാണ് കാണാതായ തൊണ്ടി നോട്ടുകൾ എറണാകുളം സിജെഎം കോടതിയിൽ പൂഴ്ത്തിവച്ചത് കണ്ടെടുത്ത് തൊണ്ടി ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (2 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (17 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (34 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (57 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (10 hours ago)

Malayali Vartha Recommends