ട്വിറ്ററിന് പണി കൊടുക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണത്തില്‍ ഒപ്പുവച്ച് ഡോണള്‍ഡ് ട്രംപ്; ടംപിന്റെ ട്വീറ്റ് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും വിവരങ്ങള്‍ ഇനിയും ചൂണ്ടിക്കാട്ടുമെന്നും ഡോസെ

തന്റെ ട്വീറ്റുകളില്‍ ഫാക്ട് ചെക്ക് മുന്നറിയിപ്പു നല്‍കിയതില്‍ പ്രകോപിതനായി ഭീഷണി മുഴക്കിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുള്ള മറുപടിയുമായി ട്വിറ്റര്‍ സിഇഒ ജാക്ക് ഡോസെ രംഗത്തെത്തിയതിന് തൊട്ടുപിന്നാലെ പ്രതികാര നടപടിയുമായി ട്രംപ്. ഇപ്പോള്‍ നടക്കുന്ന ഫാക്ട്ചെക് വിവാദത്തില്‍ നിലപാട് കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ് ഡോണള്‍ഡ് ട്രംപ്. സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒപ്പ് വച്ചിരിക്കുകയാണ്. റെഗുലേറ്റര്‍മാര്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അധികാരം നല്‍കുന്നതാണ് നിയമം. ട്രംപിന്റെ ട്വീറ്റിനൊപ്പം വസ്തുത പരിശോധിക്കപ്പെടേണ്ടതാണെന്ന് ട്വീറ്റര്‍ രേഖപ്പെടുത്തിയിരുന്നു ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇന്നലെ തന്നെ സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവ് ഇറക്കുമെന്ന് വൈറ്റ് ഹൗസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
ട്രംപിന്റെ രണ്ട് ട്വീറ്റുകള്‍ക്ക് വ്യാജ വിവരമാണ് എന്ന് ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് പുതിയ നീക്കം. നേരത്തെ ശക്തമായ നിയമനിര്‍മാണം കൊണ്ടുവരികയോ പൂട്ടിക്കുകയോ ചെയ്യുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും 2016ല്‍ ഇങ്ങനെ ശ്രമിച്ചവര്‍ പരാജയപ്പെട്ടത് ഏവരും കണ്ടതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ട്രംപിന്റെ ട്വീറ്റ് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും വിവരങ്ങള്‍ ഇനിയും ചൂണ്ടിക്കാട്ടുമെന്നുമായിരുന്നു ഡോസെ പറഞ്ഞത്, വിഷയത്തില്‍ ജീവനക്കാരെ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും വ്യക്തമാക്കി. ട്വിറ്ററില്‍ തന്നെയായിരുന്നു ഡോസെയുടെ പ്രസ്താവന. 'ഫാക്ട് ചെക്ക്: കമ്പനിയെന്ന നിലയില്‍ ഞങ്ങളുടെ പ്രവൃത്തികളുടെ പരമമായ ഉത്തരവാദി ഞാനാണ്. ഞങ്ങളുടെ ജീവനക്കാരെ ഇക്കാര്യങ്ങളില്‍നിന്ന് ഒഴിവാക്കണം. ആഗോള തലത്തില്‍ തിരഞ്ഞെടുപ്പുകളെപ്പറ്റി തെറ്റായതും കലഹങ്ങളുണ്ടാക്കുന്നതുമായ വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നതു തുടരും. ഞങ്ങള്‍ തെറ്റു ചെയ്തെന്നു ബോധ്യപ്പെട്ടാല്‍ അംഗീകരിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യും' ജാക്ക് ഡോസെ ട്വീറ്റില്‍ വ്യക്തമാക്കി.
ട്രംപിന്റെ 2 ട്വീറ്റുകളാണ് ട്വിറ്റര്‍ 'അടിസ്ഥാനരഹിതം' എന്നു ലേബല്‍ ചെയ്ത് ഉപയോക്താക്കള്‍ക്കു മുന്നറിയിപ്പു നല്‍കിയത്. യുഎസ് തിരഞ്ഞെടുപ്പിലെ മെയില്‍ഇന്‍ബാലറ്റുകള്‍ തിരഞ്ഞെടുപ്പു തട്ടിപ്പിനു കാരണമാകുമെന്ന് ആരോപിക്കുന്ന 2 ട്വീറ്റുകള്‍ക്കടിയില്‍ നീല ആശ്ചര്യചിഹ്നത്തോടൊപ്പമാണു ട്വിറ്റര്‍ ഫാക്ട് ചെക്ക് മുന്നറിയിപ്പു നല്‍കിയത്. നടപടിയില്‍ പ്രകോപിതനായ ട്രംപ്, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്വിറ്റര്‍ 'ഇടപെടല്‍' നടത്തുകയാണെന്ന് ആരോപിച്ചു.
ട്വിറ്റര്‍ അഭിപ്രായസ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയാണെന്നും പ്രസിഡന്റ് എന്ന നിലയ്ക്ക് താന്‍ അത് അനുവദിക്കില്ലെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റ്. കഴിഞ്ഞ ദിവസം നിലപാട് കൂടുതല്‍ കടുപ്പിച്ച ട്രംപ് സമൂഹമാധ്യമങ്ങളെ ശക്തമായി നിയന്ത്രിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യുമെന്നു ഭീഷണി മുഴക്കി. ട്വീറ്റുകളിലൂടെ അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പങ്കുവയ്ക്കുകയും എതിരാളികളെ അധിക്ഷേപിക്കുകയും ചെയ്തുവന്ന ട്രംപിനെതിരെ ആദ്യമായാണ് ട്വിറ്റര്‍ ഇത്തരം നടപടി സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha