അവസാനമായി ട്രംമ്പുമായി സംസാരിച്ചത് ഏപ്രിൽ നാലിനായിരുന്നു; അങ്ങനെയൊന്നും സംസംസാരിച്ചിട്ടില്ല; ട്രംപിന്റെ വാദം തള്ളി വിദേശ കാര്യ മന്ത്രാലയം;

ചൈന തർക്കത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി സംസാരിച്ചിട്ടില്ല എന്ന വെളിപ്പെടുത്തലുമായി വിദേശ കാര്യ മന്ത്രാലയം . അവസാനമായി ട്രംമ്പുമായി സംസാരിച്ചത് ഏപ്രിൽ നാലിനായിരുന്നുവെന്നും വിദേശ കാര്യ മന്ത്രാലയം പറഞ്ഞു. കോവിഡ് സംബന്ധിച്ച കാര്യമായിരുന്നു അന്ന് സംസാരിച്ചതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ട്രംപിന്റെ വാദം തള്ളിയിരിക്കുകയുയാണ് വിദേശ കാര്യ മന്ത്രാലയം .
ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ പ്രശ്നത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി അസ്വസ്ഥനാണെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. . ഇന്ത്യ–ചൈന അതിർത്തി പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്നും യുഎസിന്റെ വാഗ്ദാനം ചെയ്തിരുന്നു . ഈ ആവശ്യം ഇന്ത്യ തള്ളിയതിനു പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത് വന്നിരുന്നു . ഇന്ത്യയും ചൈനയും തമ്മിൽ വലിയ സംഘർഷമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നാണ് ട്രംപ് മാധ്യമങ്ങളോട് അറിയിച്ചിരിക്കുന്നത് .
https://www.facebook.com/Malayalivartha