സൗദിയില്‍ ആരാധനാലയങ്ങള്‍ നാളെ മുതല്‍ തുറക്കും

സൗദിയില്‍ രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ വര്‍ധന. രാജ്യത്ത് നാളെ മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും. 98,800 മുസ്‌ലിം പള്ളികള്‍ ശുചീകരണം പൂര്‍ത്തിയാക്കി. എന്നാല്‍ മക്കയില്‍ ജൂണ്‍ 21-നു ശേഷമേ പള്ളികള്‍ തുറക്കുകയുള്ളൂ. 2460 പേര്‍ കൂടി രോഗമുക്തി നേടി. 17 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 458. പുതുതായി 1581 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 81,766.
ദുബായില്‍ ബീച്ചുകളും പ്രധാന പാര്‍ക്കുകളും തുറന്നു. സര്‍ക്കാര്‍ ഓഫിസുകള്‍ 50% ഹാജരില്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും. ജൂണ്‍ 14 മുതല്‍ പൂര്‍ണ തോതിലും. മ്യൂസിയങ്ങള്‍ തിങ്കളാഴ്ച തുറക്കും.
യുഎഇയില്‍ 2 പേര്‍ കൂടി മരിച്ചു. 638 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 33,170. സുഖപ്പെട്ടവര്‍ 17,097. രോഗബാധിതര്‍ 33,170. മരണം 260
ഖത്തറില്‍ രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന. എന്നാല്‍, രോഗബാധിതരുടെ എണ്ണവും കൂടുകയാണ്. 1993 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മൂന്നു പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 36. ഈ മാസം 20 മുതല്‍ 29 വരെ 21 പേര്‍ മരിച്ചത് ആശങ്കയുയര്‍ത്തുന്നുണ്ട്. രോഗ ബാധിതര്‍ 52,907. സുഖപ്പെട്ടവര്‍ 20,604.
കുവൈത്തില്‍ 293 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1072 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 25184. ഇതുവരെ രോഗം ബാധിച്ചത് 7796 ഇന്ത്യക്കാര്‍ക്ക്. 9 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 194. രോഗമുക്തര്‍ എണ്ണ 9273.
ഒമാനില്‍ 811 പേര്‍ക്കു കൂടി രോഗം ബാധിച്ചതോടെ ആകെ രോഗികള്‍ 9,820. സുഖപ്പെട്ടവര്‍ 2,396. ബഹ്റൈനിലെ പള്ളികളില്‍ ജുമു അ നമസ്‌കാരം ജൂണ്‍ 5ന് പുനരാരംഭിക്കും. കോവിഡ് ചികിത്സയിലുള്ളവര്‍ 4846. ഗുരുതര നിലയില്‍ 9 പേര്‍. രോഗമുക്തര്‍ 5491. മരണം 15.
https://www.facebook.com/Malayalivartha