സമരാഗ്നിയിൽ വെന്ത് യു എസ് ; സൈന്യത്തെ ഇറക്കാമെന്ന് ട്രംപ്; കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡ് മരിച്ച സംഭവത്തിൽ പൊലീസുകാരനായ ഡെറിക് ചോവിനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു; നീതിയുടെ ആദ്യപടിയാണ് ഷൗവിന്റെ അറസ്റ്റെന്ന് മിനിയാപോളീസ് സെനേറ്റർ എമി ക്ലോബച്ചർ

അമേരിക്കയിലെ മിനിയാപൊളിസ് നഗരത്തിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡ് മരിച്ച സംഭവത്തിൽ പൊലീസുകാരനായ ഡെറിക് ചോവിനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. മിനിയാപോളീസ് സെനേറ്റർ എമി ക്ലോബച്ചറാണ് അറസ്റ്റുമായി ബന്ധപ്പെട്ട വിവരം പുറത്ത് വിട്ടത്. നീതിയുടെ ആദ്യപടിയാണ് ഷൗവിന്റെ അറസ്റ്റെന്നും അവർ വിഷയത്തിൽ പ്രതികരിച്ചു.പൊലീസിന്റെ വംശവെറിക്കെതിരെ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നാലാം ദിനവും പ്രതിഷേധങ്ങൾ ആളിപടരുകയാണ്.
കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ പൊലീസ് റോഡിലിട്ടു ശ്വാസംമുട്ടിച്ചു കൊന്നതിൽ പ്രതിഷേധിച്ച് മൂന്നാം ദിവസവും യുഎസിൽ തെരുവു പ്രക്ഷോഭം തുടർന്നു. മിനസോഡയുടെ തലസ്ഥാന നഗരമായ സെന്റ് പോളിലേക്കും സംഘർഷം വ്യാപിച്ചു. പ്രതിഷേധ കേന്ദ്രമായ തേഡ് പ്രീസിൻക്റ്റ് പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനു പ്രക്ഷോഭകർ തീയിട്ടു. ഇവിടെ നിന്നു പൊലീസുകാരെ നേരത്തെ ഒഴിപ്പിച്ചിരുന്നു.
എട്ട് മിനുറ്റ് 46 സെക്കന്‍ഡ് കറുത്ത വര്‍ഗക്കാരനായ ജോർജ് ഫ്ലോയ്ഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് ഊന്നിനിന്നാണ് വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഓഫീസര്‍ ഡെറിക് ചോവന്‍ കൊലപ്പെടുത്തിയത്. വേദനയെടുക്കുന്നു, ശ്വാസം മുട്ടുന്നു എന്ന് കരഞ്ഞുപറഞ്ഞിട്ടും ഫ്ലോയ്ഡിനെ ഡെറിക് ചോവന്‍ വിട്ടില്ല. നിരായുധനായ ജോർജ് ഫ്ലോയ്ഡിനെ കൊലപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ തെരുവുകളില്‍ പ്രതിഷേധം ആളിക്കത്തി. മിനിയാപൊളിസിലെ തെരുവുകള്‍ 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന മുദ്രാവാക്യം കൊണ്ട് പ്രക്ഷുബ്‌ധമായി. പ്രതിഷേധക്കാര്‍ നിരവധി സ്ഥാപനങ്ങള്‍ക്ക് തീവച്ചു.
കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമത്തിനെതിരെ അമേരിക്കയിലെ മറ്റ് നഗരങ്ങളിലും പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. മുഖ്യപ്രതി ഡെറിക് ചോവിനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലാക്കി. പങ്കാളികളായ മറ്റ് മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്. വംശീയ അതിക്രമത്തിനെതിരെ തുടരുന്ന പ്രതിഷേധങ്ങൾക്കിടെ ബാങ്കുകളും കടകളും കുത്തിത്തുറന്നു കൊള്ളയടിച്ചു. വെള്ളിയാഴ്ച രാവിലെ പ്രക്ഷോഭം റിപ്പോർട്ട് ചെയ്യുന്നതിനിടെ സിഎൻഎൻ റിപ്പോർട്ടർ ഒമർ ജിംനസിനെ പൊലീസ് അറസ്റ്റ് ചെയ്തു വിലങ്ങുവച്ചു കൊണ്ടുപോയി. സിഎൻഎന്നിന്റെ മറ്റു 2 മാധ്യമപ്രവർത്തകർ കൂടി അറസ്റ്റിലായിട്ടുണ്ട്. മിനിയപ്പലിസിൽ റെയിൽ ഗതാഗതവും ബസ് സർവീസും ഞായറാഴ്ച വരെ നിർത്തിവച്ചു.
മരണത്തില്‍ ദുഖം രേഖപ്പെടുത്തിയെങ്കിലും കറുത്ത വര്‍ഗക്കാര്‍ക്കെതിരെ നിരന്തരമായി നടക്കുന്ന അതിക്രമങ്ങളെ തള്ളിപ്പറയാന്‍ തയ്യാറാകാത്ത പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ ട്വീറ്റുകള്‍ക്കെതിരെ വിമര്‍ശനം ശക്തമാണ്. മിനിയാപൊളിസ് നഗരത്തില്‍ സ്ഥിതി മെച്ചപ്പെടുത്താന്‍ സൈന്യത്തെ അയക്കാന്‍ തയ്യാറാണെന്ന് ട്രംപ് പ്രസ്‌താവിച്ചു.
തിങ്കളാഴ്ചയാണു സൗത്ത് മിനിയപ്പലിസിൽ, ജോർജ് ഫ്ലോയ്ഡിനെ പൊലീസ് നിലത്തുകിടത്തി കഴുത്തിൽ കാൽമുട്ടമർത്തി കൊലപ്പെടുത്തിയത്. പ്രക്ഷോഭകരെ അക്രമികൾ എന്നു വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സംസ്ഥാനത്തു ഭരണനേതൃത്വമില്ലെന്നും വിമർശിച്ചു. സംസ്ഥാനം ആവശ്യപ്പെട്ടാൽ സൈന്യത്തെ ഇറക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
കറുത്തവർഗക്കാർക്കു നേരെയുള്ള പൊലീസ് അതിക്രമത്തിന്റെ മറ്റൊരു അധ്യായം ഓർമപ്പെടുത്തുന്നു ജോർജ് ഫ്ലോയ്ഡിന്റെ (46) മരണം. 2014ൽ ന്യൂയോർക്ക് സിറ്റിയിൽ എറിക് ഗാർനർ (43) എന്ന കറുത്തവർഗക്കാരനെയാണു പൊലീസുകാർ ശ്വാസം മുട്ടിച്ചു കൊന്നത്. മരിക്കുംമുൻപ് എറിക് അവസാനമായി പറഞ്ഞ വാക്കുകള്‍ ‘എനിക്കു ശ്വാസം മുട്ടുന്നു’ എന്നായിരുന്നു.
ബ്ലാക്ക് ലൈവ്സ് മാറ്റർ (കറുത്തവർഗക്കാരുടെ ജീവനും വിലയുണ്ട്) എന്ന പേരിലുള്ള മുന്നേറ്റം യുഎസിൽ ശക്തി പ്രാപിച്ചത് എറിക്കിന്റെ കൊലപാതകത്തോടെയാണ്.
https://www.facebook.com/Malayalivartha