Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ഹോങ്കോങ് ജനങ്ങതയുടെ എല്ലാ മൗലിക അവകാശങ്ങളും കവര്‍ന്നെടുത്ത് ചൈനീസ് സര്‍ക്കാര്‍; ഇത് നിലനില്‍പ്പിന്റെ പോരാട്ടം; ചൈനയെ കൂപ്പുത്തിക്കാന്‍ അമേരിക്കയും

31 MAY 2020 01:08 AM IST
മലയാളി വാര്‍ത്ത

ചൈന ഹോങ്കോങ്ങിലെ മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യമോഹങ്ങളും തല്ലിക്കെടുത്തിക്കൊണ്ടുള്ള സമീപനമാണ് സ്വീകരിക്കുന്നത്. ചൈനയുടെ കീഴില്‍ അര്‍ധ സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടുള്ള വിവാദ സുരക്ഷാ നിയമത്തിന് പാര്‍ലമെന്റ് കഴിഞ്ഞ ദിവസം അംഗീകരം നല്‍കി. ഇതോടെ ജനങ്ങളുടെ എല്ലാ മൗലിക അവകാശങ്ങളും സര്‍ക്കാര്‍ കവര്‍ന്നെടുത്തു.

സുരക്ഷാ നിയമത്തിന് നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ നിയമത്തെ അനുകൂലിച്ച് 2,878 പേര്‍ വോട്ട് ചെയ്തു. ഇതോടെ അഞ്ചുമാസത്തിനുള്ളില്‍ നിയമം പ്രബല്യമാകും.ജനാധിപത്യത്തിനും കൂടുതല്‍ സ്വയംഭരണാവകാശത്തിനുമായി നടക്കുന്ന പ്രക്ഷോഭം പട്ടാള നടപടിയിലൂടെ അടിച്ചമര്‍ത്താനാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

പുതിയ നിയമത്തിനെതിരെ കഴിഞ്ഞ ദിവസം ഹോങ്കോങ്ങില്‍ തുടങ്ങിയ പ്രതിഷേധം അക്രമാസക്തമായി. നഗരത്തിന്റെ പലയിടത്തും പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്ക് ഏറ്റിട്ടുണ്ട്. ജനാധിപത്യം ആവശ്യപ്പെടുന്ന സമരക്കാര്‍ക്കെതിരെ പട്ടാള നടപടി സ്വീകരിക്കുമെന്ന സന്ദേശവും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുമെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കി.

നേരത്തെ തന്നെ ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭങ്ങളെ അനുകൂലിക്കുന്ന അമേരിക്ക,ചൈനയുടെ പുതിയ നീക്കത്തോടും കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്. ഇ എതിര്‍പ്പ് യുഎന്നില്‍ പരസ്യമായി പ്രകടിപ്പിക്കുന്നതിനും അമേരിക്ക തയ്യാറായി, നിലവില്‍ തന്നെ അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം കൊറോണ വൈറസ് വ്യാപനത്തെ ചൊല്ലി വഷളായിരിക്കുകയാണ്. അമേരിക്ക വിവാദ സുരക്ഷാ നിയമം ചര്‍ച്ച ചെയ്യുന്നതിന് യുഎന്‍ രക്ഷാ സമിതി യോഗം വിളിക്കണം എന്ന് ആവശ്യപെട്ടു. ചൈന ഇതിനോട് കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചത്.ചൈനയെ പിന്തുണയ്ക്കുന്ന സമീപനം റഷ്യ സ്വീകരിക്കുകയും ചെയ്തു. അമേരിക്ക മാത്രമല്ല യുറോപ്യന്‍ യൂണിയനും ജപ്പാനും ഒക്കെ പുതിയ നിയമത്തെ ആശങ്കയോടെയാണ് കാണുന്നത്. പുതിയ നിയമത്തിലൂടെ ഹോങ്കോങ്ങിന്റെ സ്വയം ഭരണ പദവി നഷ്ടമായെന്ന് അമേരിക്ക പറയുന്നു. അതേസമയം ഹോങ്കോങ്ങില്‍ ചൈന വിരുദ്ധ പ്രക്ഷോഭം ശക്തി പ്രാപിക്കുകയാണ്.പല സ്ഥലത്തും പ്രതിഷേധക്കാരും സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയും ചെയ്തു. ചൈനയുടെ നിലപാടിനെ എതിര്‍ത്ത് കൊണ്ട് കഴിഞ്ഞ കുറേ നാളുകളായി ഹോങ്കോങ്ങില്‍ ജനങ്ങള്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയാണ്. ഈ പ്രക്ഷോഭങ്ങള്‍ വിവാദ സുരക്ഷാ നിയമത്തിന് ചൈനീസ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതോടെ കൂടുതല്‍ തീവ്രമായിരിക്കുകയാണ്. ആയിരക്കണക്കിന് പേരാണ് ചൈന വിരുദ്ധ മുദ്രാവാക്യവുമായി ഹോങ്കോങ്ങിലെ തെരുവുകളില്‍ ഇറങ്ങിയത്. അമേരിക്ക പ്രക്ഷോഭകാരികളെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിക്കുന്നത് ചൈനയ്ക്ക് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (8 minutes ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (28 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (36 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (51 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (1 hour ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

Malayali Vartha Recommends